നെല്ലിക്ക തന്നെ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപിലാണ്. എന്നാൽ തേനിൽ ഇട്ട നെല്ലിക്ക അതി സ്വാദിഷ്ടവും ഗുണങ്ങളിൽ ഏറെ മുൻപന്തിയിലാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയ നെല്ലിക്ക ആരോഗ്യ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. നെല്ലിക്കയെക്കാൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് തേനിൽ ഇട്ടു വെച്ച നെല്ലിക്ക ആയിരിക്കും.
Gooseberry itself is far ahead in terms of benefits. But gooseberry with honey is very tasty and has a lot of benefits. Gooseberry, which is rich in Vitamin C, plays an important role in maintaining a healthy life. Honey gooseberry is more popular than gooseberry. The practical method is to mix gooseberry and honey and put it in a jar for a week and then use it. Avoid gooseberries in honey, which you buy from most stores. If you want to put gooseberry or gooseberry in honey, use half a liter of honey for this.
നെല്ലിക്കയും തേനും സമാസമം ചേർത്ത് ഒരാഴ്ചക്കാലം ഭരണിയിൽ ഇട്ടു വെച്ചതിനുശേഷം ഉപയോഗിക്കുന്നതാണ് പ്രായോഗികമായ രീതി. പരമാവധി കടകളിൽ നിന്നു വാങ്ങുന്ന തേനിൽ ഇട്ട നെല്ലിക്ക കഴിക്കാതിരിക്കുക. അരക്കിലോ നെല്ലിക്ക ആണ് തേനിൽ ഇടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അര ലിറ്റർ തേൻ ഇതിനു വേണ്ടി ഉപയോഗിക്കുക. ഇനി തേനിൽ ഇട്ടു വെച്ചാൽ നെല്ലിക്കയുടെ ഗുണങ്ങൾ അറിയാം
1. ചെറുപ്പം നിലനിർത്താൻ തേൻ നെല്ലിക്ക വളരെ നല്ലതാണ്. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും തിളക്കം കൂട്ടാനും തേൻ നെല്ലിക്ക ഉപയോഗപ്പെടുത്താം.
2. തേൻ നെല്ലിക്കയിൽ ധാരാളമായി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കുന്നു.
3. കരൾ ആരോഗ്യത്തിനും നെല്ലിക്ക അത്യുത്തമം. ശരീരത്തിലെ ടോക്സിനുകളെ നീക്കംചെയ്യാൻ ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
4. ആൻറി ആക്സിഡൻറ്കൾ അടങ്ങിയ തേൻനെല്ലിക്ക അനവധി രോഗങ്ങൾ തടയുന്നു. ആസ്തമ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും, ബാക്ടീരിയ വൈറസ് തുടങ്ങിയവയിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും തേൻ നെല്ലിക്ക കൊണ്ട് സാധിക്കും.
5. ആർത്തവസംബന്ധമായ പലവിധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പണ്ടുതൊട്ടേ തേൻ നെല്ലിക്ക ഉപയോഗിക്കാറുണ്ട്.
6. കേശ സംരക്ഷണത്തിലും തേൻ നെല്ലിക്ക ഗുണപ്രദം. അകാല നര ഒഴിവാക്കുവാനും, മുടി സമൃദ്ധമായി വളരുവാനും ഇതുകൊണ്ട് സാധ്യമാകും.
7. വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് വിശപ്പു കൂട്ടുവാനും നല്ലതാണ്. ഇത് കഴിക്കുന്നതുമൂലം ഒരിക്കലും ശരീരഭാരം കൂടും എന്ന പേടിവേണ്ട.
8. ഇവയുടെ ഉപയോഗം രോഗപ്രതിരോധശേഷി കൂട്ടുന്നതിലും നിർണായകമാണ്.
9. അയൺ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന തേൻ നെല്ലിക്ക വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ക്ക് ഉള്ള ഒരു പരിഹാരം കൂടിയാണ്.
10. ശരീരത്തിലെ രക്ത ഉൽപാദനത്തിനും രക്തപ്രവാഹത്തിന് നെല്ലിക്ക ഗുണം ചെയ്യും. പനി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും നിങ്ങളെ അലട്ടുക ഇല്ല ഇതിന് ഉപയോഗത്തിലൂടെ...
അധികം സമയം എടുക്കാത്ത ഈ സ്വാദിഷ്ടമായ വിഭവം എല്ലാവരും വീട്ടിൽ ഉണ്ടാക്കേണ്ടതാണ്... അത്രമേൽ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങളുടെ ആരോഗ്യ ജീവിതത്തിലേക്ക് എത്തുന്നത്.