ആഹാരം കഴിക്കാൻ ഇരിക്കേണ്ട നിഷ്ഠ (Food eating ways)
നമ്മുടെ പൂർവ്വികർ ആഹാരം കഴിക്കേണ്ട (Food eating way) രീതി, ഏത് ദിക്കിന് അഭിമുഖമായി ഇരുന്നു കൊണ്ട് ആഹാരം കഴിക്കണം എന്നൊക്കെ ആത്മീയപരമായും ശാസ്ത്രത്തിന്റെ അടിസ്ഥാന
ത്തിലും നമുക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കിഴക്കോട്ട് ദർശനമായി ഇരുന്നു കൊണ്ട് ആഹാരം കഴിച്ചാൽ ദീർഘായുസ്സും, സമ്പൽസമൃദ്ധി ഉണ്ടാകുന്നു.
പടിഞ്ഞാറ് ദിക്കിലേക്ക് അഭിമുഖമായി ഇരുന്നു ആഹാരം കഴിച്ചാൽ സമ്പത്ത് ഉണ്ടാകുന്നു.
തെക്കോട്ട് അഭിമുഖമായി ഇരുന്നു കൊണ്ട്ആഹാരം കഴിച്ചാൽ കീർത്തിയും ഫലം.
വടക്കോട്ട് അഭിമുഖമായി ഇരുന്നുകൊണ്ട് ആഹാരം കഴിക്കാൻ പാടില്ല എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഈ കാര്യങ്ങളെല്ലാം നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽ ഉളളവയാണ്.
പണ്ട് നിലത്ത് പലകയോ, ചെറിയ പായയോ വെച്ച് അതിലിരുന്നാണ് ആഹാരം കഴിച്ചിരുന്നത്.
അങ്ങനെയിരിക്കുന്നത് നമ്മുടെ കാലുകൾക്ക് ഒരു വ്യായാമം കൂടിയായിരുന്നു.
നിലത്ത് ചമ്രം പടഞ്ഞിരുന്ന് തൂശനിലയിൽ ഊണു കഴിക്കുന്നതിന്റെ സുഖം അനുഭവിച്ച് തന്നെ അറിയണം.