Updated on: 9 February, 2024 12:32 PM IST
ഹരിതാമൃതം'24

വടകര :മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളജൈവകർഷകസമിതി, ഓയിസ്ക ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ, "മനസ്സാണ് ശരീരത്തിന്റെ യജമാനൻ"എന്ന സന്ദേശം ഉയർത്തി 2024ഫിബ്രവരി 9 മുതൽ 13 വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ഹരിതാമൃതം'24 ന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സ്വന്തം വീട്ടുവളപ്പിൽ കുട്ടിവനം തയ്യാറാക്കിയ സംസ്ഥാനജൈവവൈവിധ്യ ബൊർഡിന്റെ പുരസ്കാരം ലഭിച്ച മാതൃകാ ദമ്പതികൾ അഡ്വ:സുഭാഷ് ചന്ദ്രബോസും ഇന്ദിരടീച്ചറും ചേർന്ന് ഹരിതാമൃതം'24 ഫിബ്രവരി 9ന് ഉച്ചക്ക് ശേഷം 3മണിക്ക് ഉദ്ഘാടനം ചെയ്യും വടകര നഗരസഭാ ചെയർപേഴ്സൻ കെ.പി.ബിന്ദു അദ്ധ്യക്ഷം വഹിക്കും. ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻ മാസ്റ്റർ ബ്രോഷർ പ്രകാശനം ചെയ്യും. പ്രൊഫ.കെ.കെ.മഹമൂദ് ഏറ്റുവാങ്ങും.

മുൻമന്ത്രി സി.കെ.നാണു മുഖ്യാതിഥിയാകും. വടകരയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പി.ഗോപാലൻ,സതീശൻകുരിയാടി, എം.സി.ഇബ്രാഹിം,കെ.കെ.കൃഷ്ണൻ, വ്യാസൻ,എൻ.എം.ബിജു,കെ.പ്രകാശൻ, വി.എം.വിനു,പി.സോമശേഖരൻ,പി.സത്യനാഥൻ , ഷംസീർ ചോമ്പാല എന്നിവർ ആശംസാ പ്രസംഗം നടത്തും .
യുവകവി കെ.കെ.രഞ്ജിത്ത്കുമാർ കവിതാലാപനം നടത്തും.
ഉദ്ഘാടനസമ്മേളനത്തിൽ ചികിത്സാ രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച കെ.തങ്കച്ചൻവൈദ്യർ, ചരിത്രപുസ്തകരചനയിൽ നൂതന ഇതിഹാസം രചിക്കുന്ന പി.ഹരീന്ദ്രനാഥ് എന്നിവരെ ആദരിക്കും. ഹരിതാമൃതം ചീഫ് കോർഡിനേറ്റർ പി.ബാലൻമാസ്റ്റർ ആദരണീയരെ പരിചയപ്പെടുത്തും. ട്രസ്റ്റ് ട്രഷറർ.പി.പി.പ്രസീത്കുമാർമംഗളപത്രംസമർപ്പിക്കും.

ഹരിതാമൃതം യാഥാർത്ഥ്യമാക്കിയ മൺമറഞ്ഞുപോയ മഹദ് വ്യക്തികളായ ഡോ.സി.പി.ശിവദാസ്, കെ.വി.ശിവപ്രസാദ്, ഡോ.ചന്ദ്രമണിനാരായണൻ, വടകരറഹ്മാൻ, ബാലചന്ദ്രൻഏറാമല, കീത്താടി നാണു അനുസ്മരണം :-.പുറന്തോടത്ത്ഗംഗാധരൻ (ജനറൽകൺവീനർ,ഹരിതാമൃതം)

തികച്ചുംഅപ്രതീക്ഷിതമായി കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞകിഴക്കേടത്ത്ബാലകൃഷ്ണൻമാസ്റ്റർ (ചേനോളി)അനുസ്മരണംസി.യം.മുഹമ്മദ് ശരീഫ് (സെക്രട്ടറി, മഹാത്മ ദേശസേവട്രസ്റ്റ്)

ഇരിങ്ങൽ രഘു രചിച്ച് പ്രേംകുമാർ വടകര സംഗീതവും ആലാപനവും നിർവ്വഹിച്ച ഹരിതാമൃതം ഗാനത്തിന്റെ സിഡി പ്രകാശനം നാടൻപാട്ട് കലാകാരൻ ഭരതൻ കുട്ടോത്ത് നിർവ്വഹിക്കും. റസാഖ്കല്ലേരിഏറ്റുവാങ്ങും.

ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ രചിച്ച കാണപ്പണം എന്ന ലഘു പുസ്തകം വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പി.പി.രാജൻ പ്രകാശനം ചെയ്യും.
ട്രസ്റ്റ് ബോർഡ് മെമ്പർ വി.പി.ശിവകുമാർ ഏറ്റുവാങ്ങും.
കെ.പി.ഉണ്ണിഗോപാലൻമാസ്റ്റർ,വി.സി.വിജയൻമാസ്റ്റർ, കെ.പി.ചന്ദ്രശേഖരൻ, വൈദ്യർ എം.അബ്ദുള്ള, ബ്രോസ്കൃഷ്ണൻമാസ്റ്റർ തുടങ്ങി ഹരിതാമൃതം സംഘാടനത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

സംഘാടക സമിതി ജനറൽസെക്രട്ടറി വി.പി.രമേശൻ സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചെറിയത്ത് നന്ദിയും പറയും.

ഡൽഹി ജവഹർലാൽനെഹ്റു സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി.ബിരുദം കരസ്ഥമാക്കിയ ഡോ.ആർ.രാമാനന്ദ് "മനസ്സാണ് ശരീരത്തിന്റെ യജമാനൻ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷം വഹിക്കും. ഹരിതാമൃതം കൺവീനർ അഡ്വ:ലതികാശ്രീനിവാസ് സ്വാഗതവും രഘു ഇരിങ്ങൽ നന്ദിയും പറയും.

ഫിബ്രവരി 10ന് കാലത്ത് പത്ത്മണിക്ക് സമഗ്രചികിത്സാക്യാംപ്.

കേരള സർവ്വകലാശാലയിൽ നിന്നും നഴ്സിംഗ് സൂപ്പർവൈസറായി റിട്ടയർ ചെയ്ത എ.കെ.വിനോദയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമേഹം ,പ്രഷർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും സന്ധിവേദനകൾക്കും ആൾട്ടർനേറ്റീവ് തെറാപ്പി സിസ്റ്റത്തിലെ അക്യുപങ്ചർ, ഫൂട്ട് റിഫ്ളക്സോളജി തുടങ്ങിയ ഔഷധ രഹിത ചികിത്സയുടെ ക്യാമ്പും ബോധവല്കരണക്ളാസ്സും . ഹരിതാമൃതം ചീഫ് കോർഡിനേറ്റർ പി.ബാലൻമാസ്റ്റർ ക്യാംപ് ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ തയ്യുള്ളതിൽ രാജൻഅദ്ധ്യക്ഷത വഹിക്കും. ഹരിതാമൃതം കൺവീനർ മോഹനൻ മോഹനാലയം സ്വാഗതവും സംഘാടക സമിതി കൺവീനർ മഹേഷ് ഏറാമല നന്ദിയും പറയും.

