ചക്ക തിന്ന്, മാങ്ങ തിന്ന് ഒക്കെ അജീർണം അഥവാ ദഹനകേട് ഉണ്ടാവുക സർവ്വ സാധാരണം ആണ്. അവയ്ക്കൊക്കെ പ്രതിവിധികളും അടുക്കളയിൽ തന്നെ ഉണ്ട്.
ചക്ക കൊണ്ട് ഉണ്ടായ ദഹനകേടിന് ചുക്ക്
മാങ്ങ കൊണ്ട് ഉണ്ടായ ദഹനകേടിന് കല്ലുപ്പ്
ചീത്തയായ ചോറ് കൊണ്ട് ഉണ്ടായ ദഹനകേടിന് തഴുതാമ
പയറ് കഴിച്ചത് കൊണ്ട് ഉണ്ടായ ദഹനകേടിന് മുളക് പൊടി മോരിൽ ചേർത്ത് കഴിക്കുക
നെയ് കൊണ്ട് ഉണ്ടായ ദഹനകേടിന് ഉപ്പ് വെള്ളം
പാൽ മൂലം ഉണ്ടായ ദഹനകേടിന് തിപ്പലി പൊടി (പാൽ കുട്ടികൾക്ക് കഫം വർധിപ്പിക്കും. എന്നാൽ അവർക്ക് പാൽ കൊടുക്കാതിരിക്കാനും ആവില്ല അവിടെ നിർദ്ദേശിക്കാറുള്ളത് 1-2 തിപ്പലി കൂടി ഇട്ട് പാൽ കാച്ചി കൊടുക്കുവാൻ ആണ് )
ആയുർവേദo ശീലമാക്കൂ
ആരോഗ്യം നേടൂ.
ഡോ. രാമകൃഷ്ണൻ. ഡി
ചീഫ് ഫിസിഷ്യൻ
ചിരായു: ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക്, കുടയoപടി, കോട്ടയം
9447474095