പാൽ പൊതുവെ പോഷകസമൃദ്ധമായ ഒരു സമീകൃതാഹാരമാണ്. ഇതിൽ പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ട്രിപ്റ്റോഫാൻ തുടങ്ങി ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും പാൽ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും. രാത്രിയിൽ ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിച്ചാൽ ലഭ്യമാക്കാവുന്ന ചില ഗുണങ്ങളെ കുറിച്ച് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം
- രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ചെറു ചൂടുള്ള പാൽ കുടിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് നന്നായി ഉറങ്ങുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. പാലിൽ ട്രിപ്റ്റോഫാൻ എന്നറിയപ്പെടുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ദിവസവും പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു.
- ആമാശയത്തിലെ അധിക ആസിഡിനെ നിർവീര്യമാക്കി അസിഡിറ്റി പ്രശ്‌നത്തിന് ആശ്വാസം നൽകുന്നു.
- പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. കാൽസ്യം മുടിയുടെ വളർച്ചയ്ക്കും, മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. വിറ്റാമിൻ എ, ബി6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ മുടിക്ക് അനുയോജ്യമായ മറ്റ് പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയെ മൃദുവും തിളക്കവുമായി നിലനിർത്താൻ സഹായിക്കുന്നു.
- പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജൻ മനോഹരമായ തിളക്കം നൽകാനും സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.