1. Health & Herbs

40% ആളുകളും 7 മണിക്കൂറിൽ താഴെയാണ് രാത്രിയിൽ ഉറങ്ങുന്നത്, ഇത് ആരോഗ്യത്തിന് ഹാനികരം...

മോശം ഉറക്കം ഡിമെൻഷ്യ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, പൊണ്ണത്തടി, ബുദ്ധിശക്തി കുറയൽ, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ അളവ്, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ സംബന്ധമായ പല സങ്കീർണതകൾക്കും കാരണമാകും.

Raveena M Prakash
40% of people are getting only 7 hours of sleep, its not good for health
40% of people are getting only 7 hours of sleep, its not good for health

വ്യക്തികളിലുണ്ടാവുന്ന ഉറക്കക്കുറവ് ഡിമെൻഷ്യ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, പൊണ്ണത്തടി, ബുദ്ധിശക്തി കുറയൽ, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ അളവ്, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ സംബന്ധമായ പല സങ്കീർണതകൾക്കും കാരണമാകുന്നു ആപ്പിൾ വാച്ച് ഡാറ്റ ഉപയോഗിച്ച് നടത്തിയ ഒരു പുതിയ പഠനം പറയുന്നു. മിക്കവരും ഉറങ്ങാൻ ചെലവഴിച്ച ശരാശരി സമയം 6 മണിക്കൂറും 27 മിനിറ്റും ആണെന്ന് പഠനം വെളിപ്പെടുത്തി. പങ്കെടുക്കുന്ന 20 ശതമാനം പേർക്ക് ഓരോ രാത്രിയും അഞ്ച് മുതൽ ആറ് മണിക്കൂർ വരെ മാത്രമേ ഉറങ്ങാൻ കഴിയൂന്നൊള്ളു, 8.8 ശതമാനം പേർ 5 മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നുന്നത് എന്ന് പഠനം വ്യക്തമാക്കി.

2022 ഫെബ്രുവരി 1 മുതൽ 2022 ജൂൺ 1 വരെയുള്ള 4 മാസ കാലയളവിൽ ആപ്പിൾ വാച്ച് ധരിക്കുന്നവർ ശേഖരിച്ച ഡാറ്റ ഗവേഷകർ ഉപയോഗിച്ചു. ഇത്, ഏകദേശം 42,455 പേർ പഠനത്തിനായി 10 രാത്രികളിലെ അവരുടെ ഉറക്കത്തിന്റെ ഷെഡ്യുളും മറ്റു വിവരങ്ങളും പങ്കിട്ടു. 56.6 ശതമാനത്തിനടുത്തുള്ള ഭൂരിഭാഗം ആളുകളും വാരാന്ത്യദിവസങ്ങളിൽ രാത്രി 12 മണി കഴിഞ്ഞാണ് ഉറങ്ങാൻ കിടക്കുന്നതെന്നും, അത് വൈകി ഉണരാനും കാരണമായി. ഇത് പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉറക്കത്തിലെ വ്യത്യാസവും പഠനം വെളിപ്പെടുത്തി.

ഉറക്കശീലങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം

ഉറക്കം മെറ്റബോളിസത്തെയും തലച്ചോറിന്റെ ആരോഗ്യത്തെയും ഹൃദയത്തെയും ബാധിക്കുന്നതിനാൽ ഉറക്കം ആരോഗ്യത്തിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ ഉറക്കചക്രം മെച്ചപ്പെടുത്താനും ആവശ്യമായ ഉറക്കം ലഭിക്കാനും കുറച്ച് വഴികളുണ്ട്. 

ദിനചര്യ ആരംഭിക്കുക

വ്യക്തികൾക്ക് ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ്, ഒരു ടാർഗെറ്റ് ബെഡ്‌ടൈം സജ്ജീകരിക്കുക എന്നുള്ളത്. നല്ല ദിനചര്യ പിന്തുടരുന്നത് എത്രത്തോളം ഉറക്കം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സഹായിക്കുകയും, അതോടൊപ്പം മതിയായ ഉറക്കം ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ജീവിതശൈലി ആസൂത്രണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

'സൈലന്റ്' & സ്‌നൂസ്

ദിനചര്യ സജ്ജീകരിച്ച് ആപ്പുകൾ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്ഥിരത നിലനിർത്തേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, പലപ്പോഴും ആളുകൾ ഫോണിൽ ആയിരിക്കുകയോ സോഷ്യൽ മീഡിയയിൽ നിരന്തരം സ്ക്രോൾ ചെയ്യുകയോ ചെയ്തുകൊണ്ട് ഉറക്കസമയം നീട്ടുന്നു. ഉറക്ക പാറ്റേണുകൾ ശരിയാക്കാൻ, ഉറങ്ങാനായി കിടക്കയിൽ കയറുമ്പോൾ തന്നെ ഫോൺ ഉപേക്ഷിക്കുക. ഫോൺ സ്‌നൂസ് ചെയ്യുന്നതിനുമുമ്പ് ഫോൺ സൈലന്റ് ആക്കി ഉറങ്ങുന്ന സ്ഥലത്ത് നിന്ന് മാറ്റി വയ്ക്കുക.

ഉറക്കം ട്രാക്ക് ചെയ്യുക

ലഭിക്കുന്ന ഉറക്കം അളക്കാത്തത്, എത്ര മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് അറിയാതെ പോവുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഉറക്കം അളക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് ചുടു പാൽ കുടിക്കുന്നത് ശരീരത്തെയും മനസിനെയും നല്ല ഒരു ഉറക്കത്തിനായി തയാറെടുക്കുന്നതിനു അനുവദിക്കും. ആരോഗ്യത്തിനു ഏറ്റവും പ്രധാനമാണ് ഉറക്കം, കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഒരു വ്യക്തി ചുരുങ്ങിയത് ഉറങ്ങണം. കുഞ്ഞുങ്ങൾക്ക് 10 മുതൽ 12 വരെ മണിക്കൂറെങ്കിലും ഉറങ്ങുന്നത് ദൃഡമായ ആരോഗ്യത്തിനും, തലച്ചോറിൽ ധാരാളം ഓക്സ്ജൻ ലഭിക്കാനും, മനസിന്‌ കട്ടി ഉണ്ടാവാനും സഹായിക്കും. അതോടൊപ്പം തന്നെ ഉറങ്ങുമ്പോൾ ശരീരത്തിലെ കോശങ്ങൾ റിപ്പയർ ചെയുകയും, നിലവിലുള്ള രോഗങ്ങളെ സുഖപ്പെടുത്തുകയും ചെയുന്നു. മാനസിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നൊരാൾക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് ഉറക്കമാണ്. അതുകൊണ്ട് തന്നെ ഇനി രാത്രികളിൽ അധികം ഫോൺ ഉപയോഗിക്കാതെ 10 മണിയ്ക്ക് തന്നെ ലൈറ്റ് അണച്ച് കിടക്കാനും, അതാവശ്യ ജോലികൾ പിറ്റേ ദിവസം രാവിലെ നേരത്തെ ഉണർന്ന് ചെയ്യാനും ശ്രദ്ധിക്കണം, അല്ലെങ്കിൽ വാർദ്ധക്യവും മാരകമായ അസുഖങ്ങളും വേഗം പിടി കൂടുമെന്ന് പഠനം ഉപസംഹരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Stress: മാനസിക സമ്മർദ്ദം വായയുടെ ശുചിത്വത്തെ ബാധിക്കുന്നു..

English Summary: 40% of people are getting only 7 hours of sleep, its not good for health

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds