വയറു കുറയ്ക്കാന്‍ ഇഞ്ചി കൊണ്ട് ഒരു എളുപ്പവഴി.
വയറു കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നവര്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും ഈ പണികള്‍ ഒന്നും ഫലം കണ്ടു എന്നു വരില്ല. ഒരുപാട് മാര്‍ഗങ്ങള്‍ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട. കാരണം വയറു കുറയ്ക്കാനുള്ള മാര്‍ഗം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്.
വയറു കുറയ്ക്കാന്‍ ഒരു കഷ്ണം ഇഞ്ചി മതി എന്ന് ആയുര്‍വേദം പറയുന്നു. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണു തടികുറയ്ക്കാന്‍ സഹായിക്കുന്നത്.
ഭക്ഷണം കഴിക്കും മുന്പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇങ്ങനെ കഴിക്കുക. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.
ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു കഴിക്കുക. ദിവസവും മൂന്ന് തവണ ഇത് ഉപയോഗിക്കാം. ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു ചായ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്