Updated on: 14 April, 2023 12:05 AM IST

പുതിയ മുന്തിരിങ്ങ ഹൃദ്രോഗികൾക്ക് പ്രയോജനം ചെയ്യുന്നുതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. അത് ഹൃദയത്തിന്റെ പ്രവർത്തശേഷിയെ വർധിപ്പിക്കുന്നു. നെഞ്ചുവേദന, നെഞ്ചിടിപ്പ് ഇവ നിയന്ത്രണ പോലും സ്വാധീനമാക്കാൻ മുന്തിരിങ്ങ നിത്യേന കഴിക്കുന്നത് സഹായകരമാണെന്നു കാണുന്നു. ഹൃദയാഘാതം കൊണ്ടുവലയുന്ന രോഗാവസ്ഥയിൽ മുന്തിരിച്ചാറ് കഴിക്കുന്നത് ചികിത്സയെ സഹായിക്കുമെന്ന് പ്രകൃതി ചികിത്സയിൽ നിർദേശിക്കുന്നു.

ചുമയകറ്റാൻ പൗരാണികകാലം മുതൽ മുന്തിരിങ്ങ ഉപയോഗിച്ചു. വരുന്നുണ്ട്. ശ്വാസനാളികളെ ഉത്തേജിപ്പിക്കുകയും കഫ വിരേചനത്തിന സഹായിക്കുകയും ചെയ്യുന്നതാണ് മുന്തിരിങ്ങാ ചാറ് എന്നു കരുതുന്നു. ഒരു കപ്പ് മുന്തിരിങ്ങാ ചാറിൽ ഒരു ടീസ്പൂൺ അളവ് തേനും കൂടി കലർത്തി കഴിച്ചാൽ ചെറിയ പനിയും ചുമയും മാറുമെന്നും കാണുന്നു.

ചുഴലി രോഗചികിത്സയിൽ അരലിറ്റർ വീതം മുന്തിയ മുന്തിരിങ്ങ ച്ചാറ് ദിവസം മൂന്ന് നേരം മൂന്നു മാസക്കാലം നൽകിയാൽ രോഗത്തിന് ശമനം കിട്ടുമെന്നാണ് നിർദേശം നിത്യേന കുറഞ്ഞത് രണ്ടു കിലോഗ്രാം മുന്തിരിങ്ങ ഇതിനാവശ്യമായി വരും. എത്രത്തോളം പ്രായോഗികമാണിതെന്നും ആമാശയത്തിലെ ശ്ലേഷ്മ പടലങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നും പരീക്ഷിച്ചറിയേണ്ടതുണ്ട്.

ദഹനക്കുറവകറ്റാൻ നിർദേശിച്ചു വരുന്ന മുന്തിരിങ്ങ, മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞതുകൊണ്ടു സംഭവിക്കുന്ന ഓർമക്കുറവ് ഒരളവുവരെ പരിഹരിക്കാൻ സഹായിക്കുമെന്നും അതിൽ സമൃദ്ധ മായടങ്ങിയിരിക്കുന്ന ഫോസ്ഫറസാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. കറുത്ത മുന്തിരിങ്ങയെ രക്തവർധനവിനുള്ള ഔഷധാഹാരങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾ ഗർഭകാല തുടക്കം മുതൽ ഒരുപിടി മുന്തിരിങ്ങ കഴിച്ച് തുടങ്ങിയാൽ വിളർച്ച ബാധിക്കുകയില്ല. പ്രസവം സുഖകരമായിരിക്കമെന്നും സൂചനയുണ്ട്.

English Summary: GRAPES IS BEST FOR HEART HEALTH
Published on: 13 April 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now