പലര്‍ക്കും ഇത് അനുഭവപ്പെടുന്നുണ്ടെങ്കിലും ആരും ഇത് പറയുന്നില്ല. കാരണം അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് തന്നെയാണ് കാര്യം. അല്ലെങ്കില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഇതിനെ ശ്രദ്ധിക്കാതെ വിടുന്നതിന് പ്രധാന കാരണം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണേണ്ടതാണ്.
വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പല കായികതാരങ്ങളും ഇത്തരം കാര്യങ്ങളില്‍ പരിചിതരാണ്. കഠിനമായ വ്യായാമ സമയത്ത് വായില്‍ ഒരു ലോഹ, രക്തരൂക്ഷിതമായ രുചി പലരിലും സാധാരണമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം.
വ്യായാമത്തിനിടയിലോ ശേഷമോ നിങ്ങളുടെ വായില്‍ ഒരു ലോഹ അല്ലെങ്കില്‍ രക്ത രുചി പല കാരണങ്ങളാല്‍ സംഭവിക്കാം.
കഫം മെംബറേന്‍ പ്രകോപനം മുതല്‍ ഒരാളുടെ പല്ലിലെ പ്രശ്‌നങ്ങള്‍, Lactic acid build-up, pulmonary edema എന്നിവ വരെ ഇതിന് പിന്നിലെയുള്ള കാരണങ്ങളാവാം. എന്നിരുന്നാലും, ഫിസിഷ്യന്‍മാരും വ്യായാമ ഫിസിയോളജിസ്റ്റുകളും തമ്മിലുള്ള പൊതുവായ അഭിപ്രായത്തില്‍, തീവ്രമായ വ്യായാമത്തില്‍, ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികളില്‍ വര്‍ദ്ധിച്ച സമ്മര്‍ദ്ദത്താൽ fluid അടിഞ്ഞു കൂടാനിടയാകുന്നു. ഈ fluid ന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍, വര്‍ദ്ധിച്ച മര്‍ദ്ദം ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികളിലെ ചുവന്ന രക്താണുക്കളില്‍ നിന്ന് hemoglobin പുറന്തള്ളുന്നതിന് കാരണമാകുന്നു. വ്യായാമ വേളയില്‍ ശ്വാസകോശത്തിലെക്കെത്തുന്ന ചുവന്ന രക്താണുക്കളില്‍ നിന്ന് പുറത്തുവരുന്ന അധിക ഹീമോഗ്ലോബിന്‍ ശ്വാസകോശത്തിലൂടെ വായിലേക്കും എത്തുന്നു. അതാണ് പലപ്പോഴും രക്തരുചിയോ ലോഹരുചിയോ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.
ശുചിത്വമില്ലാതെ വെക്കുന്ന പല്ലുകളിലുണ്ടാകുന്ന അണുബാധ മൂലവും ഈ അവസ്ഥകൾ വരാറുണ്ട്. ഇത് നിങ്ങളുടെ വായിൽ രക്തരുചിയോ അല്ലെങ്കില്‍ ലോഹ രുചിയോ ഉണ്ടാക്കുന്നതിന് കാരണമാകും. അതുകൊണ്ട് പല്ലുകൾ വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കണം.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നിങ്ങളില്‍ ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാം. ജലദോഷം, സൈനസ് അണുബാധ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ നിങ്ങളുടെ വായിലെ രുചി മാറ്റും.
ആസ്‌ത്മ രോഗമുള്ളവർ ചുമക്കുമ്പോഴും പലപ്പോഴും വായില്‍ ലോഹരുചി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
അനുബന്ധ വാർത്തകൾ ആരോഗ്യത്തിന് സ്വാദേറിയ ഉലുവാക്കീര പരിപ്പ് കറി
#krishijagran #health #tips #asthma #lungs