1. Health & Herbs

കരിയിഞ്ചി

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവൻ്റെ തോട്ടത്തിൽ വരെ ഇഞ്ചികൃഷിചെയ്യുന്നു.

KJ Staff
തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ്  പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവൻ്റെ  തോട്ടത്തിൽ വരെ ഇഞ്ചികൃഷിചെയ്യുന്നു. 

കരിയിഞ്ചി കേരളത്തിലെത്തിയത്

കണ്ണൂർക്കാരനായ ഒരു മലയാളി വഴിയാണ് തായ് ബ്ലാക്ക് ജിഞ്ചർ എന്ന ഇംഗ്ലീഷ് നാമധാരിയായ കരിയിഞ്ചി കേരളത്തിലെത്തുന്നത്. ഇദ്ദേഹത്തിൻ്റെ  തായ്ലൻഡ് സന്ദർശനത്തിനിടെ തായ്ലൻഡുകാർ ചായയിൽ കരിയിഞ്ചി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. മലകയറ്റത്തിനും മറ്റും പോകുന്നവർ ഇത്തരം ചായ കുടിക്കുന്നതും കണ്ടു. ഇതെന്തിനെന്ന് അന്വേഷിച്ചു. തളർച്ച ഒഴിവാക്കി ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നതിനാണ് കരിയിഞ്ചി ചായ ഉപയോഗിക്കുന്നതെന്നു മനസിലായി 25 കിലോ ഉപയോഗിച്ച് കൃഷി നടത്തി. രോഗ, കീട ആക്രമണങ്ങൾ അധികമില്ലാത്തതിനാൽ രണ്ടു ക്വിന്റൽ വിളവുകിട്ടി. ഇതുപയോഗിച്ച് വിത്തുത്പാദിപ്പിച്ചു. കൂടുകളിൽ കിളിർപ്പിച്ച് തൈയാക്കിയാണ് വിൽപനനടത്തിയത്. കേരളത്തിലെ ഏതുതരം മണ്ണിലും കരിയിഞ്ചിവളരും. മണ്ണിൻ്റെ  ജലം പിടിച്ചുനിർത്താനുള്ള ശക്‌തി നോക്കി ജലസേചനം ക്രമീകരിക്കണമെന്നു മാത്രമേയുള്ളൂ. ഉഷ്ണമേഖല വിളയാണ് കരിയിഞ്ചി. അതിനാൽ കേരള, തമിഴ്നാട്, കർണാടക മേഖലകളിൽ നന്നായി വിളയുമെന്നു തെളിഞ്ഞു. പകുതി തണലുള്ള അന്തരീക്ഷം ഇഷ്‌ടമുള്ള വിളയായതിനാൽ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയാക്കാൻ അനുയോജ്യമാണ്. എന്നാൽ റബർതോട്ടങ്ങൾ കരിയിഞ്ചി ഇടവിളകൃഷിക്ക് യോജിച്ചതല്ല.

ഔഷധ ഗുണങ്ങൾ

രക്‌തപരിപോഷണത്തിനും മസിലുകൾ ശക്‌തമാക്കാനുമാണ് പരമ്പരാഗതമായി തായ്ലൻഡിൽ കരിയിഞ്ചി ഉപയോഗിക്കുന്നത്. ലൈംഗീക പ്രശ്നങ്ങൾമാറ്റി ഉത്തേജനമുണ്ടാക്കുന്നതിനും ഇതുപയോഗിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ മാറ്റുന്നതിനും, പെപ്റ്റിക് അൾസറിനെതിരായും സ്ത്രീകളിലെ ആർത്തവ പ്രശ്നപരിഹാരത്തിനും തായ്ലൻഡിൽ ഇതുപയോഗിക്കുന്നു. അലർജികൾക്കുള്ള മരുന്നായി കരിയിഞ്ചി പ്രശസ്തമാണ്. സാധാരണ ഇഞ്ചിയുടെ ഉപയോഗമല്ല കരിയിഞ്ചിക്ക്്. കുറഞ്ഞ താപനിലയിൽ ഉണക്കിപ്പൊടിച്ച് സംസ്കരിച്ചാണ് ഉപയോഗിക്കുന്നത്. ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും രാവിലെയും വൈകുന്നേരവുമായിട്ടാണ് തായ്ലൻഡുകാർ കഴിക്കുന്നത്. ചെറിയ കഷണം ഉണക്ക കരിയിഞ്ചി, ചായയിൽ ഇട്ടു തിളപ്പിച്ചും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർടെൻഷൻ ഉള്ളവർ എന്നിവർ ഇതുപയോഗിക്കാൻ പാടില്ല. ക്രചായ് ദം (Krachai Dum’ Kaemp feria parviflora) എന്നാണ് തായ്ലൻഡിലെ വിളിപ്പേര്. 

ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ

ഒരു ചുവട്ടിൽ നിന്നും ഒരുകിലോ വിളവു ലഭിക്കും. നാലുകിലോ പച്ചയിഞ്ചിയിൽ നിന്ന് ഒരുകിലോ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ് ഉണക്കേണ്ടത്. കയറ്റുമതിക്കായി വളർത്തുന്നതിനാൽ കരിയിഞ്ചി ജൈവരീതിയിൽ മാത്രമേ കൃഷിചെയ്യാവൂ. ഒരമാസം പ്രായമായ തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്. ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെയാണ് കരിയിഞ്ചിയുടേയും കൃഷി രീതി. രാസവളമോ രാസ കീടനാശിനികളോ കൃഷിയിൽ ഉപയോഗിക്കാൻ പാടില്ല. ഗ്രോബാഗിലോ നിലത്തോ കൃഷിചെയ്യാം. 2ഃ2 അടി അകലത്തിൽ കൃഷി ചെയ്യാം. മണ്ണിലാണെങ്കിൽ തടം ശരിയാക്കി അടിവളമായി ചാണകപ്പൊടി ചേർക്കാം. കടലപ്പിണ്ണാക്കും ചാണകവും ചേർത്തു പുളിപ്പിച്ച ജലം ചുവട്ടിലൊഴിച്ചു നൽകാം. ചാണകവും വേപ്പിൻപിണ്ണാക്കു പൊടിയും ചേർത്തു വളമായി നൽകാം. മഴയില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ജലസേചനം. നീർവാർച്ച കൂടുതലുള്ള മണ്ണിൽ ജലസേചനം നീർവാർച്ചയുടെ അളവനുസരിച്ച് കൂട്ടേണ്ടിവരും. പച്ചച്ചാണകവും കരിയിലയും പുതയിടുന്നതിനായി ഉപയോഗിക്കാം. മൂപ്പെത്തുമ്പോൾ തണ്ടുതാഴെ വീഴും. അപ്പോൾ വിളവെടുപ്പു പ്രായമാകും. 

കടപ്പാട് 
English Summary: Black ginger

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds