Updated on: 31 March, 2023 2:35 PM IST
Having difficult in sleep, is sleep mask will help to get sleep for real?

ഒരു വ്യക്തിയ്ക്ക് ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഉറക്കം. വ്യക്തിയ്ക്ക് സ്ഥിരമായി നല്ല ഉറക്കം ലഭിച്ചാൽ മിക്ക രോഗങ്ങളെയും അകറ്റി നിർത്താൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കിടപ്പു മുറി വേണ്ടത്ര ഇരുണ്ടതാണെന്ന് ഉറപ്പാക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാവുന്നു. കിടപ്പുമുറികളിലെ വെളിച്ചം നന്നായി ഉറങ്ങുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ശരീരത്തെ ഉറങ്ങാൻ സഹായിക്കുന്ന മെലറ്റോണിന്റെ ഉത്പാദനത്തെ അടിച്ചമർത്തുന്നു. 

തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ, ഈ ഹോർമോൺ ശരീരത്തിന്റെ ഉറക്ക-ഉണർവ് സൈക്കിളിനെ നിയന്ത്രിക്കുന്നു. കണ്ണുകളിൽ പതിയുന്ന കൃത്രിമ വെളിച്ചം, ശരീരത്തിന്റെ സ്വാഭാവിക ഉറക്കത്തെ കോർഡിനേറ്റു ചെയ്യുന്ന മെലറ്റോണിനെ അടിച്ചമർത്തുന്നതിലൂടെ ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു. നന്നായി ഉറങ്ങുന്നത് മാനസികമായ പ്രതിരോധശേഷി വളർത്തിയെടുക്കാനും, നല്ല മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും ആരോഗ്യവും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കണ്ണുകളിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ ഉറങ്ങുമ്പോൾ ഐ മാസ്ക് ധരിക്കാം. 

ഉറങ്ങുമ്പോൾ ഐ മാസ്ക് ധരിക്കുന്നതിന്റെ ഗുണങ്ങൾ:

ഉറങ്ങുമ്പോൾ കണ്ണുകളിലേക്ക് വരുന്ന ആംബിയന്റ് ലൈറ്റ് തടയുന്നത് വഴി അടുത്ത ദിവസം ജാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുമെന്ന് സ്ലീപ്പ് ജേണൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. കണ്ണിൽ പതിയുന്ന വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ ബാധിക്കുന്നതിനാൽ, ഉറക്കത്തെ ബാധിക്കുന്ന കൃത്രിമ വെളിച്ചം കണ്ണിൽ തട്ടാതെ സഹായിക്കുന്ന ഫലപ്രദമായ ഒരു ഉപകരണമാണ് ഐ മാസ്കുകൾ. ഐ മാസ്കുകൾ ധരിക്കുന്നത് മുഖത്തിനും കണ്ണുകൾക്കും ആശ്വാസം നൽകുന്നു. വിപണിയിൽ ഉൽപ്പാദിപ്പിക്കുന്ന ഒട്ടുമിക്ക ഐ മാസ്കുകളുടെയും മൃദുവായ ടെക്സ്ചർ, കണ്ണുകൾക്ക് ആശ്വാസം നൽകുന്ന കുഷ്യനിംഗ് അടങ്ങിയതാണ്. 

വെളിച്ചം തടയുന്നതിന് പുറമേ, ഐ മാസ്‌കുകൾ ഉപയോഗിക്കുന്നത് വഴി കണ്ണുകൾക്ക് ശാന്തി നൽകുന്നു, ഇത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു. വാർദ്ധക്യം, ജോലി അല്ലെങ്കിൽ യാത്ര കാരണം മൂലം ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ പോലുള്ള മറ്റ് കാര്യങ്ങൾ ശരീരത്തിന്റെ മെലറ്റോണിന്റെ അളവിനെ മോശമായി ബാധിക്കുന്നു, അതിനാൽ ഇത് ഗുണനിലവാരമുള്ള ഉറക്കത്തിന് വളരെ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Dementia: മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ, ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കും

English Summary: Having difficult in sleep, is sleep mask will help to get sleep for real?
Published on: 31 March 2023, 01:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now