ഉച്ചക്ക് ശേഷം 2 മണിക്ക്
ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ആദിവാസി പാരമ്പര്യ വൈദ്യത്തിന്റെ ഉപാസകനായ എം.ഐ മാത്യൂസ് വൈദ്യരുടെ ചികിത്സയുടെ അനുഭവസാക്ഷ്യങ്ങൾ.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.നിഷ ഉദ്ഘാടനം ചെയ്യും.റിട്ട:ഹെഡ്മിസ്ട്റസ് കെ.ശശികല ടീച്ചർ അദ്ധ്യക്ഷം വഹിക്കും.
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് റൂഫസ് ഡാനിയൽ, ശാന്തിഗ്രാം ഡയരക്ടർ എൽ.പങ്കജാക്ഷൻ,
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയരക്ടർ ഡോ.പി.കെ.സുബ്രഹ്മണ്യൻ, പ്രമുഖസാമൂഹ്യ ധനരാജ് ഗുരുക്കൾ പ്രവർത്തകനും ആയുർവ്വേദപഠിതാവുമായ വിജയൻ മുന്നാർ, സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ കളരിമർമ്മചികിത്സകൻ തുടങ്ങിയവർ പങ്കെടുക്കും.

സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രം അസിസ്റ്റന്റ് ഡയരക്ടർ ഡോ.അശ്വതിരാജ് സ്വാഗതവും സംഘാടകസമിതി കൺവീനർ വി.സി.ജിഷ നന്ദിയും പറയും.

വൈകുന്നേരം ആറു മണിക്ക് ഹരിതാമൃതം പുരസ്കാരദാനം.
ഈവർഷത്തെ പുരസ്കാര ജേതാവ് കേരളജൈവകർഷകസമിതിയുടെ സംസ്ഥാനനേതാവും വടകരപശുസംരക്ഷണട്രസ്റ്റ് സിക്രട്ടറിയും വടകരയിലെ ജൈവകട നാറ്റ്ബോണ്ടിന്റെ പ്രൊപ്റൈറ്ററും റിട്ടയേർഡ് സബ്റജിസ്ട്രാറുമായ ടി.കെ.ജയപ്രകാശ് ആണ്.
വടകര എം.എൽ.എ കെ.കെ.രമ പുരസ്കാരദാനം നിർവ്വഹിക്കും. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അദ്ധ്യക്ഷം വഹിക്കും.

ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻ മാസ്റ്റർ പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിക്കും. ട്രസ്റ്റ് സെക്രട്ടറി പി.കെ.പ്രകാശൻ മംഗളപത്രസമർപ്പണം നടത്തും.
കേരള ജൈവകർഷക സമിതി നേതാവ് കെ.പി.ഉണ്ണിഗോപാലൻ പുരസ്കാരജേതാവിനെ അനുമോദിച്ച് പ്രസംഗിക്കും.

പുറന്തോടത്ത് ഗംഗാധരൻ, പി.ബാലൻ മാസ്റ്റർ, വി.പി.രമേശൻ, പ്രൊഫ.കെ.കെ.മഹമൂദ്, അഡ്വ.ഇ.നാരായണൻ നായർ,ടി.കെ.വിജയരാഘവൻ, അടിയേരി രവീന്ദ്രൻ, തയ്യുള്ളതിൽ രാജൻ, കെ.കെ.പ്രസിൽ, സി.എച്ച്.ശിവദാസ്, പി.എം.വത്സലൻ,വിനോദ് ചെറിയത്ത് എന്നിവർ ആശംസ അർപ്പിച്ച് പ്രസംഗിക്കും.
ട്രസ്റ്റ് ജനറൽസെക്രട്ടറി എൻ.കെ.അജിത്കുമാർ സ്വാഗതവും ഖജാൻജി പി.പി.പ്രസീത്കുമാർ നന്ദിയും പറയും.

ഫുബ്രവരി 11ന് ഞായറാഴ്ച കാലത്ത് പത്ത്മണിക്ക്

ശ്രീനാരായണഗുരുദേവൻ, സ്വാമി ശിവാനന്ദ പരമഹംസർ, സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് പാരമ്പര്യവൈദ്യസെമിനാർ .
സമുദ്രആയുർവേദഗവേഷണകേന്ദ്രം ആസ്ഥാനഗുരുനാഥൻ കെ.ഗോപാലൻ വൈദ്യർ ഭദ്രദീപം കൊളുത്തി സെമിനാർ ഉദ്ഘാടനം ചെയ്യും.

