അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാല്‍. ഏറ്റവും കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന വൃക്ഷവും ആലാണ്. ക്ഷേത്രത്തിലെത്തുമ്പോള്‍ അരയാലിനേയും പ്രദക്ഷിണം വയ്ക്കാറുണ്ട്. ആലിനെ വലം വയ്ക്കുന്നതുകൊണ്ടും ഗുണങ്ങളുണ്ട്. സോമവാര അമാവാസി ദിവസം അരയാലിനെ മൂന്നു പ്രദക്ഷിണം വെച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധിയാണ് ഫലം.
അരയാലിന്റെ പഴുത്ത ഇല അരച്ചു കഴിച്ചാൽ ഛർദ്ദി മാറും. പഴുത്ത കായ കഴിച്ചാൽ അരുചി മാറും. അരയാൽത്തൊലി കത്തിച്ച് ചാരം വെള്ളത്തിൽ കലക്കി തെളി ഊറ്റി കുടിച്ചാൽ എക്കിട്ടം മാറും. അരയാലിന്റെ കായ ഉണക്കിപ്പൊടിച്ച് പച്ചവെള്ളത്തിൽ കലക്കി 2 നേരം വീതം 2 ആഴ്ചക്കാലം കഴിച്ചാൽ ശ്വാസം മുട്ടു മാറും.
പഴുത്ത കായ കഷായം വെച്ച് കഴിച്ചാൽ ശരീരം മെലിയുന്നത് മാറും. അരയാൽത്തൊലി ഉപയോഗിച്ച് ചൂർണം ഉണ്ടാക്കി കഴിച്ചാൽ കഫം, രക്തദോഷം എന്നീ രോഗങ്ങൾ മാറും. തളിരില അരച്ചു കഴിച്ചാൽ പിത്തവും വയറിളക്കവും മാറും. തൊലി കഷായം വെച്ച് കഴിച്ചാൽ വില്ലൻ ചുമ മാറും. അരയാൽത്തൊലി കൊണ്ട് കഷായം വെച്ചു കഴിച്ചാൽ ഗൊണേറിയ പൂർണമായും സുഖമാകും.
രാത്രിപ്പനി മാറുന്നതിന് അരയാലിന്റെ തളിരിലയോ, തൊലിയോ, മൊട്ടോ അരച്ച് പാലിൽ കഴിച്ചാൽ മതി. സുഖപ്രസവത്തിന് അരയാലിന്റെ തൊലി അരച്ചു നാഭിയിൽ തേച്ചാൽ മതി. അരയാൽ കുരു കഷായം വെച്ചു കഴിച്ചാൽ ത്വക് രോഗങ്ങൾ മാറും. അരയാലിന്റെ വേരിന്മേൽ തൊലി അരച്ചു പാലിൽ കഴിച്ചാൽ എലി വിഷം ശമിക്കും. അരയാൽ കറ തേച്ചാൽ കാല് വിണ്ടുകീറുന്നത് ശമിക്കും.