Updated on: 26 December, 2020 7:00 PM IST

ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. Starch, Vitamin C, Protein, എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, Vitamin A, Magnesium എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.

1. ശരീരഭാരം കുറയ്ക്കുന്നു

പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻപീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

2. ഹൃദയാരോഗ്യം

Anti-oxidants, Magnesium, Calcium, Potassium, എന്നിവ ഗ്രീൻപീസിൽ ഉണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം നൽകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീൻപീസ് കൊളസ്‌ട്രോൾ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ്  ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുകയും ചെയ്യുന്നു.

3. പ്രതിരോധശക്തിക്ക്

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് Vitamin C.  ഗ്രീൻപീസിൽ Vitamin C ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു. 

4. പ്രോട്ടീനുകളാൽ സമ്പന്നം

ഗ്രീൻപീസ് പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ ഉറവിടമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ കാലറി അകത്താക്കുന്നത് തടയാനും സഹായിക്കും.

ദഹനത്തിന് സഹായകം

ഗ്രീൻപീസിൽ നാരുകൾ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

ഈ ആരോഗ്യഗുണങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഗ്രീൻപീസിൽ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മിതമായ അളവിലേ കഴിക്കാവൂ. കൂടുതൽ അളവിൽ കഴിക്കുന്നത് ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.

English Summary: Health benefits of Green Peas
Published on: 26 December 2020, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now