എം.വി.ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി) അദ്ധ്യക്ഷം വഹിക്കും.ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സംസാരിക്കും.
തലമുതിർന്ന പാരമ്പര്യ വൈദ്യൻ പി.വി.ബാലകൃഷ്ണൻവൈദ്യർ (ഇടുക്കി) മുഖ്യപ്രഭാഷണം നടത്തും. മർമ്മചികിത്സാരംഗത്തും പഠനരംഗത്തും സജീവമായി നേതൃത്വം നൽകുന്ന ഡോ.ഡി.സുരേഷ്കുമാർ ഗുരുക്കൾ (കന്യാകുമാരി) വിഷയാവതരണം നടത്തും. വാസുദേവകിഷോർ ഗുരുക്കൾ (കൊല്ലം ), കെ.വി.മുഹമ്മദ്ഗുരുക്കൾ (പുതുപ്പണം വടകര)മടിക്കൈ കുമാരൻ വൈദ്യർ (കാസർകോട്), ഗ്രേസ്ബിജോ (ആലപ്പുഴ) , മുത്തശ്ശിവൈദ്യം ആരോഗ്യ പരിപാലനത്തിലെ തായ് വഴികൾ എന്ന പുസ്തകത്തിന്റെ രചയിതാവ് പി.രജനി എന്നിവർ പ്രസംഗിക്കും. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയരക്ടർ ഡോ.പി.കെ.സുബ്രഹ്മണ്യൻ സെമിനാറിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും. സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ എൻ.കെ.സജിത്ത് സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ഗീത നന്ദിയും പറയും.

ഉച്ചക്ക് ശേഷം 3മണിക്ക് നാട്ടിലാകെ ദുരിതം വിതക്കുന്ന ജീവിതശൈലിയുടെ ദൂഷ്യവശങ്ങളെ പറ്റി പ്രസംഗിക്കുന്ന വിഖ്യാത പ്രഭാഷകൻ, കണ്ണൂർ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബു (കൂത്തുപറമ്പ് )പങ്കെടുക്കുന്ന ഓപ്പൺഫോറം.

ഇദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്.

സംഘാടകസമിതി വൈസ് ചെയർമാൻ സോമൻമുതുവന, ട്രസ്റ്റ് ബോർഡ് മെമ്പർ ഒ.പി.ചന്ദ്രൻ, ഷർലിശുകൻ കൂത്തുപറമ്പ് എന്നിവരടങ്ങിയതാണ് പ്രസീഡിയം .ട്രസ്റ്റ് ബോർഡ് മെമ്പർ കെ.എം.അസ്ലം സ്വാഗതവും സംഘാടക സമിതി കൺവീനർ പി.കെ.സുകിൽ നന്ദിയും പറയും.

വൈകുന്നേരം അഞ്ച് മണിക്ക് സമുദ്ര ആയുർവ്വേദഗവേഷണ കേന്ദ്രത്തിലെ മുഖ്യചികിത്സകൻ കെ.തങ്കച്ചൻവൈദ്യരുടെ പഠനക്ളാസ്
വിഷയം ഔഷധസസ്യങ്ങളുടെ പ്രാധാന്യം.
അദ്ധ്യക്ഷൻ: വി.പി.രമേശൻ, സ്വാഗതം:കെ.ഗീത ,നന്ദി:പി.കെ.പ്രകാശൻ

ഫിബ്രവരി 12ന് തിങ്കളാഴ്ച കാലത്ത് 10മണിക്ക്

ആരോഗ്യ സെമിനാർ.
ഉദ്ഘാടനം:- ഡോ.എ.കെ.രാജൻ
പങ്കെടുക്കുന്നവർ:-
ഡോ:എം.മുരളീധരൻ (ചീഫ്എഡിറ്റർ, (നമ്മുടെ ആരോഗ്യം)

ഡോ.എം.ഇ.പ്രശാന്ത്(മുൻസംസ്ഥാനപ്രസിഡണ്ട്,ഇന്ത്യൻഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ),

ഡോ.ശില്പ. എൻ(സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രം) ഡോ:യു.പത്മനാഭൻ (മഹാത്മപ്രകൃതിചികിത്സാകേന്ദ്രം, ചേമഞ്ചേരി), ടി.പി.വാസുവൈദ്യർ(ഔഷധരഹിതചികിത്സകൻ, പൊയിലൂർ),ഡോ.ബിനുശങ്കർ (നാച്വറൽ ഹീലിംഗ് സെന്റർ കൊയിലാണ്ടി) പി.സി.സന്തോഷ് (സ്റ്റേറ്റ് കോർഡിനേറ്റർ,സഹജയോഗ) അലി മലപ്പുറം (മില്ലറ്റ് പ്രചാരകൻ) വി.ആർ.രമേഷ്(റിട്ട:എഞ്ചിനിയർ, കെ.എസ്.ഇ.ബി),പി.എസ്.അബ്ദുൽ ഹക്കിം(മുനിസിപ്പൽ കൌൺസിലർ),എ.വിജയൻമാസ്റ്റർ (കൺവീനർ,സംഘാടകസമിതി)

ഉച്ചക്ക് 2മണി മുതൽ
അഡ്വക്കറ്റ്.ടി.നാരായണൻ വട്ടോളി തയ്യാറാക്കി മാതൃഭൂമി പ്രസിദ്ധീകരിച്ച 'യൂറിൻതെറാപ്പി'
എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച. ബെസ്റ്റ് സെല്ലർ അംഗീകാരം നേടി പുസ്തകപ്രസാധന രംഗത്തെ ഇതിഹാസമാവുകയാണ് "യൂറിൻതെറാപ്പി".
പന്ത്രണ്ടാമത്തെ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ് മാതൃഭൂമി ബുക്സ്.
പ്രശസ്ത സിനിമാതാരം കൊല്ലംതുളസി പുസ്തകചർച്ച ഉദ്ഘാടനം ചെയ്യും.
കഥാകൃത്ത് പി.ആർ.നാഥ്, രാജഗോപാലൻ കാരപ്പറ്റ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സംഘാടക സമിതിവൈസ്ചെയർമാൻകെ.എം.ബാലകൃഷ്ണൻ സ്വാഗതവും ഹരിതാമൃതം കൺവീനർ സി.പി.ചന്ദ്രൻ നന്ദിയും പറയും.

ഫിബ്രവരി13കാലത്ത് 10മണിക്ക്

കാർഷിക സെമിനാർ വടകരനഗരസഭാ വൈസ് ചെയർമാൻ പി.സജീവ്കുമാർ ഉദിഘാടനം ചെയ്യും.
അദ്ധ്യക്ഷൻ:- കണ്ണമ്പ്രത്ത് പത്മനാഭൻ (ജില്ലാ പ്രസിഡണ്ട്,കേരള ജൈവകർഷകസമിതി)
പങ്കെടുക്കുന്നവർ
രാമദാസ് ആർ വാര്യർ (കൃഷി പരിശീലകൻ) പി.വേലായുധൻനായർ (കർഷകപുരസ്കാരജേതാവ്)
എസ്.ആർ.ശ്യാംകുമാർ, (അമ്പാടി ഗോശാല,പാട്ടാഴി,കൊല്ലം)പി.പി.ഉണ്ണികൃഷ്ണൻ, (റിട്ട.ഡിവൈ.എസ്.പി, ) പി.എം.വത്സലൻ (റിട്ട:കൃഷി ഫീൽഡ് ഓഫീസർ) ഹരിതാമൃതം കൺവീനർമാരായ കെ.കെ.പ്രഭാശങ്കർ സ്വാഗതവും കെ.എം.അസ്ലം നന്ദിയും പറയും

