Updated on: 7 November, 2020 12:16 AM IST

വജൈനല്‍ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും ദുര്‍ഗന്ധവും ഡിസ്ചാര്‍ജുമെല്ലാം സ്ത്രീകളെ പലപ്പോഴും അലട്ടുന്ന പ്രശ്‌നമാണ്. അണുബാധകള്‍ പോലുള്ള പ്രശ്‌നമെങ്കില്‍ ഇതുണ്ടാകാം.വെള്ളപോക്ക്, അഥവാ അസ്ഥിയുരുക്കം എന്ന വജൈനല്‍ ഡിസ്ചാര്‍ജുമുണ്ട്. പല സ്ത്രീകളും ഇതിന് പരിഹാരം തേടാന്‍ മടിയ്ക്കും. ചികിത്സ തേടാതെ ചിലപ്പോള്‍ ഗുരുതരമായ അണുബാധ പോലുള്ള പ്രശ്‌നങ്ങളായി മാറുകയും ചെയ്യും. ഇത്തരം പ്രശ്‌നത്തിന് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മുതല്‍ വൃത്തിക്കുറവ് വരെയുള്ള പല കാര്യങ്ങളുമുണ്ട്.യോനീ ഭാഗത്തുണ്ടാകുന്ന ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ ഒരു കാരണമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്.

ഇതിലൊന്നാണ് പേരയില. പേരയ്ക്ക ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്.

ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുമാണ്.പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെര്‍സെറ്റിന്‍ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകള്‍.

30 ഗ്രാം പേരയില, ഒരു ലിറ്റര്‍ വെള്ളം എന്നിവ വേണം. വെള്ളം തിളപ്പിയ്ക്കുക. ശേഷം തീ കെടുത്തുക. ഇതില്‍ കഴുകി വൃത്തിയാക്കിയ പേരയിലയിട്ട് 5-10 മിനിറ്റു നേരം അടച്ചു വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് ഈ വെള്ളം കൊണ്ട് സ്വകാര്യ ഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്.

ട്രൈകോമോണിയാസിസ്, കാന്‍ഡിഡിയാസിസ് പോലുള്ള അണുബാധകള്‍ക്ക് ഇതേറെ നല്ല പരിഹാരമാണ്. യാതൊരു പാര്‍ശ്വ ഫലവും വരുത്താത്ത വഴിയാണിത്.പേരയിലയ്‌ക്കൊപ്പം കല്ലുരുക്കി എന്ന സസ്യത്തിന്റെ ഇല കൂടി ഉപയോഗിച്ച്‌ വെള്ളമുണ്ടാക്കാം. കല്ലുരുക്കി ആയുര്‍വേദ സസ്യമാണ്.

പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ഏറെ നല്ലതാണ്.

രണ്ടു ഗ്ലാസ് തിളപ്പിച്ച വെള്ളം മുകളില്‍ പറഞ്ഞ രണ്ടു പിടി ഇലകളില്‍ ഒഴിച്ച്‌ അല്‍പനേരം വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് ചെറുചൂടില്‍ രഹസ്യഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യാം. ശേഷം ഈ ഭാഗം തുടച്ചു വൃത്തിയാക്കി നനവു നീക്കുക.

നനവ് ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.പേരയിലയും ഉപ്പും ഉപയോഗിച്ചും ഇത്തരം വെള്ളമുണ്ടാക്കാം. ഉപ്പ് അണുനാശിനിയാണ്. ഇന്‍ഫെക്ഷനുകള്‍ക്കും ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ദുര്‍ഗന്ധത്തിനുമെല്ലാം നല്ല മരുന്നുമാണ്. ഇത് ചൂടുവെള്ളത്തില്‍ കലക്കി കഴുകുന്നത് നല്ലതാണ്. പേരയില കൂടി ചേര്‍ത്താല്‍ ഇരട്ടി ഗുണം കിട്ടും. മുകളില്‍ പറഞ്ഞ രീതിയില്‍ പേരയില വെള്ളം തയ്യാറാക്കി വജൈനല്‍ ഭാഗം കഴുകാം.

English Summary: guva leaves perayila for vaginal discharge
Published on: 07 November 2020, 12:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now