1. News

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻവർധന

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ 15 ശതമാനം വർധനവുണ്ടായി. കയറ്റുമതിയിലെ മിന്നുംതാരം വറ്റൽമുളക് ആണ്. കയറ്റുമതി വരുമാനത്തിൽ ഏറെ മുൻപന്തിയിലാണ് വറ്റൽമുളകിന്റെ സ്ഥാനം. ഇക്കഴിഞ്ഞ ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ വറ്റൽമുളകിൽ നിന്ന് രണ്ടായിരത്തിലധികം കോടി രൂപയുടെ വരുമാനമാണ് നേടിയത്.

Priyanka Menon

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ 15 ശതമാനം വർധനവുണ്ടായി. കയറ്റുമതിയിലെ മിന്നുംതാരം വറ്റൽമുളക് ആണ്. കയറ്റുമതി വരുമാനത്തിൽ ഏറെ മുൻപന്തിയിലാണ് വറ്റൽമുളകിന്റെ സ്ഥാനം. ഇക്കഴിഞ്ഞ ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ വറ്റൽമുളകിൽ നിന്ന് രണ്ടായിരത്തിലധികം കോടി രൂപയുടെ വരുമാനമാണ് നേടിയത്. വറ്റൽമുളക് കഴിഞ്ഞാൽ കയറ്റുമതിയിൽ രണ്ടാം സ്ഥാനം ജീരകത്തിന് ആണ്. ജീരകത്തിൻറെ കയറ്റുമതി അളവിൽ 30 ശതമാനം വർധനവുണ്ടായി മാത്രവുമല്ല 19 ശതമാനം വാർഷിക വർധനവുണ്ടായി. ഈ കോവിഡ് കാലത്ത് മിക്ക വീടുകളിലും മഞ്ഞളിന്റെയും ചുക്കിന്റെയും ഉപയോഗം കൂടുതലായതിനാൽ ഈ രണ്ടു സുഗന്ധവ്യഞ്ജനങ്ങളുടെയും കയറ്റുമതി ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിൽ107 ശതമാനമാണ് ഉയർന്നത്.

ഇതുപോലെ അളവിലും മൂല്യത്തിലും നല്ല രീതിയിലുള്ള വർദ്ധനവ് ഉണ്ടായ സുഗന്ധവ്യഞ്ജനമാണ് ഏലം. 1300 ഏലമാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ജാതിക്ക,വാളൻപുളി,കുങ്കുമപ്പൂവ്, സുഗന്ധവ്യജ്ഞന സത്തുകൾ തുടങ്ങിയവയുടെ കയറ്റുമതിയിലും വലിയ തോതിലുള്ള മാറ്റം സംഭവിച്ചു. കഴിഞ്ഞവർഷം 4.94 ടൺ സുഗന്ധവ്യഞ്ജനമാണ് ഉല്പാദിപ്പിച്ചത് എങ്കിൽ ഇക്കഴിഞ്ഞ കാലയളവിൽ അതായത് ഏപ്രിൽ മുതലുള്ള അഞ്ചു മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത് 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങൾ ആണ്. കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടനും മുൻവർഷത്തേക്കാൾ അറ്റാദായം കൂടുതലാണ്. മാത്രവുമല്ല മുൻകാലങ്ങളെ ക്കാൾ ഉയർന്ന ഉൽപാദന നിരക്കാണ് കമ്പനി കൈവരിച്ചത്.

തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം

English Summary: Spices Exporting

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds