Updated on: 23 April, 2023 11:45 PM IST
പേരയ്ക്ക കുരു

ചെടിയിൽ നിന്നു പഴുക്കാൻ തുടങ്ങുന്ന അവസ്ഥയിലാണ് പേരയ്ക്ക് ഏറ്റവും രുചികരവും പോഷണപ്രദവും. ആ പരുവത്തിൽ കായ പറിച്ച് ചവച്ചു തിന്നാവുന്നതാണ്. തൊലിയുടെ തൊട്ടുതാഴെയാണ് ജീവകം സി അധികമായി അടങ്ങിയിരിക്കുന്നതെന്നതിനാൽ തൊലി കളയാതെ തന്നെ ഇതു കഴിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ല. നെല്ലിക്ക കഴിഞ്ഞാൽ ഏറ്റവും അധകം ജീവകം സി ഉള്ളത് പേരയിലാണ് . ഒരു പേരക്കയിൽ ഏതാണ്ട് മൂന്നു ഓറഞ്ചിലുള്ളതിനേക്കാൾ ജീവകം സി അടങ്ങിയിരിക്കുന്നു എന്നറിയുമ്പോൾ പേരയ്ക്കയുടെ പോഷണ പ്രധാന്യം വ്യക്തമാകും. സംസ്കരിക്കപ്പെട്ട വിഭവങ്ങളിലും ജീവകം സി നഷ്ടപ്പെടുന്നില്ല എന്നുള്ളത് ഈ പഴത്തിന്റെ ഒരു പ്രത്യേകതയാണ്.

മറ്റു പഴങ്ങളെ അപേക്ഷിച്ച് കൂടുതൽ നാര് പേരക്കയിലടങ്ങിയിരക്കുന്നു. മലബന്ധം ഒഴിവാക്കാനുപയുക്തമായ തരം സങ്കീർണ അന്ന സംയുക്തങ്ങളാണിവ. താരതമ്യേന കൂടുതൽ ഇരുമ്പും പൊട്ടാസ്യവും പേരക്കയിൽ അടങ്ങിയിരിക്കുന്നു. അതേസമയം സോഡിയത്തിന്റെ അളവ് വളരെ കുറവുമാണ്. നാരു കൂടുതലുള്ളതിനാലും, സോഡിയത്തിന്റെ അംശം കുറവുള്ളതിനാലും ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും, രക്തസമ്മർദം കൂടുതലുള്ളവർക്കും സുരക്ഷിതമായി ശുപാർശ ചെയ്യാവുന്ന ഒരു ഫലമാണിത്.

പേരക്കയുടെ ഔഷധഗുണം പാരമ്പര്യ വൈദ്യശാസ്ത്രവും ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പേരക്ക ശുക്ലവർധനകരവും വീര്യതാരകവുമാണ്. മലബന്ധം ഒഴിവാക്കും. തണുത്ത ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിലുൾപ്പെടുത്തിയിരിക്കുന്ന പേരക്ക പിത്തഹരമാണെന്നും, ജാരാഗ്നിയെ പോഷിപ്പിക്കുമെന്നും, വയറെരിച്ചിലിന് ആശ്വാസം നൽകുമെന്നും പരാമർശിച്ചു കാണുന്നു.

പ്രകൃതി ചികിത്സാവിധിയിലും പ്രാധാന്യമർഹിക്കുന്നു. ചിത്തഭ്രമം, ഹിസ്റ്റീരിയ ഇവയ്ക്ക് ശമനമുണ്ടാക്കുമെന്നും ദാഹശമിനിയാണെന്നും വിരേചന സമർഥമാണെന്നും, മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുമെന്നും ശിപാർശ ചെയ്യപ്പെടുന്ന ഇത് രക്തശുദ്ധിക്കും കുഷ്ഠരോഗ ശമനത്തിനുതന്നെയും നല്ലതാണെന്നും പ്രകൃതി ചികിത്സയിൽ കാണുന്നു.

പേരയ്ക്കാ നീര് മധുരമുള്ളതും ആസ്വാദ്യകരവുമാണ്. ഓറഞ്ച്, തക്കാളി ഇവയുടെ ചാറുകൾക്ക് പകരമായി ഹവായ് ദ്വീപിൽ കുട്ടികൾക്ക് പേരക്കയുടെ ചാറ് കൊടുത്തുവരുന്നു. മുലയൂട്ടൽ നിർത്തുന്ന കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് പേരയ്ക്കത്ത് കൊടുക്കുന്നത്.

പേരയ്ക്കാക്കുരുവിനുമുണ്ട് ഔഷധപ്രാധാന്യം. അതിൽ നിന്നെടുക്കുന്ന ഓറഞ്ചു കലർന്ന മഞ്ഞനിറമുള്ള പരിസമൃദ്ധമായ എണ്ണയിൽ അയോഡിൻ ധാരാളമുണ്ട്. പേരച്ചെടിയുടെ ഇലയിൽ നിന്നും ഔഷധ ഗുണുള്ള ഒരു തൈലം വാറ്റി എടുക്കാവുന്നതാണ്. വ്യാവസായത്തിലും മിഠായികൾ രുചികരമാക്കുന്നതിലും ഇതിനുപയോഗമുണ്ട്. ഗുണമേന്മയേറിയ തുകൽ വ്യവസായത്തിലും പേര ഇല ഉപയോഗിച്ചു വരുന്നു. പേര ഇലകളും തൊലിയും പൊടിച്ചു കുഴമ്പാക്കി വണങ്ങളും മുറിവു കളും വച്ചുകെട്ടാനുപയോഗിക്കുന്നു.

പേരയുടെ കുരുന്നില കൊണ്ടുള കഷായം ദഹനസംബന്ധമായ തകരാറുകൾക്കും പ്രതിവിധിയാണെന്നു കാണുന്നു. കൂടാതെ ഇത് ഛർദി, അതിസാരം തുടങ്ങിയവയ്ക്കും ശമനം നൽകുമത്. വാതസഹജമായ വേദന മാറ്റാൻ പേര ഇലപ്പൊടി പൂശാനും വിധിയുണ്ട്. പല്ലുവേദന, മോണുപഴുപ്പ് എന്നീ അവസ്ഥകളിൽ പേരയിലക്കഷായം വായിൽ കൊള്ളുന്നതുമൂലം വേഗം ആശ്വാസം കിട്ടുമെന്നാണ് ഫലശ്രുതി. ശ്വാസകോശ സംബന്ധമായ വൈഷമ്യങ്ങളകറ്റാൻ പേരയുടെ പുഷ്പം ഔഷധമായി ഉപയോഗിച്ചാൽ സുഖം കിട്ടുമെന്ന് ചില നാട്ടുവൈദ്യന്മാർ അവകാശപ്പെടുന്നു.

English Summary: guva seeds have better iodine than salt
Published on: 23 April 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now