Updated on: 16 November, 2020 6:00 AM IST

പച്ച ചക്കയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും പ്രമേഹനിയന്ത്രണത്തിന് ഉപകരിക്കുന്നു. ചക്കയുടെ ഗ്ലൈസീവിക്ക് ഇൻഡക്സ് പൊതുവേ കുറവായതിനാൽ ചക്കവിഭവങ്ങളായ ഇടിച്ചക്കയും ചക്കപ്പുഴുക്കും പ്രമേഹരോഗികൾക്ക് കഴിക്കാം. ചക്കയുടെ പ്രമേഹ നിയന്ത്രണത്തിലെ മറ്റൊരു നേട്ടം ചക്ക കഴിച്ചാൽ പെട്ടെന്ന് വയറു നിറയും എന്നതാണ് .

ചക്കയിൽ അടങ്ങിയിരിക്കുന്ന ദഹനപ്രക്രിയക്ക് വഴങ്ങാത്ത നാരുകളാണ് വയറ് നിറഞ്ഞെന്ന പ്രതീതി ഉണ്ടാക്കുന്നത്

.അതോടെ ഭക്ഷണം കുറയുന്നതോടെ ശരീര ഭാരം കുറയുന്നു .ശരീരഭാരം ക്രമീകരിക്കപ്പെടുമ്പോൾ ഇൻസുലിൻ പ്രവർത്തനശേഷി മെച്ചപ്പെടുന്നു. പ്രമേഹം പൂർണമായും നിയന്ത്രണ വിധേയമാകുന്നു. പ്രമേഹരോഗികൾക്ക് ചക്ക കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം പ്രമേഹ സങ്കീർണതകളെ പ്രതിരോധിക്കാൻ സഹായിക്കും എന്നതാണ്. ചക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകളും ജീവകങ്ങളും മൂലകങ്ങളും ഒക്കെ ആണ് ന്യൂറോപതി റെറ്റിനോപതി നെഫ്രോപതി പോലെയുള്ള പ്രമേഹ സങ്കീർണതകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഉപകരിക്കുന്നത്.. പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്ന അമിത കൊളസ്ട്രോളിന്റെ പ്രശ്നങ്ങളും രക്താതിമർദ്ദം ഒക്കെ നിയന്ത്രിക്കാനും പച്ച ക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ സഹായിക്കും. എന്നാൽ പച്ച ചക്കക്കുള്ള പല പ്രധാന ഗുണങ്ങളും ചക്ക പഴത്തിൽ നിന്ന് പ്രമേഹരോഗിക്ക് കിട്ടുന്നില്ല. തന്നെയുമല്ല പഴുത്ത ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും ചെയ്യും അതുകൊണ്ട് പ്രമേഹമുള്ളവർ പഴുത്ത ചക്കയുടെ ഉപയോഗം നിയന്ത്രിക്കണം.

ചക്കയിലെ നാരുകൾ

പച്ച ചക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹ നിയന്ത്രണത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് . നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദീഭവിപ്പിക്കുന്നതിനാൾ രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയരുന്നില്ല .നാരുകൾ ആമാശയത്തിൽ വെച്ചുള്ള അന്നത്തിന് അന്നജത്തിൻറെ ദഹനപ്രക്രിയയെയും ഭക്ഷണാവശിഷ്ടങ്ങളുടെ കുടലിലേക്കുള്ള സഞ്ചാരത്തെയും മന്ദഗതിയിൽ ആകുന്നുണ്ട്. കുടലിൽ വച്ച് പൊളിസാക്കറൈഡുകൾ സൈനക്കാറൈഡുകളായ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസായും വിഘടിപ്പി ക്കപ്പെടുന്നതിനെയും നാരുകൾ തടസ്സപ്പെടുത്തുന്നു .അങ്ങനെ നാരുകളുടെ സാന്നിധ്യം മൂലം അന്നജത്തിന്റെ ദഹനാഗിരണപ്രക്രിയകൾ മന്ദഗതിയിലാകുന്നതുകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് നില ദ്രുതഗതിയിൽ ഉയരുന്നില്ല.

പ്രമേഹരോഗികളുടെ മറ്റൊരു പ്രശ്നം അമിത വിശപ്പാണ്.

വിശപ്പിന് അനുസരിച്ച് ഭക്ഷണം വാരിവലിച്ചു കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കുന്നു. പൊണ്ണത്തടി ഉണ്ടാകുന്നു. ഇൻസുലിൻറെ പ്രവർത്തനക്ഷമതയും കുറയുന്നു. എന്നാൽ നാരുകളാൽ സമൃദ്ധമായ പച്ചചക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഭക്ഷണത്തിൻറെ അളവും കുറയ്ക്കാൻ സാധിക്കുന്നു .ഇത് പ്രമേഹനിയന്ത്രണം എളുപ്പത്തിൽ ആകുന്നു .ചക്ക വിഭവങ്ങൾ കഴിച്ചതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞു വയറു നിറഞ്ഞ അനുഭവം നിലനിൽക്കുന്നതായി സിലോൺ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

പ്രമേഹരോഗികളിൽ രക്തത്തിലെ കൊഴുപ്പുനില ക്രമാതീതമായി വർദ്ധിക്കാറുണ്ട്.

രക്തത്തിലെ കൊളസ്ട്രോൾ നില, ടൈഗ്ലിസറൈഡിന്റെ അളവ് ,ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽലിന്റെ അളവ് തുടങ്ങിയവയാണ് കൂടുന്നത്. നാരുകൾ ഭക്ഷണത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് മലബന്ധം.

പ്രമേഹത്തെ തുടർന്ന് കുടലിന്റെ ചലനങ്ങൾ മന്ദഗതിയിൽ ആകുന്നതാണ് മലബന്ധം ഉണ്ടാക്കുന്നത്.
എന്നാൽ ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ മലത്തിന്റെ അളവ് വർദ്ധിപ്പിക്കാനും മല മൃദുവായി ശോധന പ്രയാസം കൂടാതെ നടക്കാനും സഹായിക്കുന്നു.

ചക്കയും ഗ്ലൈസീമിക് ഇൻഡക്സും

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താനുള്ള ഭക്ഷണത്തിൻറെ കഴിവിനെയാണ് എന്ന് പറയുന്നത്. പ്രമേഹരോഗിക്ക് ഏറ്റവും നല്ലത് glycemic index കുറഞ്ഞ ഭക്ഷണ വിഭവങ്ങളാണ്.

Glycemic indexനെ മൂന്നായി തിരിച്ചിട്ടുണ്ട് .

Glycemic index 55ൽ കുറയുന്നതാണ് കുറഞ്ഞ glycemic index.
ഇലക്കറികൾ, പച്ചക്കറികൾ ,മുഴുധാന്യങ്ങൾ, മധുരം കുറഞ്ഞ പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു. Glycemic index 56 മുതൽ 69 വരെ ഉള്ളവയാണ് മിതമായവ. തവിടുള്ള അരി ബസുമതി അരി എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു .
എഴുപതോ അതിൽകൂടുതലോ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള വിഭാഗങ്ങൾ പ്രമേഹരോഗികൾക്ക് നല്ലതല്ല .ഉയർന്ന glycemic index ആണിത്.
കിഴങ്ങുവർഗ്ഗങ്ങൾ, ബ്രെഡ് ,ഏത്തക്കാ, മാമ്പഴം തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.

ചക്കയുടെ glycemic index സംബന്ധിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട് .

ശ്രീലങ്കയിലെ ജാഫ്ന സർവകലാശാലയിലെ വൈദ്യ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ചക്കയുടെ glycemic index 65 ആണെന്നാണ് .
നാരുകളുടെ സാന്നിധ്യം കൂടാതെ ദഹനപ്രക്രിയയ്ക്ക് വഴങ്ങാത്ത അന്നജം ചക്കയിൽ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിൽ ആണ് ഇത്തരം അന്നജം കൂടുതലായി ഉള്ളത്. 100 ഗ്രാം ചക്കക്കുരുവിൽ 8 ഗ്രാം അന്നജം ആണുള്ളത്. കൂടാതെ പാകമായ ചക്കയിൽ 0.3 ഗ്രാം ദഹിക്കാത്ത അന്നജം അടങ്ങിയിട്ടുണ്ട് .
പച്ച ചക്ക കൊണ്ട് ഉണ്ടാക്കുന്ന പുഴുക്കിൽ 5.2 ഗ്രാം ഇത്തരം അന്നജം ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ദഹനത്തിന് വിധേയമാകാത്ത ഈ അന്നജം ചെറുകുടലിൽ നിന്ന് മാറ്റങ്ങളൊന്നും വിധേയമാകാതെ വൻകുടലിൽ എത്തിച്ചേരുന്നു .ദഹനപ്രക്രിയയ്ക്ക് വഴങ്ങാത്ത നാരുകളുടെ സ്വഭാവമാണ് ഇവയ്ക്കുള്ളത് .
ചക്കയുടെ glycemic index കുറച്ചു നിർത്തുന്നതിന് ഈ ദഹിക്കാത്ത അന്നജഘടകത്തിന് പങ്കുണ്ട്.

പച്ച ചക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ ഗ്ലുക്കോസ് വളരെ സാവധാനം മാത്രമേ രക്തത്തിൽ കലരുന്നുള്ളൂ .

ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് 33 ശതമാനവും സാവധാനം മാത്രം രക്തത്തിൽ കലരുന്ന വരെയാണ്.
പച്ച ചക്ക കൊണ്ടുണ്ടാക്കുന്ന പുഴുക്ക് പോലെയുള്ള വിഭവങ്ങളിൽ 30 ശതമാനവും സാവധാനം മാത്രം രക്തത്തിൽ കലരുന്ന ഗ്ലൂക്കോസ് ആണ് . ചക്കയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഈ സ്വഭാവവും ചക്കയുടെ കുറഞ്ഞ glycemic index നുള്ള കാരണമാണ്

ചക്കയിലെ ആൻറി ഓക്സിഡന്റുകൾ

പ്രമേഹത്തിൻറെ പ്രധാന പ്രശ്നം പ്രമേഹ സങ്കീർണതകളാണ്. പ്രമേഹം മൂലമുള്ള രോഗാതുരതകളുടെയും മരണത്തിൻറെയും പ്രധാന കാരണക്കാരനും പ്രമേഹ സങ്കീർണ്ണതകൾ തന്നെ. രക്തധമനികളുടെ ജരാഅവസ്ഥയെ തുടർന്ന് രക്തപ്രവാഹം കുറയുന്നതാണ് പ്രമേഹ സങ്കീർണതകളുടെ അടിസ്ഥാന കാരണം. രക്തത്തിലെ ഷുഗർ പ്രോട്ടീനുകൾ കൂടിച്ചേർന്ന് glycation എന്ന രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ചില അന്തിമ ഘടകങ്ങളാണ് സങ്കീർണതകൾക്ക് പ്രമേഹ സങ്കീർണതകൾ ക്ക് കാരണമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. Glycation നോടൊപ്പം ഓക്സിഡേഷൻ എന്ന രാസമാറ്റം കൂടി നടക്കുകയാണെങ്കിൽ ആ പ്രക്രിയ ഗ്ലൈക്കോസിഡേഷൻ എന്നാണ് വിളിക്കുന്നത്. പ്രമേഹ സങ്കീർണതയ്ക്ക് കാരണമായ സ്വതന്ത്ര കണികകൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഈ രാസ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്നുണ്ട്. പ്രമേഹസങ്കീർണതയ്ക്ക് കാരണമായ ഈ ഘടകങ്ങളെ നിർവീര്യമാക്കുന്ന പ്രതീകങ്ങളാണ്  ആൻറി ഓക്സിഡന്റുകൾ . പാകമായ ചക്കയിലും ചക്ക പഴത്തിലും നിരവധി ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ചക്കയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ആൻറിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ജീവകം സി, ബീറ്റാകരോട്ടിൻ ലൈകോപിൻ തുടങ്ങിയവയാണവ. ജലത്തിൽ ലയിച്ചു ചേരുന്ന ഒരു ജീവകം ആണ് സി. വിറ്റാമിൻ സിയ്ക്ക് ആൻറിഓക്സിഡന്റ ശേഷിയുള്ളത് കൊണ്ട് പലതരത്തിലുള്ള പ്രമേഹ സങ്കീർണതകളെയും പ്രദമായി ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. ഫ്രീ റാഡിക്കൽസ് എന്ന വിനാശകാരിയായ സ്വതന്ത്ര കണികകളെ നിർവീര്യം ആക്കാനും ജീവകം സിയ്ക്ക് സാധിക്കും. പ്രോട്ടീൻ കണികകളുടെ glycosylation എന്ന രാസമാറ്റത്തെ പ്രതിരോധിക്കുന്നത് വഴി രക്തധമനികളുടെ ജരാവസ്ഥയെയും പ്രമേഹ സങ്കീർണതകളെയും തടയുവാൻ ജീവകം സിയ്ക്ക് കഴിയും. പല പഠനങ്ങളും വ്യക്തമാക്കിയിരിക്കുന്നത് പ്രമേഹരോഗികളിൽ ജീവകം സിയുടെ അളവ് കുറവാണെന്നാണ്. ജീവകം സി കൂടുതലായി അടങ്ങിയ ഭക്ഷണവിഭവങ്ങളുടെ ഉപയോഗത്തിലൂടെ പ്രമേഹസാധ്യത കുറയ്ക്കാൻ കഴിയുമെന്നും സൂചനകളുണ്ട് .

