വെള്ളരി മാവ്
ഒട്ടേറെ ഔഷധമൂല്യമുള്ള ഒരു മാവാണ് വെള്ളരി മാവ്.പല്ലിന്റെയൂം മോണയുടേയും ആരോഗ്യത്തിനുള്ള ഒറ്റമൂലിയാണ് ഇതിന്റെ ഇല. പഴുത്ത ഇലയുടെ ഞെട്ടിൽ പിടിച്ച് നടുവെ മടക്കി ഇല ഊർത്തിക്കളയണം.അങ്ങനെയുള്ള ഏതാനും ഞെട്ടുകൾ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ചെറു ചൂടോടെ കവിൾ കൊളളണം.
മോണരോഗം മൂലം ഇളകിയാടുന്ന പല്ല് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉറച്ചിരിക്കും. ഉറപ്പെന്നു പറഞ്ഞാൽ മലബാർ സിമന്റിനേക്കാൾ ഉറപ്പ്. അല്പം കോലരക്കും കൂടി ചേർത്തു തിളപ്പിച്ച വെള്ളമാണെങ്കിൽ പിന്നീട് ആ പല്ല് പറിക്കാൻ ഡന്റിസ്റ്റുകൾ ഇത്തിരി വിയർക്കും. ബ്ളീഡിങ് അധികമാവും. അതുകൊണ്ട് പോടും കേടുമുള്ള പല്ലുള്ളവർ അതു പരിഹരിച്ച ശേഷമേ ഈ ഒറ്റമൂലി പരീക്ഷിക്കാവൂ.
ആയുർവേദ പൽപ്പൊടി ഉണ്ടാക്കുന്നവർ ഈ മാവിന്റെ ഇല ചേർത്താൽ ഗുണം ഏറെ ഇരട്ടിക്കും. പുളിപ്പു കുറഞ്ഞ പച്ചമാങ്ങയാണ് വെള്ളരി. പച്ചക്കു തിന്നാൻ ബഹുരസം. പത്തെണ്ണം തിന്നാലും ഇനിയുമുണ്ടോ എന്നു ചോദിക്കും.
PHONE - 092496 33138
നാടൻ മാവുകൾ Naadan Maavukal