Updated on: 17 September, 2023 4:59 PM IST
വെള്ളുത്തുള്ളി

അതിപ്രാചീനകാലം മുതൽ ആയുർവേദ ഔഷധങ്ങളിൽ വെള്ളുത്തുള്ളി ചേർത്തു വരുന്നു. രസത്തിൽ മധുരവും ഉപ്പും എരിവും ചവർപ്പും കലർന്നിട്ടുണ്ട്. ഇത് നാഡീക്ഷീണത്തെ അകറ്റി ഉത്തേജകശക്തി വർദ്ധിപ്പിക്കും.

വാതകഫത്തെ ശമിപ്പിക്കും തെറ്റിവരുന്ന ആർത്തവത്തെ ക്രമപ്പെടുത്തും കൃമിയെ ശമിപ്പിക്കും. മൂത്രത്തെ വർദ്ധിപ്പിക്കും, മേദസ്സ് കുറയ്ക്കും. വായ് തുറക്കാനും അടയ്ക്കാനും പ്രയാസമുണ്ടാക്കുന്ന ഹനുസ്തംഭം എന്ന വാതരോഗത്തിന് വെളുത്തുള്ളിയും ഇന്തുപ്പും കൂടി അരച്ച് ഒന്നര ഗ്രാം വീതം എള്ളെണ്ണയിൽ ചാലിച്ച് ദിവസം മൂന്നു നേരം കഴിക്കുകയും ഇതു തന്നെ പുറമേ ലേപനം ചെയ്യുന്നതും നന്നാണ്.

വയറുവേദന, വയറുവീർപ്പ്, വായുക്ഷോഭം (ഗ്യാസ്ട്രബിൾ) വയറിൽ മുഴച്ചു വരുന്ന ഗുന്മരോഗം ഇവയ്ക്ക് വെളുത്തുള്ളി, അയമോദകം, കായം ഇവ തുമ്പനീരിലരച്ച് ഓരോ ഗ്രാം ഗുളികകളാക്കി വച്ചിരുന്ന് മോരിലോ ചൂടുവെള്ളത്തിലോ ദിവസം മൂന്നു നേരവും സേവിക്കുന്നതു നന്ന്. മേദസ്സു വർദ്ധിക്കുമ്പോൾ പാലിൽ വെളുത്തുള്ളി ചതച്ചിട്ടു കാച്ചി തുടരെ കഴിക്കുന്നതു വിശേഷമാണ്.

ഉദരകൃമി വർദ്ധിച്ചുണ്ടാകുന്ന വേദനയ്ക്കും മറ്റ് ഉപദ്രവരോഗങ്ങൾക്കും വെളുത്തുള്ളി, വിഴാലരിക്കാമ്പ്, കാട്ടുജീരകം ഇവ സമമായെടുത്ത് വെളുത്തുള്ളി നീരിൽ തന്നെ അരച്ച് ഓരോ ഗ്രാം ഗുളികകളാക്കി വെച്ചിരുന്ന് ദിവസം മൂന്നു നേരം മോരിൽ കഴിക്കുന്നതും വിശേഷമാണ്.

ബ്ലഡ് പ്രഷറിന് വെളുത്തുള്ളി തൊലി കളഞ്ഞ് ഒരു സ്ഫടിക പാത്രത്തിൽ സൂക്ഷിച്ച് ഇരട്ടി ചെറുതേനും ചേർത്തുവെച്ചിരുന്ന് ഒരു മാസത്തിനു ശേഷം ടൺ കണക്കിന് ദിവസവും രാത്രി ഭക്ഷണത്തിനോടൊപ്പം കഴിച്ചു ശീലിക്കുന്നത് അതിവിശേഷമാണ്.

നെഞ്ചത്തും പുറത്തുമുണ്ടാകുന്ന നീർക്കെട്ടിന് വെളുത്തുള്ളി കടുകെണ്ണയിൽ അരച്ചു ചേർത്ത് കാച്ചിവെച്ചിരുന്ന് പുറമേ ലേപനം ചെയ്യുന്നത് നന്നാണ്.

English Summary: Garlic is best for irregular mensus
Published on: 17 September 2023, 04:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now