Updated on: 26 July, 2022 6:15 PM IST
മുടി കൊഴിച്ചിൽ തടയും, കരുത്തോടെ വളരും: ഉലുവ- കരിഞ്ചീരകം ഹെയർ ഓയിൽ

സൗന്ദര്യവും ആത്മവിശ്വാസം നൽകുന്നതാണ് മുടിയഴക്. നല്ല കറുത്ത, കരുത്തുറ്റ മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, തിരക്കുകൾ കാരണം മുടിയ്ക്കായി വലിയൊരു സമയം മാറ്റി വയ്ക്കാൻ കഴിയാത്തവരുമുണ്ട്.
തിരക്കു പിടിച്ച ജീവിതത്തിൽ തലമുടിക്ക് കൃത്യമായ പരിചരണം നൽകാത്തത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കും. എന്നാൽ വളരെ കുറഞ്ഞ സമത്തിനുള്ളിൽ ആയുർവേദ ഗുണങ്ങളടങ്ങിയ ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്ന ചില എണ്ണകൾ മുടിയിഴകൾക്ക് ആരോഗ്യം നൽകുന്നതിനും, മുടി വളർച്ചയെ (Healthy hair care tips) പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തമമാണ്.

കേശവളർച്ച ഉറപ്പാക്കുന്ന, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ആയുർവേദ എണ്ണയെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. ഇതിനായി നമ്മുടെ അടുക്കളയിലുള്ള ഉലുവയും കരിഞ്ചീരകവുമാണ് (Fenugreek- Black cumin) ആവശ്യമുള്ളത്.
കരിഞ്ചീരകവും ഉലുവയും ചേർത്തുള്ള എണ്ണ മുടികൊഴിച്ചിൽ തടയാനും മുടി വളരാനും പ്പം താരനകറ്റാനും വളരെ ഫലപ്രദമാണ്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് മുടിയിൽ താരനുണ്ടാകുന്നുവെങ്കിൽ, അതിന് ഈ ഹെയർ ഓയിൽ തീർച്ചയായും ഉപയോഗിക്കുന്നു.

ഉലുവ- കരിഞ്ചീരകം ഹെയർ ഓയിൽ: തയ്യാറാക്കുന്നത് ഇങ്ങനെ (How to prepare Fenugreek- Black cumin hair oil)

രണ്ട് ടേബിൾ സ്പൂൺ വീതം ഉലുവയും കരിഞ്ചീരകവും എടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. തുടർന്ന്, ഈ പൊടി രണ്ടു ടേബിൾ സ്പൂൺ എടുത്ത് അതിലേക്ക് കാൽകപ്പ് എണ്ണ ഒഴിച്ച് മിക്സ് ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: ജീരകവെള്ളം പതിവായി കുടിച്ചാൽ പല രോഗങ്ങളേയും അകറ്റാം

വെളിച്ചണ്ണയോ ഒലീവ് ഓയിലോ ഇതിനായി ഉപയോഗിക്കാം. ശേഷം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുന്നതും നല്ലതാണ്. ശേഷം ഈ ചേരുവ നന്നായി മിക്സ് ചെയ്ത ശേഷം വായു കടക്കാത്ത രീതിയിൽ അടച്ചുവച്ച് രണ്ടാഴ്ച സൂക്ഷിക്കുക. തുടർന്ന് ഇത് തലയിൽ പുരട്ടാം.

എണ്ണ കാച്ചിയും ഉപയോഗിക്കാം

ഈ പൊടി വെളിച്ചെണ്ണ കാച്ചുന്നതിനും ഉപയോഗിക്കാം. കാൽകപ്പ് വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഈ പൊടി ചേർക്കാം. കൂടാതെ, രണ്ട് കുരുമുളക് കൂടി ഇതിലേക്ക് ചതച്ചിടാം. വെളിച്ചണ്ണ തിളയ്ക്കുമ്പോൾ ഇളക്കി കൊടുക്കുക. ശേഷം എണ്ണ ചൂടാറിയ ശേഷം ആവശ്യം അനുസരിച്ച് ഉപയോഗിക്കാം.

കേശവളർച്ചയ്ക്ക് അത്യുത്തമമായ വീട്ടുവൈദ്യമാണ് ഉലുവ. ഉലുവ പൊടിച്ച് പേസ്റ്റാക്കി ഹെയർ മാസ്കായി ഉപയോഗിക്കാം. പ്രോട്ടീൻ, നിയാസിൻ, അമിനോ ആസിഡുകൾ, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ കലവറയാണ് ഈ വിത്തുകൾ. ഇവയെല്ലാം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇതുകൂടാതെ, ഉലുവ രാത്രി മുഴുവൻ കുതിർത്ത് വച്ച്, പിറ്റേന്ന് രാവിലെ അരച്ച് മുടിയിൽ പുരട്ടുനന് വിദ്യയും പരീക്ഷിക്കാവുന്നതാണ്. ഉലുവ ഇങ്ങനെ മുടിയിൽ തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് വച്ച ശേഷം കഴുകി കളയുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Hair Fall Remedies: Prepare This Fenugreek- Black Cumin Hair Oil At Home For Healthy Hair
Published on: 26 July 2022, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now