ഏറ്റവും ജനപ്രിയവും പുരാതനവുമായ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായ അമരാന്ത് ഏകദേശം 8,000 വർഷങ്ങളായി കൃഷിചെയ്യുന്ന വ്യത്യസ്ത ഇനം ചീരയാണ്. ഈ പോഷകസമൃദ്ധമായ ചീരകൾ ഗ്ലൂറ്റൻ രഹിതവും മൈക്രോ ന്യൂട്രിയന്റുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ നിറഞ്ഞതുമാണ്. അമരാന്തിൻ്റെ വിത്തുകൾക്ക് ആരോഗ്യ ഗുണമുള്ളത് കൊണ്ട് തന്നെ അവയെ സൂപ്പർ ഫുഡായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അമരാന്ത് വിത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ ഇതാ.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കൊഴുപ്പ് കുറഞ്ഞതും കൊളസ്‌ട്രോൾ സീറോ ഉള്ളതും ആയതിനാൽ അമരന്ത് ധാന്യങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ ഈ ധാന്യങ്ങൾ കൂടുതൽ നേരം നിങ്ങളെ ആരോഗ്യവാനായി തുടരാൻ നിങ്ങളെ സഹായിക്കുന്നു. അമരാന്തിലെ നാരുകൾ ദഹിക്കാതെ ദഹനനാളത്തിലൂടെ സാവധാനം നീങ്ങുന്നു, അത് കൊണ്ട് തന്നെ ഇത് ആരോഗ്യവാനായി ഇരിക്കാൻ സഹായിക്കുന്നു. 100 ഗ്രാം അമരന്തിൽ 23 കലോറി അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങൾക്കും കാരണമാകും എന്ന് അറിയാവുന്ന കാര്യമാണ്. ഗവേഷണമനുസരിച്ച്, അമരാന്തിലെ ഫൈറ്റോസ്റ്റെറോളുകളും എണ്ണകളും എൽഡിഎൽ ഉൾപ്പെടെയുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. ഒരു പഠനമനുസരിച്ച്, അമരാന്ത് ഓയിൽ മൊത്തം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും യഥാക്രമം 15% ഉം 22% ഉം കുറച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും അമരാന്ത് ധാന്യം സഹായിക്കുന്നു.
നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ ധാന്യങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമരാന്തിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, മുറിവ് വേഗത്തിൽ ഉണക്കുന്നതിനും ഇത് ആവശ്യമാണ്. മാത്രമല്ല ഇത് ഫ്രീ റാഡിക്കലുകളുടെ പ്രഭാവം കുറയ്ക്കുകയും ചെയ്യുന്നു. 100 ഗ്രാം അമരന്ത് ഇലകൾ നിങ്ങളുടെ ദൈനംദിന വിറ്റാമിൻ സിയുടെ 70% നിറവേറ്റുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ദഹനത്തിന് സഹായിക്കുന്നു
നാരുകൾ കുറഞ്ഞ ഭക്ഷണക്രമം ദഹനക്കേട്, ശരീരവണ്ണം, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ധാരാളം നാരുകൾ അടങ്ങിയ അമരാന്ത് ഇലകൾ നിങ്ങളെ പൂർണ്ണമായി നിലനിർത്താനും ദഹനവ്യവസ്ഥയെ എളുപ്പമാക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഊർജ ഉൽപ്പാദനം നിലനിർത്താനും പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാനും ഇത് സഹായിക്കുന്നു. ആമാശയത്തിലെ അൾസർ ചികിത്സിക്കാനും സഹായിക്കുന്നു.
അനീമിയ ചികിത്സയ്ക്ക് അത്യുത്തമം
നിരവധി പഠനങ്ങൾ അനുസരിച്ച്, അമരാന്ത് ധാന്യങ്ങൾ പോലുള്ള ഇരുമ്പ് സമ്പുഷ്ടവും സസ്യാധിഷ്ഠിതവുമായ ഭക്ഷണങ്ങൾ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുകയും സെല്ലുലാർ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിളർച്ച ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ സി രക്തത്തിലെ ഇരുമ്പിന്റെ ആഗിരണം പരമാവധി സുഗമമാക്കുന്നു.
പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഭക്ഷണത്തിൽ അമരാന്ത് ചേർത്ത് കഴിച്ച കുട്ടികൾ വിളർച്ച ലക്ഷണങ്ങളിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി.
ബന്ധപ്പെട്ട വാർത്തകൾ: White or pink: ആരോഗ്യത്തിന് ഏത് പേരയ്ക്കയാണ് നല്ലത്?
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.