ഉച്ചക്ക് 2മണി: ഓപ്പൺഫോറം
വിഷയം: കാർഷികമേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ
അവതരണം: ഇ.കെ.വിശാലാക്ഷൻമാസ്റ്റർ (എഡിറ്റോറിയൽ ബോർഡ് മെമ്പർ ഒരേഭൂമി ഒരേജീവൻ മാസിക)
പ്രസീഡിയം:-
അടിയേരി രവീന്ദ്രൻ, പി.കെ.കൃഷ്ണൻ, നാൻസി.പി.റിട്ടയേർഡ് എ.ഇ.ഒ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സംഘാടക സമിതി കൺവീനർ പി.കെ.ഉദയൻ നന്ദിയും പറയും

വൈകുന്നേരം നാല് മണിക്ക് സമാപന സമ്മേളനം. കെ.മുരളീധരൻ.എം.പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻ അദ്ധ്യക്ഷം വഹിക്കും.

"കൃഷിയെ സ്നേഹിച്ച സഹകാരി" നടക്കുതാഴ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും കോഴിക്കോട് ജില്ലാ കാർഷികോല്പാദക വിപണന സഹകരണ സംഘം പ്രസിഡണ്ടും വടകരനഗരസഭാ മുൻ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാനുമായ ഇ.അരവിന്ദാക്ഷൻമാസ്റ്റർ, മൂത്രക്കല്ലിന് സിദ്ധ നിർദ്ദേശ പ്രകാരം ഒറ്റമൂലി ചികിത്സ നടത്തുന്ന പുതുക്കുടി ഗംഗാധരൻ (മേമുണ്ട), സമഗ്രചികിത്സാരംഗത്ത് പ്രബലമായ നിലയിലുള്ള മുന്നേറ്റം നടത്തുന്ന ഡോ.എം.കെ.രശ്മി (ആയുർമന്ത്ര ഹോളിസ്റ്റിക് ഹോസ്പിറ്റൽ,വടകര) എന്നിവരെ ആദരിക്കും. ഹരിതാമൃതം ചീഫ് കോർഡിനേറ്റർ പി.ബാലൻമാസ്റ്റർ ആദരണീയരെ പരിചയപ്പെടുത്തും. ട്രസ്റ്റ് സെക്രട്ടറി സി.എം.മുഹമ്മദ് ശരീഫ് മംഗളപത്ര സമർപ്പണം നടത്തും.

കൂടാതെ എൽ.പി. , യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിൽ വിജയികളായവർക്കുള്ള സമ്മാനദാനവും
അമരപന്തൽ മത്സര വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണവും സമാപന സമ്മേളനത്തിൽ നടക്കും. അവരപന്തൽ മത്സരത്തിന്റെ അവലോകനം ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം.വത്സലൻ നടത്തും.

വടകര മുനിസിപ്പൽ ചെയർമാൻ കെ.പി.ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.
കവി വീരാൻകുട്ടി, ഡോ.കെ.എം.ജയശ്രീ. അഡ്വ.ഇ.നാരായണൻനായർ,ടി.ശ്രീധരൻ (റിട്ട:ഡി.ഡി) മണലിൽ മോഹനൻ, പുറന്തോടത്ത് സുകുമാരൻ, കെപി.ഇബ്രാഹിം, കെ.പി.പ്രദീപ്കുമാർ, കായക്കരാജൻ, രാജേഷ് ഗുരുക്കൾ പുതുപ്പണം, എം.എം.ഭാസ്കരൻ വൈദ്യർ, സി.മഹമൂദ്മാസ്റ്റർ, കെ.പി.രാജീവൻ, രാജേഷ് വൈഭവ്, മധുകടത്തനാട്, ലിസിമുരളീധരൻ, റസാഖ് കല്ലേരി,കെ.പി.ശ്രീധരൻ, അഡ്വ.എ.എം.സന്തോഷ്, കെ.രവീന്ദ്രൻ, തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും. പുറന്തോടത്ത് ഗംഗാധരൻ സ്വാഗതവും വി.പി.രമേശൻ നന്ദിയും പറയും

English Summary: Harithamrutham commences at Vadakara
Published on: 07 February 2024, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now