ഭാരതത്തിൽ പലസ്ഥലത്തും ഔഷധഗുണമുള്ള കരിഞ്ചീരകം കൃഷി ചെയ്യുന്നുണ്ട്.ഭക്ഷണത്തിന് രുചിയെക്കാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇത് കഴിക്കുന്നതുമൂലം ഉണ്ടാകുന്നു. സംസ്കൃതത്തിൽ ഉപകുഞ്ചിക എന്നും ഇംഗ്ലീഷിൽ ബ്ലാക്ക് കുമിൻ എന്ന് ഇത് വിളിക്കപ്പെടുന്നു രണ്ടര ഗ്രാം മുതൽ 10 ഗ്രാം വരെ ഇതു പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ഉറക്കമില്ലായ്മ മാറികിട്ടും. മാത്രമല്ല ഓർമ്മ കുറവ് അകറ്റാനും സാധിക്കും. ഇതിൻറെ ഉപയോഗം ഉദര വായുവിനെ ശമിപ്പിക്കുകയും അഗ്നിമാന്ദ്യത്തെ തീർക്കുകയും ചെയ്യും. കരിജീരകം എണ്ണയിൽ അരച്ചുപുരട്ടിയാൽ സാധാരണ ഉണ്ടാകുന്ന എല്ലാ വിഷങ്ങളും മാറാൻ ഫലവത്താണ്.
കരിഞ്ചീരകം വെള്ളത്തിൽ അരച്ച് പുരട്ടിയാൽ തേൾ കടിച്ച വിഷം ഇല്ലാതാകും. പേപ്പട്ടി കടിച്ച വിഷത്തിൽനിന്ന് മുക്തി നേടുവാൻ 5 ഗ്രാം കരിഞ്ചീരകം ശീതജലത്തിൽ അരച്ച് കുടിച്ചാൽ മതി. അര ടീസ്പൂൺ കരിഞ്ചീരകം അരച്ച് ചേർത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ഇക്കിട്ട ത്തിന് നല്ലതാണ്. കരിഞ്ചീരകം പൊളിച്ചത് ശർക്കരയിൽ ചേർത്ത് പ്രസവാനന്തരം സ്ത്രീകൾ കഴിക്കുന്നത് അവരുടെ ആരോഗ്യം വീണ്ടെടുക്കാൻ നല്ലതാണ്. ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല ഗർഭാശയം ചുരുങ്ങുകയും ചെയ്യും. ഇതിൻറെ എണ്ണ കേശ സംരക്ഷണത്തിന് മികച്ചതാണ്. ഇതിൻറെ എണ്ണ പുരട്ടുന്നത് വഴി മുടി വളർച്ച സുഗമമാക്കുകയും താരൻ അകലുകയും ചെയ്യുന്നു.
ബിരിയാണിയിലെ രുചിക്കൂട്ടിന് പിന്നിലെ രംഭ
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻവർധന
ചക്കക്കുരു കണ്ടും തൈ കണ്ടു മനസ്സിലാക്കാം വരിക്ക ആണോ എന്ന്