Updated on: 31 March, 2021 8:39 AM IST
പല്ലുവേദന കഠിനമാണെങ്കിൽ, നിങ്ങൾ ഗ്രാമ്പൂ ചതച്ച് പൊടിച്ചത് പല്ലിൽ വയ്ക്കുക.

കുഞ്ഞൻ ഗ്രാമ്പൂ ഒരെണ്ണം മതി നമുക്ക് ഒരുനേരത്തെ ഉപയോഗത്തിന്. അത്രമേൽ ആരോഗ്യഗുണഗൽ അടങ്ങിയ സുഗന്ധവ്യഞ്ജനവിളയെ ഏതൊക്കെ രീതിയിൽ നമുക്കുപയോഗപ്പെടുത്താം എന്ന് നോക്കാം .

1. ക്യാൻസറിനെതിരെ പോരാടുന്നു:

ക്യാൻസർ മുഴകളെ തടയുവാനും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുവാനും ഗ്രാമ്പൂ നിങ്ങളെ സഹായിക്കുന്നു. ക്യാൻസറിനെ തടയാൻ സഹായിക്കുവാൻ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് യൂജെനോൾ. ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, വീക്കം തടയുവാനും ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളെ സഹായിക്കുന്നതാണ്.

2. പ്രമേഹത്തെ തടയുന്നു:

പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിൻ. ഇൻസുലിൻ സ്രവണം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു.

3. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു:

വയറിൽ ഉണ്ടാകുന്ന അൾസർ കുറയ്ക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിൽ കാണപ്പെടുന്നു. അതിൽ പ്രധാനമാണ് ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന എണ്ണ. ഈ എണ്ണ ഗ്യാസ്ട്രിക് മ്യൂക്കസിന്റെ കനം വർദ്ധിപ്പിക്കുകയും അതുവഴി ഏതെങ്കിലും തരത്തിലുള്ള അൾസർ ഉണ്ടാകുന്നതിൽ നിന്ന് ആമാശയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു

4. നല്ല ശ്വസന ആരോഗ്യത്തിന് സഹായിക്കുന്നു:

ബ്രോങ്കൈറ്റിസ്, ചുമ, ജലദോഷം, ആസ്ത്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ എണ്ണ ഉത്തമ പരിഹാരമാണ്. ഗ്രാമ്പൂവിലെ എണ്ണയിൽ നിങ്ങളുടെ ശ്വാസകോശത്തിന് ആശ്വാസം പകരുന്ന ഗുണങ്ങൾ ഉൾക്കൊള്ളുന്നു. ഇത് ശരീരത്തിൽ കോശജ്വലന ഫലങ്ങളുണ്ടാക്കുകയും, അത് നിങ്ങൾക്ക് വരാൻ സാധ്യതയുള്ള നിരവധി രോഗങ്ങളിൽ നിന്ന് തടയുകയും ചെയ്യുന്നു. നെഞ്ചിലും മൂക്കിനടുത്തും കുറച്ച് ഗ്രാമ്പൂ എണ്ണ പുരട്ടുക മാത്രമാണ് ഇതിനായി  ചെയ്യേണ്ടത്.ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഗ്രാമ്പൂ ചേർത്ത് ചായ പോലെ കുടിക്കാം.  തൊണ്ടവേദന യുണ്ടെങ്കിൽ, ഒരു ചെറിയ ഗ്രാമ്പൂ എടുത്ത് വെറുതെ ചവയ്ക്കുക. ഇത്  ഉടനടി ആശ്വാസം പകരുന്നതാണ്.


5. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു:

ഗ്രാമ്പൂ എണ്ണ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും.ഗ്രാമ്പൂ എണ്ണ ഉപയോഗിച്ച് ശരീരത്തെ സൗമ്യമായി മസാജ് ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും ചെയ്യുന്നു.രക്തചംക്രമണം നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും ശരീര താപനിലയെയും ബാധിക്കുന്നു. . ഗ്രാമ്പൂവിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുo.

6. പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു:

ഗ്രാമ്പൂവിലുള്ള യൂജെനോൾ ഘടകത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, അത് വേദനയെയും ശരീരത്തെ ബാധിക്കുന്ന പ്രശ്‌നകരമായ ഘടകങ്ങളെയും ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു. പല്ലുവേദന തടയുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധി ഒരു ഗ്രാമ്പൂ കഷണം വായിൽ കടിച്ചു പിടിക്കുകയും, സൗമ്യമായി ചവയ്ക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പല്ലുവേദന കഠിനമാണെങ്കിൽ, നിങ്ങൾ ഗ്രാമ്പൂ ചതച്ച് പൊടിച്ചത് പല്ലിൽ വയ്ക്കുക.

7. തലവേദനയ്ക്കുള്ള ഉത്തമ പരിഹാരം:

 തലവേദനയെ അകറ്റുവാനായി, നിങ്ങൾ കുറച്ച് ഗ്രാമ്പൂ പൊടിച്ച് തൂവാലയിൽ പൊതിഞ്ഞ്, അതിന്റെ ഗന്ധം ശ്വസിക്കുക.  കൂടാതെ, ഗ്രാമ്പൂ ചതച്ച് പൊടിച്ചതിൽ കുറച്ച് ഗ്രാമ്പൂ എണ്ണ ചേർത്ത് നെറ്റിയിൽ പുരട്ടാം.

8. മുഖക്കുരുവിനെ ഫലപ്രദമായി ചികിത്സിക്കാൻ:

 ഗ്രാമ്പൂവിലെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ് ചർമ്മ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നത്. മോശം ബാക്ടീരിയകളെ നശിപ്പിച്ച് വീക്കം നേരിടുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രാമ്പൂ എണ്ണ സഹായിക്കുന്നു.

9. വീക്കം നേരിടുന്നു:

 ഫ്ലോറിഡ സർവകലാശാല നടത്തിയ പഠനമനുസരിച്ച്, ദിവസവും ഗ്രാമ്പൂ കഴിക്കുന്ന ആളുകൾക്ക് വായിലും തൊണ്ടയിലും വീക്കം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. നിങ്ങൾ വളരെക്കാലമായി ശരീരത്തിൽ വീക്കം അനുഭവിക്കുന്നുണ്ടെങ്കിൽ, ഇത് സന്ധിവാതത്തിന് കാരണമാകുന്നതാണ്. എന്നാൽ, ഗ്രാമ്പൂ ദിവസവും മിതമായ അളവിൽ കഴിക്കുന്നത് അത് സംഭവിക്കുന്നതിൽ നിന്ന് തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുക, മോശം ബാക്ടീരിയകളെ തടയുക എന്നിവ പോലുള്ള ധാരാളം ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. തിളക്കുന്ന വെള്ളത്തിൽ കുറച്ച് ഗ്രാമ്പൂ ചേർത്ത് സ്വയം ഒരു കപ്പ് ഗ്രാമ്പൂ ചായ ഉണ്ടാക്കാം എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും നല്ല കാര്യം.

എന്നിരുന്നാലും, പരിധിയിൽ കൂടുതൽ ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിലെ ദ്രാവക അസന്തുലിതാവസ്ഥയ്ക്കും കരൾ തകരാറിനും കാരണമാകും.

ചിത്രത്തിന് കടപ്പാട്: മുരുകൻ പിള്ള ഇടുക്കി.
വിവരങ്ങൾക്ക് കടപ്പാട് : ഫേസ്ബുക് കൂട്ടായ്മ

English Summary: Health benefits of gramboo
Published on: 31 March 2021, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now