കാന്താരി ആണ് വിപണിയിലെ മിന്നുംതാരം. കാന്താരി മുളകിന് വിപണിയിലെ വില 200 രൂപയാണ്. കാര്യമായ പരിചരണം ഒന്നും കാന്താരി കൃഷി ആവശ്യമില്ല എന്നതാണ് കാന്താരി കൃഷിയുടെ പ്രത്യേകത. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലന മുറകളോ ഈ കൃഷിക്ക് അവലംബിക്കേണ്ട കാര്യമില്ല. കാന്താരി വളർത്തുന്നതിനായി പ്രത്യേകമായ കൃഷിയിടങ്ങൾ ഒന്നും കർഷകർ തയ്യാറാകാറില്ല. പല നിറ വൈവിധ്യങ്ങളിൽ ഉള്ള കാന്താരിമുളക് കൾ മാർക്കറ്റുകളിൽ ലഭ്യമാണ്. പച്ചനിറത്തിലുള്ള കാന്താരി മുളകിന് ആവശ്യക്കാർ ഏറെയാണ്. ഏതു കാലാവസ്ഥയിലും കാന്താരി കൃഷി ചെയ്യാവുന്നതാണ്. ഔഷധഗുണങ്ങൾ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ കാരി കൃഷി വൻ ആദായകരമാണ്. നല്ലയിനം കാന്താരി മുളകിൽ നിന്ന് അതിലെ മാംസളമായ ഭാഗം മാറ്റി കുരു എടുത്ത് ചാരം കൂട്ടിചേർത്തു വെയിലത്തു വച്ച് ഉണക്കി പാകി മുളപ്പിക്കുന്നത് ആണ് പ്രായോഗികമായ രീതി. ലഭിക്കുന പ്രായോഗികമായ രീതി. നല്ലയിനം തൈകൾ ഇന്ന് എല്ലാം നഴ്സറികളിലും ലഭ്യമാണ്. ഒന്ന് പിടിച്ചു കിട്ടിയാൽ മൂന്നു നാലുവർഷത്തോളം ഇതിൽനിന്ന് വിളവ് ലഭ്യമാക്കാം. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ കാന്താരി മറ്റു മുളക് ഇനങ്ങളെക്കാൾ മികച്ചതാണ്. പാകി മുളപ്പിച്ചതിനുശേഷം നാലില പ്രായമാകുമ്പോൾ പറിച്ചുനടാം. നിലത്തോ ഗ്രോ ബാഗിലോ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് കൃഷി ആരംഭിക്കാം. പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് കാന്താരിക്ക് ഒഴിച്ചുകൊടുക്കുന്നത് വളർച്ച വേഗത്തിലാക്കാൻ നല്ലതാണ്. വേനൽക്കാലങ്ങളിൽ നന പ്രധാനമാണ്. നിങ്ങളുടെ കൃഷിയിടത്തിൽ ഇടവിളയായും ആരംഭിക്കാം. കീടങ്ങളുടെ ശല്യം സാധാരണയായി കാന്താരിയെ ആക്രമിക്കാറില്ല. കാന്താരി മുളക് തന്നെ മികച്ചൊരു ജൈവകീടനാശിനി ആണ്. കീടങ്ങളെ തുരത്തുവാൻ പണ്ട് കാലം മുതൽ കർഷകർ കാന്താരിമുളക് ചേർത്ത ലായനി ഉപയോഗിക്കാറുണ്ട്.
ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്. ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി ഒരാൾ വിചാരിച്ചാൽ മതി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്. ജീവകം c ധാരാളമുള്ളതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് വിശേഷാൽ കഴിവുണ്ട്. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ഉത്തമം ആണ് കാന്താരി. ഔഷധ ഗുണങ്ങളുടെ കാര്യത്തിലും വിപണിയിലെ വിലയുടെ കാര്യത്തിലും മുൻപിൽ നിൽക്കുന്ന കാന്താരി തന്നെ കൃഷി ചെയ്യൂ.. ലാഭം കൊയ്യാം..
കുറഞ്ഞ ചെലവിൽ ഉണ്ടാക്കാവുന്ന ഈ വളം മാത്രം മതി ഏത് കായ്ക്കാത്ത പ്ലാവ് കായ്ക്കാൻ..
കൊടുവേലിയിലെ താരം 'ചെത്തിക്കൊടുവേലി'
കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം