മുള്ളമൃത്
tinospora crispa
(Menispermaceae)
ഏഷ്യയിലെയും ആഫ്രിക്കയിലെയും മഴക്കാടുകളിലോ മിശ്രിത ഇലപൊഴിയും വനങ്ങളിലോ കാണപ്പെടുന്നു.
Tinospora crispa is a herbaceous vine which grows extensively in subtropical and tropical regions of Southeast Asia. Old stems are fleshy with extended blunt tubercles and younger stems are slightly fleshy, membranous, glabrous and brownish.
പരമ്പരാഗത മരുന്നുകളിൽ ധാരാളം ആരോഗ്യ അവസ്ഥകൾക്കായി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം (JAUNDICE), വാതം, മൂത്ര സംബന്ധമായ അസുഖങ്ങൾ, പനി, മലേറിയ, പ്രമേഹം, ആന്തരിക വീക്കം, ഒടിവ്, ചുണങ്ങു, രക്താതിമർദ്ദം, ദാഹം കുറയ്ക്കുക, വിശപ്പ് വർദ്ധിപ്പിക്കുക, ശരീര താപനില കുറയ്ക്കുക, നല്ല ആരോഗ്യം എന്നിവയ്ക്കായി ഈ സസ്യം ഉപയോഗിക്കൂന്നു ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ്, ഇമ്മ്യൂണോമോഡുലേറ്ററി, സൈറ്റോടോക്സിക്, ആന്റിമലേറിയൽ, കാർഡിയോപ്രോട്ടോക്റ്റീവ്, പ്രമേഹ (Diabetic) വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവപോലുള്ള വിശാലമായ ഗുണങ്ങൾ ഉണ്ടെന്നു ഇതിൽ മേൽ നടത്തിയ പഠനത്തിൽ തെളിയിക്കപ്പെട്ടത് ആണ്
ഉപയോഗിക്കുന്ന രീതി (MEDICINAL USES)
ഉയർന്ന പ്രമേഹരോഗ ബാധിതർ ഒരു ഇഞ്ച് നീളത്തിൽ ഇത് മുറിച്ചു തൊലി കളഞ്ഞ് ചതച്ച് 100 മില്ലി തിളച്ച വെള്ളത്തിൽ 6 മണിക്കൂർ ഇട്ട് വച്ച് അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിൽ രാത്രി അത്താഴ ശേഷം .
ഇതിൻറെ വിത്തിനെ ഒരു രാത്രി കുതിർത്തു തണുപ്പിച്ച വെള്ളം മദ്യത്തിൻറെ മരുന്നിൻറെ അമിത ഉപയോഗം മൂലമുണ്ടായ വിഷത്തെ നിർജലീകരണം ചെയ്യാൻ ഉപയോഗിക്കാം
മേൽപ്പറഞ്ഞ രീതിയിൽ തയ്യാറാക്കിയ തണ്ടിൻ്റെ വെള്ളം കൊണ്ട് കണ്ണിലെ ചൊറിയെ കഴുകാൻ ഉപയോഗിക്കാം
ഇതിൻറെ ഇടിച്ചുപിഴിഞ്ഞ ഇലകൾ മുറിവിൽ പുരട്ടാം
മലേഷ്യയിൽ ഇതിനെ അമിതമായ ടെൻഷൻ, പ്രമേഹം, കൊതുക് കടിയിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിക്കുന്നു
ബംഗ്ലാദേശിൽ ഇതിൻറെ തണ്ട് ജ്യൂസ് കുടൽ സംബന്ധമായ അസ്വസ്ഥതകൾ, മഞ്ഞപ്പിത്തം, ത്വക്ക് രോഗം, പരാലിസിസ്, ശരീര വേദന, കുഷ്ഠരോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നു
ഇതിൻറെ കുഴമ്പ് വെളിച്ചെണ്ണയോട് ചേർത്ത് സന്ധിവാതത്തിന് ഉപയോഗിക്കുന്നു
ഉണക്കിപ്പൊടിച്ചത് പനി, ദഹനക്കേട് , വയറ് സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നു
വെളിച്ചെണ്ണയോട് ചേർത്തുള്ള ഒരു കൂട്ട് ആമവാതത്തിനും കുട്ടികളുടെ ദഹനക്കേടിനും ഉപയോഗിക്കുന്നു
തണ്ടിൻറെ സത്ത് ശരീരത്തിലെ അൾസറുകൾ, വിവിധ ആഴത്തിലുള്ള മുറിവുകൾ കഴുകാനായി ഉപയോഗിക്കുന്നു
ഇന്തോനേഷ്യയിലും മലേഷ്യയിലും തണ്ടിനെ ഒരു രാത്രി തണുപ്പിച്ച വെള്ളം കോളറയും പ്രമേഹവും ചികിത്സിക്കാൻ ഉപയോഗിക്കുന്നു
ബ്രൂണെയിൽ ഇതിനെ അമിതമായ രക്തസമ്മർദ്ദം, ഉദരസംബന്ധമായ വേദനകൾ എന്നിവയ്ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു
തണ്ടിൻറെ ഇടിച്ചുപിഴിഞ്ഞ ജ്യൂസ് പുഴുക്കടിക്ക് ഉത്തമമാണ്
കാലിലെ ആണി , ബീജസംഖ്യ സന്തുലനം എന്നിവയ്ക്ക് ഉപയോഗപ്രദമാണ്
തായ്‌ലൻഡിൽ ഇതിൻറെ തടിയുടെ സത്ത് പനിക്കും പ്രമേഹത്തിനും ദഹനം കൂട്ടാൻ എന്നിവയ്ക്ക് ഉപയോഗിക്കുന്നു
രോഗ പ്രതിരോധ ശേഷിക്കു വേണ്ടി
ഇത് വെള്ളം തളപ്പിക്കുമ്പോൾ ഇട്ടു കുടിക്കാം (തൊലി കളഞ്ഞു)
ഇതിനെപ്പറ്റി കൂടുതൽ അറിയാൻ വിളിക്കുക
8281158331 Dr. ശിവകേശ്
9744433030 അശോകൻ
9605286155 എംപി പ്രസാദ്