Updated on: 22 March, 2021 8:48 PM IST
നിലക്കടല

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉണ്ടാവുക. പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.
നൂറു ഗ്രാം നിലക്കടലയില്‍ പ്രോട്ടീന്‍ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കള്‍ (2.4 ശതമാനം), കാര്‍ബോഹൈഡ്രേറ്റുകള്‍ (26.1 ശതമാനം), ഭക്ഷ്യനാരുകള്‍ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌.

350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിന്‍ ഇ യും ചെറിയ തോതില്‍ ബി - ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കോപ്പര്‍ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.

നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയില്‍ കുറച്ചു ഉപ്പു ചേര്‍ത്ത്‌ നന്നായി അരച്ചെടുത്താല്‍ ' പീനസ്‌ ബട്ടര്‍ ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ' കപ്പലണ്ടി മിഠായി ' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.

നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു.

പ്രമേഹ രോഗികള്‍ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിന്‍ പാല്‍ കുടിക്കണം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമല്‍ നഷടപ്പെടല്‍ എന്നിവ മാറാന്‍ നിലക്കടല്‍ ഒരു നുള്ള്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി. നിലക്കടല്‍ എണ്ണ തുല്യം നാരങ്ങാ നീര്‍ കലര്‍ത്തി രാത്രി മുഖത്ത്‌ പുരട്ടുന്നത്‌ തൊലിക്ക്‌ ആരോഗ്യവും തിളക്കവും നല്‍കും.

നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " പര്‍സ്യ്‌ യൂണിവേയ്സിറ്റി യിലെ ഗവേഷകര്‍ കണ്ടെത്തിയത്‌. ഗര്‍ഭിണികള്‍ ഗര്‍ഭധാരണത്തിന്റെ പ്രാരംഭദശയില്‍ നിലക്കടല കഴിച്ചാല്‍ ജനന വൈകല്യങ്ങള്‍ കുറയുമെന്ന്‌ " ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ " റിപ്പോര്‍ട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണമാ.

നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനര്‍ബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " കരോള്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട്‌ " നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പില്‍ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോള്‍ കുറക്കുമെന്നും ഈ പഠനം പറയുന്നു.

എന്നാല്‍ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുന്‍പാണെങ്കില്‍ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "അസിഡിറ്റി" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു. ആസ്ത്മ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.

English Summary: have groundnut : reduce the rate of breast cancer and cholestrol
Published on: 22 March 2021, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now