ചക്കയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന ആൻറിഓക്സിഡന്റ ആണ് ബീറ്റാകരോട്ടിൻ.

ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കാൻ ലിപ്പിഡ് പെറോക്സിഡേഷൻ പോലെയുള്ള ദോഷകരമായ രാസപ്രവർത്തനങ്ങൾ തടയുവാനും ബീറ്റാകരോട്ടിന് സാധിക്കും.
ലൈകോപിൻ ചക്കയിലെ മറ്റൊരു പ്രധാന ആൻറിഓക്സിഡന്റ. വളരെ ശക്തിയേറിയ ഒരു ആൻറിഓക്സിഡന്റ ആണ് ലൈകോപിൻ. മറ്റ് ആൻറിഓക്സിഡന്റകളായ ജീവകം ഈയെക്കാൾ പത്തുമടങ്ങും, ബീറ്റാകരോട്ടിനെകാൾ രണ്ട് മടങ്ങും, ആൻറിഓക്സിഡന്റ ശേഷിയാണ് ലൈകോപിൻ ഉള്ളത്. glycation പോലെയുള്ള വിനാശകാരിയായ രാസപ്രവർത്തനങ്ങളെ തടഞ്ഞുകൊണ്ട് ഫ്രീ റാഡിക്കലുകളുടെ ഉൽപ്പാദനം നിയന്ത്രിച്ചു കൊണ്ടാണ് ലൈകോപിൻ പ്രമേഹ സങ്കീർണതകളെ പ്രതിരോധിക്കുന്നത് .

പ്രമേഹ പരിശോധനയിലെ പ്രധാനഘടകമാണ് എച്ച് ബി എ വൺ സി.

രക്തത്തിലെ വർണ വസ്തുവായ ഹീമോഗ്ലോബിൻ ഗ്ലൈകേഷനു വിധേയമാക്കുമ്പോൾ ആണ് എച്ച് ബി എ വൺ സി ഉണ്ടാകുന്നത്. എച്ച് ബി എ വൺ സി പരിശോധനയിലൂടെ പ്രമേഹരോഗിയുടെ കഴിഞ്ഞ 3 മാസത്തെ പഞ്ചസാരയുടെ ശരാശരി അളവ് കണ്ടുപിടിക്കാൻ കഴിയും. ഇൻഡോനേഷ്യൻ പഠനം കണ്ടെത്തിയിരിക്കുന്നത് ചക്കവിഭവങ്ങൾ ക്ക് എച്ച് ബി എ വൺ സി അളവ് കുറയ്ക്കാൻ കഴിയും എന്നാണ്. ചക്കയുടെ പ്രേമേഹ പ്രതിരോധശേഷിയുടെ അടയാളമായി എച്ച് ബി എ വൺ സിയിൽ ഉണ്ടാകുന്ന കുറവിനെ കണക്കാക്കാം.

ചക്ക ആകാം ചക്കപ്പഴം വേണ്ട

ചക്ക പ്രമേഹരോഗിക്ക് ഗുണകരമായ ഫലം ആണെങ്കിലും ചക്കയുടെ ഉപയോഗം നിയന്ത്രിക്കണം കാരണം പഴുത്ത ചക്കയിൽ ഫ്രക്ടോസും സൂക്രോസും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവ
പ്രമേഹം പൂർണമായും നിയന്ത്രണവിധേയം ആണെങ്കിൽ മാത്രം നാലോ അഞ്ചോ പഴുത്ത ചക്കച്ചുള കഴിക്കുന്നതിൽ തെറ്റില്ല. പഴുത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ ഫ്ലവേ നോയിഡുകൾ ,ഫൈറ്റോ ന്യൂട്രിയന്റുകൾ, ഫാറ്റി ആസിഡുകൾ, ജീവകങ്ങൾ ,മൂലകങ്ങൾ ,നാരുകൾ എന്നിവ പ്രമേഹരോഗിക്ക് പ്രയോജനപ്രദമാണ്. പാകമായ പച്ച ചക്ക വിളയാത്ത ഇടിച്ചക്ക, ചക്കമടൽ ചക്കക്കുരു എന്നിവയൊക്കെ പ്രമേഹരോഗിക്ക് പാകംചെയ്ത കഴിക്കാവുന്ന ചക്കയുടെ ഭാഗങ്ങൾ ആണ്.

English Summary: HAVE YOUNG JACKFRUIT NOT JACK RIPE
Published on: 16 November 2020, 03:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now