Updated on: 28 October, 2021 5:52 PM IST
പ്രമേഹരോഗികള്‍ക്കും മത്തങ്ങ ധൈര്യമായി കഴിയ്ക്കാം

മത്തങ്ങ വലിപ്പത്തില്‍ മാത്രമല്ല കേമന്‍ കേട്ടോ.  നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറകൂടിയാണിതെന്ന  കാര്യം പലര്‍ക്കും അറിയില്ല.

നമ്മുടെ ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളുമെല്ലാം മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ ചില സവിശേഷ ഗുണങ്ങള്‍ അറിയാം.

രോഗപ്രതിരോധശേഷി

മത്തങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണിത്. മത്തങ്ങ ഭക്ഷണത്തിലുള്‍പ്പെടുന്നതിലൂടെ ബാക്ടീരിയ കാരണം ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ നിയന്ത്രിക്കാനാകും. അതിനാല്‍ മത്തങ്ങ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കാം.

പ്രമേഹരോഗികള്‍ക്ക്

മത്തങ്ങയും അതിന്റെ കുരുവുമെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും മത്തങ്ങ ധൈര്യമായി കഴിയ്ക്കാം.

അമിതവണ്ണം കുറയ്ക്കാന്‍

അമിതവണ്ണം പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമായി മത്തങ്ങ ഉപയോഗിക്കാം. മത്തങ്ങയില്‍ 90 ശതമാനത്തോളം വെളളം അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവായിരിക്കും. നാരുകള്‍ കൂടുതലുളളതിനാല്‍ തീര്‍ച്ചയായും ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം പോലുളള പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ മത്തങ്ങ സഹായിക്കും. അതുപോലെ മത്തങ്ങയുടെ കുരുവില്‍ മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയുണ്ട്. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണിത്. കാന്‍സറിന്റെ സാധ്യതകള്‍ കുറയ്ക്കാനും മത്തങ്ങ സഹായിക്കും.

കാഴ്ചശക്തി മെച്ചപ്പെടുത്തും

മത്തങ്ങയുടെ ഓറഞ്ച് നിറത്തിന് പിന്നില്‍ ബീറ്റാ കരോട്ടിനാണ്. വിറ്റാമിന്‍ എയുടെ മുന്‍ഗാമിയാണിത്. കാഴ്ചശക്തിയ്ക്ക് ഏറെ ആവശ്യമായ ഒന്നാണിത്.

മുടിയുടെ വളര്‍ച്ചയ്ക്ക്

മത്തങ്ങയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. മത്തങ്ങയുടെ വിത്തില്‍ നിന്നുണ്ടാക്കുന്ന എണ്ണയില്‍ സിങ്ക്, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ ധാരാളമായുണ്ട്.

ചര്‍മ്മസംരക്ഷണത്തിന്

മത്തങ്ങയില്‍ അടങ്ങിയ ആല്‍ഫ, ബീറ്റ കരോട്ടിനുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകളും അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണമുളള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസ്സാരമെന്ന് കരുതി തളളിക്കളയല്ലേ ;കുമ്പളങ്ങ കഴിച്ചാല്‍ ഈ രോഗങ്ങള്‍ അകറ്റാം

English Summary: health benefits of including pumpkin in your diet
Published on: 28 October 2021, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now