Updated on: 12 May, 2021 6:54 PM IST
തുളസി ചായ

ചായ കുടിക്കാത്തവർ ചുരുക്കമാണ്. നമുക്കിടയിൽ പ്രത്യേകിച്ച് മലയാളികൾ ചായ എത്ര കിട്ടിയാലും കുടിക്കും. ചിലർ കട്ടൻ ചായ ഇഷ്ടപ്പെടുന്നു. ചിലർ ഗ്രീൻ ടീ ഇഷ്ടപ്പെടുന്നു. ചിലരാകട്ടെ മസാല ചായ ഇഷ്ടപ്പെടുന്നു.

എന്നാൽ രുചിക്കൊപ്പം ഗുണവും നിറഞ്ഞ തുളസി ചായ കുടിച്ചാലോ? അറിയണ്ടേ എന്തൊക്കെ ഗുണങ്ങളാണ് ഉള്ളതെന്ന് ?

ആദ്യം ചായ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം. First let's see how to make tea.
ചേരുവ
തുളസി - രണ്ട് പിടി
ഇഞ്ചി - 3 കഷ്ണം
ചെറുനാരങ്ങ - 3 എണ്ണം
വെള്ളം - 7 - 8 ഗ്ലാസ്
ഉപ്പ്/പഞ്ചസാര - പാകത്തിന്

തുളസി

തയ്യാറാക്കുന്ന വിധം How to prepare
തുളസി വൃത്തിയായി കഴുകി അതിലേക്ക് ഇഞ്ചിയും, ചെറുനാരങ്ങനീരും, ഉപ്പ് /പഞ്ചസാരയും, ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് ഉപയോഗിക്കാം. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം. തേനും നാരങ്ങനീരും ഒരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

തുളസി ചായയ്ക്ക് ദഹന ഗ്രന്ഥിയുടെ പ്രവർത്തന ക്ഷമത മികവുറ്റതാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ, ഭക്ഷണ ശേഷം ഒരു തുളസി ചായ കുടിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങൾ.പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു.തുളസി ചായയിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുടെ സാന്നിധ്യം വായിലെ ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നു.

. ഇത് ഒരു മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിക്കുകയും വായ്നാറ്റം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നുസ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ സാധാരണ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.

തുളസി ചായ കുടിക്കുന്നത് ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയ്ക്കുണ്ട്. പനി, ജലദോഷം,കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ചപ്രതിവിധിയാണ് തുളസി ചായ.

English Summary: From black tea to mint tea
Published on: 12 May 2021, 05:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now