Updated on: 15 November, 2023 4:22 PM IST
മുന്തിരിങ്ങ

വേഗം ദഹിക്കുന്ന ഫലമാണ് മുന്തിരിങ്ങ. പക്ഷെ അമിതമായി കഴിച്ചാൽ വായുവിനു കാരണമാകാം. ദാഹം ശമിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്ന ഇവ രുചികരവും വൃക്കയുടെ പ്രവർത്തനത്തെ സഹായിക്കുന്നതും ആണ്. ദഹനക്കുറവിനും ശക്തിക്ഷയത്തിനും മുന്തിരിങ്ങ അത്യുത്തമമാണ്. ജലദോഷം മുതൽ കാൻസർ വരെയുള്ള എല്ലാ രോഗത്തിനും മുന്തിരിങ്ങ ഔഷധമാണെന്ന് പ്രകൃതി ചികിത്സകർ നിർദേശിക്കുന്നു.

പുതിയ മുന്തിരിങ്ങ ഹൃദ്രോഗികൾക്ക് പ്രയോജനം ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. അത് ഹൃദയത്തിന്റെ പ്രവർത്തന ശേഷിയെ വർധിപ്പിക്കുന്നു. നെഞ്ചുവേദന, നെഞ്ചിടിപ്പ് ഇവ നിയന്ത്രണാധീനമാക്കാൻ മുന്തിരിങ്ങ നിത്യേന കഴിക്കുന്നത് സഹായകരമാണെന്നു കാണുന്നു. ഹൃദയാഘാതം കൊണ്ടു വലയുന്ന രോഗാവസ്ഥയിൽ പോലും മുന്തിരിച്ചാറ് കഴിക്കുന്നത് ചികിത്സയെ സഹായിക്കുമെന്ന് പ്രകൃതി ചികിത്സയിൽ നിർദേശിക്കുന്നു.

ചുമയകറ്റാൻ പൗരാണിക കാലം മുതൽ മുന്തിരിങ്ങ ഉപയോഗിച്ചു വരുന്നുണ്ട്. ശ്വാസനാളികളെ ഉത്തേജിപ്പിക്കുകയും കഫ വിരേചനത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് മുന്തിരിങ്ങാ ചാറ് എന്നു കരുതുന്നു. ഒരു കപ്പ് മുന്തിരിങ്ങാ ചാറിൽ ഒരു ടീസ്പൂൺ അളവ് തേനും കൂടി കലർത്തി കഴിച്ചാൽ ചെറിയ പനിയും ചുമയും മാറുമെന്നും കാണുന്നു.

ചുഴലി രോഗചികിത്സയിൽ അരലിറ്റർ വീതം മുന്തിയ മുന്തിരിങ്ങച്ചാറ് ദിവസം മൂന്ന് നേരം മൂന്നു മാസക്കാലം നൽകിയാൽ രോഗത്തിന് ശമനം കിട്ടുമെന്നാണ് നിർദേശം. നിത്യേന കുറഞ്ഞത് രണ്ടു കിലോഗ്രാം മുന്തിരിങ്ങ ഇതിനാവശ്യമായി വരും. എത്രത്തോളം പ്രായോഗികമാണിതെന്നും ആമാശയത്തിലെ ശ്ലേഷ്മ പടലങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നും പരീക്ഷിച്ചറിയേണ്ടതുണ്ട്.

ദഹനക്കുറവകറ്റാൻ നിർദേശിച്ചു വരുന്ന മുന്തിരിങ്ങ, മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞതു കൊണ്ടു സംഭവിക്കുന്ന ഓർമക്കുറവ് ഒരളവുവരെ പരിഹരിക്കാൻ സഹായിക്കുമെന്നും അതിൽ സമൃദ്ധമായടങ്ങിയിരിക്കുന്ന ഫോസ്ഫറസാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. കറുത്ത മുന്തിരിങ്ങയെ രക്തവർധനവിനുള്ള ഔഷധാഹാരങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾ ഗർഭകാലഘട്ടത്തിന്റെ തുടക്കം മുതൽ ഒരു പിടി മുന്തിരിങ്ങ കഴിച്ചു തുടങ്ങിയാൽ വിളർച്ച ബാധിക്കുകയില്ല. പ്രസവം സുഖകരമായിരിക്കുമെന്നും സൂചനയുണ്ട്.

മലശോധനയ്ക്ക് വളരെ സഹായകരമായ ഭക്ഷ്യവസ്തുവാണ് മുന്തിരിങ്ങ എന്നു പരക്കെ അംഗീകരിച്ചിട്ടുള്ളതാണ്. ഇതിലടങ്ങിയിട്ടുള്ള സെല്ലുലോസ്, പഞ്ചസാരകൾ, ഓർഗാനിക് അമ്ലങ്ങൾ ഇവ മലബന്ധമകറ്റാൻ ശക്തിയുള്ള ഔഷധങ്ങളായി മാറുന്നു എന്നതാണിതിന്റെ പിന്നിലുള്ള ശാസ്ത്രീയതത്വം. വെറും മലബന്ധമൊഴിവാക്കൽ മാത്രമല്ല, പ്രത്യുത ആമാശത്തെയും, കുടൽ വ്യവസ്ഥയെയും പ്രവർത്തനോന്മുഖമാക്കാനും ഇതിനു കഴിയുന്നു. ഇതിന് ഏതാണ്ട് 300-350 ഗ്രാം മുന്തിരിങ്ങ ഒരു ദിവസം കഴിക്കണമെന്നാണ് നിർദേശം. പുതിയ മുന്തിരിങ്ങ ലഭ്യമല്ലെങ്കിൽ ഉണക്കമുന്തിരിങ്ങ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ച് ഉപയോഗിക്കുകയോ അല്ലെങ്കിൽ നേരെ ചവച്ചുതിന്നുകയോ ആകാം. പ്രാതലിനു മുൻപ് ഇത് കഴിക്കുന്നതാണുത്തമം.

English Summary: Grape can help boost heart to work effectively
Published on: 15 November 2023, 04:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now