കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം ഏറ്റവും നല്ലതാണ്. വെള്ളത്തിലെ അണുക്കൾ നശിക്കാൻ തിളപ്പിച്ച വെള്ളം സഹായിക്കും. എന്നാൽ സാധാരണ പച്ച വെള്ളം മാത്രം തിളപ്പിച്ച് കുടിക്കുന്നത് പലർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല അല്ലെ? അതുകൊണ്ട് തന്നെ രുചിക്കായി നമ്മൾ എന്തെങ്കിലുമൊക്കെ വെള്ളത്തിൽ ഇടുന്നത് സാധാരണമാണ്. എന്നാൽ വെള്ളം തിളപ്പിക്കുമ്പോൾ അല്പം ഇഞ്ചി കൂടി ഇട്ടു നോക്കൂ. ഗുണങ്ങൾ പലതാണ്. എന്തൊക്കെ എന്ന് നോക്കാം.
ആർത്തവ വേദന കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇഞ്ചി വെള്ളം. അതുപോലെ തന്നെ ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് മാത്രമെടുത്ത് അതിൽ അല്പം ഉപ്പു കൂടി ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന ശമിപ്പിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഔഷധമാണ് ഇഞ്ചി വെള്ളം.
ദിവസവും തിളപ്പിച്ച ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും അതുപോലെ തന്നെ അത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുകയും ഊർജ്ജം പൂർണ്ണമായി പുറത്തുവിടുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി വെള്ളം കുടിക്കുന്നത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ആന്റിഓക്‌സിഡന്റ് ജിഞ്ചറോൾസ് അടങ്ങിയഇഞ്ചി വെള്ളം ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും അതുവഴി തിളക്കമുള്ള, ആരോഗ്യമുള്ള ചർമ്മം നല്കാൻ സഹായിക്കുകയും ചെയ്യും. വാർദ്ധക്യത്തിന്റെ വിവിധ ലക്ഷണങ്ങളെ ചെറുക്കാനും ഇഞ്ചി വെള്ളം നല്ലതാണ്. എല്ലാത്തരം അണുബാധകളെയും ചെറുക്കാനുള്ള കഴിവ് ഇഞ്ചി വെള്ളത്തിനുണ്ട്.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇഞ്ചി വെള്ളം. അതോടൊപ്പം ഇഞ്ചി വെള്ളം കുടിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇഞ്ചി വെള്ളം കുടിക്കുന്നത് ഛർദ്ദി, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഗ്യാസ് പോകാനും നല്ലൊരു മാർഗമാണ് ഇഞ്ചി വെള്ളം. ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നതിലൂടെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ സത്തുകളിലൂടെ കീടങ്ങളെ തുരത്താം
ഇഞ്ചി രസായനം നിരവധി രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആണ്