Updated on: 28 October, 2020 12:36 AM IST

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരയ്ക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടു കൂടിയതാണ് പേരയ്ക്ക. വൈറ്റമിന്‍ സി,ഇ,കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം അയണ്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക.

രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരയ്ക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്.

പേരയില

  • ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.
  • പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും.
  • പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും.
  • പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സാധിക്കും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.
  • പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം കുറയും.

ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സിയാണ് ഒരു പേരയ്ക്കയിലടങ്ങിയിരിക്കുന്നത്.

ദിവസവും ഒരു പേരക്ക വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറക്കാനും, രക്തത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

തൊലി കളയാത്ത പേരക്ക ദിവസവും ഒന്നോ, രണ്ടോ കഴിച്ചാല്‍ പ്രമേഹം കുറയും. ചുമ, ജലദോഷം എന്നിവയില്‍ നിന്നും മുക്തിനേടാനും പേരക്ക കഴിക്കുന്നത് നല്ലതാണ്.

പേരയ്ക്കയിലടങ്ങിയ വൈറ്റമിന്‍ എക്ക് സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ സാധിക്കും.

വൈറ്റമിന്‍ എ അടങ്ങിയതുകൊണ്ടു തന്നെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനായി പേരയ്ക്കയോ, ജ്യൂസോ കഴിക്കുന്നത് ഏറെ സഹായകരമാണ്.

English Summary: gauva fruit uses kjoctar2720
Published on: 28 October 2020, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now