Updated on: 15 July, 2021 9:01 PM IST
അസംസ്കൃത തേൻ

നമ്മുടെ ആരോഗ്യ പരിപാലനം നിർദ്ദേശങ്ങൾ 

രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക.

• പല്ലുകള്‍ വൃത്തിയാക്കുക.ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
• ശുദ്ധവായു ശ്വസിക്കുക.
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും.
• മലമൂത്ര വിസര്ജ്ജനത്തിനു സമയക്രമം ശീലിക്കുക.

• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും .
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക.ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല.
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു.

• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക.
*സ്ഥിരമായി തലയിലും ദേഹത്തും എണ്ണ തേയ്ച്ചു കുളിക്കുക.
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്പ്പെടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.
• നല്ല വിശപ്പ്‌ ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക.
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെടരുത്. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക.

• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കകര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക.
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്‌.
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്.
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ,പഴവര്ഗമങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ് നിലനില്പ്പിടനും പോഷണത്തിനും മതിയായവയാണ്.
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക.
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല.

രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ.
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക.
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക.
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്.

ഉറക്ക സഹായമായി തേൻ (Honey as sleep stimulant)

രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്.

ഉറക്ക സഹായമായി തേൻ (Honey) പ്രവർത്തിക്കാൻ അസംസ്കൃത തേൻ ആവശ്യമാണ്. അസംസ്കൃത തേൻ ചൂടാക്കാത്തതും നേരിയതുമാണ് . സൂപ്പർമാർക്കറ്റുകളിലോ വലിയ ചെയിൻ സ്റ്റോറുകളിലോ നിങ്ങൾ വാങ്ങുന്ന മിക്ക തേനും 105 ഡിഗ്രിക്ക് അപ്പുറം പാസ്ചറൈസ് ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുന്നു. ഇങ്ങനെ സംസ്ക്കരിക്കാത്ത തേൻ ആണ് ഉറക്കത്തിന് ഉത്തമം

• കൈകാലുകള്‍ നന്നായി നിവര്ത്തി വെച്ച് മലര്ന്നു കിടന്നു ഉറങ്ങുക.
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല.
• സ്വാര്ത്ഥത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്ഷാവസ്ഥ ഉണ്ടാക്കുന്നു.

English Summary: For better sleep use raw honey as stimulant
Published on: 15 July 2021, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now