Updated on: 18 April, 2023 6:02 PM IST
Hair growth oils for growing thicker hairs.

മുടിയിൽ എണ്ണ ഇട്ടു മസാജ് ചെയ്യുന്നത്, തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനാൽ നീളവും കട്ടിയുള്ളതുമായ മുടി ലഭിക്കാൻ സഹായിക്കുന്നു. അതിലുപരിയായി, മുടി വളർച്ചാ എണ്ണ വളർച്ചയെ വർധിപ്പിക്കുക മാത്രമല്ല, മുടിയ്ക്ക് അതിയായ തിളക്കം നൽകുകയും, അതിനെ വളരെയധികം ശക്തമാക്കുകയും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

1. ആവണക്കെണ്ണ

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമമാണ് ആവണക്കെണ്ണ, ഈ എണ്ണയിൽ വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ധാതുക്കൾ തുടങ്ങി വളരെ സമ്പുഷ്ടമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മുടിയെ മൃദുലമാക്കുകയും, മുടിയ്ക്ക് തിളക്കം നൽകുന്നതിന് തലയോട്ടിയിലെ ഈർപ്പം പൂട്ടുകയും ചെയ്യുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു എന്നതാണ് ആവണക്കെണ്ണയുടെ ഏറ്റവും മികച്ച ഗുണം. ഇത് വരണ്ടതും അടർന്നതുമായ തലയോട്ടിയിൽ ഈ എണ്ണ വളരെ നന്നായി പ്രവർത്തിക്കുന്നു. കാസ്റ്റർ ഓയിൽ എന്നറിയപ്പെടുന്ന അവണ്ണക്കെണ്ണ വളരെ ഫലപ്രദമാണെങ്കിലും, ഇത് വളരെ കട്ടിയുള്ളതും കഴുകാൻ പ്രയാസമുള്ളതുമാണ്. അതിനാൽ തന്നെ വെളിച്ചെണ്ണയിലോ, കലർത്തി വിസ്കോസിറ്റി കുറച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. ഈ എണ്ണകൾ പതിവായി മുടിയിലും തലയോട്ടിയിലും പുരട്ടുന്നതിന് മുമ്പ് ഇത്തിരി നേരം ചൂടാക്കുന്നത് നല്ലതാണ്.

2. ടീ ട്രീ ഓയിൽ (Tea Tree Oil)

ടീ ട്രീ ഓയിൽ, ആന്റിമൈക്രോബയൽ, ക്ലീൻസിംഗ് പ്രോപ്പർട്ടികൾക്ക് പേരുകേട്ടതാണ്. ഇത് മുടിയിലെയും, തലയോട്ടിയിലെ വരൾച്ചയും താരനും വരാതെ തടയുന്നു. ശിരോചർമ്മത്തെ, പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാനും ഉറങ്ങിക്കിടക്കുന്ന രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. ടീ ട്രീ മുടി വളർച്ചയ്ക്കും മുടിയ്ക്ക് കട്ടിയുണ്ടാവാനും മികച്ച ഒരു എണ്ണയാണ്. ടീ ട്രീ ഓയിൽ വളരെ സാന്ദ്രമായതിനാൽ മറ്റൊരു കാരിയർ ഓയിലുമായി കലർത്തി നേർപ്പിക്കണം. ഇത് മുടി വളരാൻ സഹായിക്കുന്നതിന് പുറമെ, മുടിയെ ടീ ട്രീയുടെ സുഗന്ധം കൊണ്ട് പൊതിയുമ്പോൾ എണ്ണമയമുള്ള തലയോട്ടിയെ ആഴത്തിൽ ശുദ്ധീകരിക്കുന്നു. ഇത് പാരബെൻ രഹിതമാണ്, അതിലോലമായതും പൊട്ടുന്നതുമായ മുടിക്ക് ഈ എണ്ണ അനുയോജ്യമാണ്.

3. വെളിച്ചെണ്ണ

വെളിച്ചെണ്ണ ഒരു ജനപ്രിയ ഇന്ത്യൻ എണ്ണയാണ്, ഇതിൽ ഉയർന്ന അളവിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും, മുടിയുടെ വേരുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളുടെയും, ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. വിറ്റാമിനുകളുടെയും, ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, വെളിച്ചെണ്ണ മുടിയെ മൃദുവും തിളക്കവുമുള്ളതാക്കുകയും, അതോടൊപ്പം ഇത് ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ, തലയോട്ടിയിലും മുടിയിലും പുരട്ടുന്നതിനുമുമ്പ് ചെറുതായി ചൂടാക്കാം, എന്നിട്ട് ഉപയോഗിക്കാം. 


ബന്ധപ്പെട്ട വാർത്തകൾ: Sunburns: വേനൽക്കാലത്തെ സൂര്യാഘാതം എങ്ങനെ ഒഴിവാക്കാം!!

English Summary: Hairgrowth oils for growing thicker, blacky hairs
Published on: 18 April 2023, 05:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now