1. Health & Herbs

കോവലിന്റെ ഔഷധ ഗുണങ്ങൾ

കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും.

Arun T
കോവൽ
കോവൽ

കോവൽ
കോവിലന്റെ ഗുണങ്ങളും ദോഷങ്ങളും

കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും.

നാട്ടു കോവൽ
രസം = മധുരം
ഗുണം = ഗുരു
വീര്യം = ശീതം
വിപാകം = മധുരം

കാട്ടുകോവൽ
രമ്പം = തിക്തം - കഷായം
ഗുണം = ലഘു- ലേഘനം
വീര്യം = ശീതം
വിപാകം = മധുരം

ഇലയും തണ്ടും കായും വേരും ഔഷധ 'മായി ഉപയോഗിക്കുന്നു.

കോവൽ രക്ത പിത്തത്തിനും പാണ്ഡുവിനും മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും . ചർമരോഗങ്ങൾക്കും വായ്പുണ്ണിനും പ്രമേഹത്തിനും ശമനമുണ്ടാക്കും ഹൃദയം മസ്തിഷ്കം വൃക്ക എന്നിവയുടെ പ്രവർതസം ക്രമത്തിലാക്കും
(രാജേഷ് വൈദ്യർ )

കോവയ്ക്ക പ്രമേഹത്തിനു നല്ലതാണു അതിന്റെ വേര് പ്രമേഹത്തിന്റെ കൂട്ട് മരുന്നിൽ കൂട്ടാറുണ്ട്,ഇതിന്റെ ഇല അരിമ്പാറക്കു നല്ലതാണു
( ഹക്കിം അസലം തങ്ങൾ)

കോവയ്ക്ക ബാലിക ബാലൻന്മാർക്ക് കൊടുക്കാൻ പാടില്ല എന്ന് ചിലർ പറഞ്ഞു കേൾക്കുന്നുണ്ട്
(മോഹൻകുമാർ വൈദ്യർ ) .

പ്രകൃതിദത്ത ഇൻസുലിനായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് കോവക്ക . കോവക്കായും കോവലിലയും അമിത വണ്ണം കുറക്കാൻ സഹായിക്കും. കോവലിന്റെ ഇല തോരൻ വച്ച് കഴിക്കാവുന്നതാണ്. കോവലിന്റെ ഇല അരച്ചുപുരട്ടുന്നത് . എക്സീമ സോറിയാ സിസ് മുതലായ ത്വക് രോഗങ്ങളെ ശമിപ്പിക്കും. ഇത് ഉള്ളിൽ കഴിക്കുകയും ചെയ്യാം

എല്ലാ കാലത്തും കായ്ഫലം തരുന്ന ഒരു സസ്യമാണ് കോവൽ ഇത് ഒരു പ്രാവശ്യം നട്ടാൽ പലവർഷം. വിളവ് നൽകും.
( കിരാതൻ )

പലൂട്ടന്ന അമ്മമാർക്ക് മുലപ്പാൽ കുറവാണ് എങ്കിൽ,കോവക്ക ഭക്ഷണത്തിൽ കൂടുതൽ ഉപയോഗിച്ചാൽ മുലപ്പാൽ വർധിപ്പിക്കും.
Antony Thannikot

ഒരു ദിവസം കോവക്ക കഴിക്കുക. അടുത്ത ദിവസം പച്ച ഏത്തക്കായ കഴിക്കുക. അടുത്ത ദിവസം മത്തങ്ങ കഴിക്കുക. ചോറിന്റെ അളവ് കുറക്കുക. ഷുഗർ ഗണ്യമായി കുറയും
(സുഹൈൽ മജീദ്)

കോവൽ ഫോളിക് ആസിഡിൻ്റെ നല്ല ശ്രോതസ്സാണ്. ഗർഭിണികൾക്ക് ഇത് ആഴ്ചയിലൊരിക്കലെങ്കി ലുംഉപയോഗിക്കാം.
ഇത് സ്ഥിരമായി ഉപയോഗിക്കരുത് എന്ന് കേട്ടിട്ടുണ്ട്. നിത്യോപയോഗം ബുദ്ധിയെ മന്ദീഭവിപ്പിക്കുമെന്ന് പറയപ്പെടുന്നു.

സദ്യ : പ്രജ്ഞാ ഹരാ ബിംബി
(ചന്ദ്രഗുപ്തൻ)

കോവക്ക പ്രകൃതി ദത്തമായ ഇൻസുലിനാണ്. ഇൻസുലീൻ ഉത്പാദനം കുറയുന്നത് മൂലമുള്ള പ്രമേഹത്തിന് ഏറെ ഗുണം ചെയ്യുമെങ്കിലും, നിരന്തരമായ ഉപയോഗം പ്രഞ്ജയേ നശിപ്പിക്കും. അത്തരത്തിൽ പ്രഞ്ജ നശിച്ചി ട്ടുണ്ടെങ്കിൽ വയമ്പ് കൊടുത്താൽ ആ ബുദ്ധിക്ക് ഉണർച്ചയുണ്ടാവും.
(ദീപു )

കോവലിന്റെ ഇല അരച്ചുതേച്ചാൽ ഒന്നുരണ്ടാഴ്ച കൊണ്ട് മുടി വട്ടത്തിൽ പൊഴിയുന്നത് ശമിക്കും

കോവലിന്റെ ഇലയും നിലനാരകവും കൂടി അരച്ചുതേച്ചാൽ ബ്രസ്റ്റിലും ഷോൾഡറിലും പുറത്തും മറ്റും ഉണ്ടാക്കുന്ന മുഴകൾ രണ്ടുമൂന്നു ദിവസം കൊണ്ട് പഴുത്ത് പൊട്ടി സുഖമാകും .

എഴുത്തഛൻ കോവക്ക കഴിച്ച് മൗനിയായി പോയി എന്നും പിന്നീട് കള്ളു കൊടുത്തിട്ടാണ് അത് സുഖമായത് എന്നും ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്.

ദിവസവും രാവിലെ ആറ് കോവക്ക കഴിക്കുക. പന്ത്രണ്ടു മണി വരെ മറ്റാന്നും കഴിക്കരുത്. ഇങ്ങിനെ രണ്ടാഴ്ച ചെയ്താൽ കുറയാത്ത ഷുഗറും, കുറയും . യുവാക്കളിൽ സെമൻ കൗണ്ട് കുറയാൻ സാദ്ധ്യതയുണ്ട് എന്നത് സൂക്ഷിക്കേണ്ടതാണ്..
( ജയാനന്ദൻ വൈദ്യർ )

കോവൽ, സംസ്കൃതത്തിൽ ബിംബീ ബിംബികാ എന്നും അറിപ്പെടുന്നു,
കയ്പുളളതും ഇല്ലാത്തതുമായി രണ്ടു തരത്തിലുണ്ട്,

കോവക്ക പിത്ത രക്ത വികാരങ്ങൾ നീര് എന്നിവയെ കുറക്കുകയും കുറഞ്ഞ രീതിയിൽ വാതം വയറുവീര്‍പ്പ് മലബന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിനാവശ്യമായ ധാതുക്കൾ വിറ്റാമിനുകള്‍ ആന്‍റി ഒാക്സിഡന്‍റുകള്‍ മാംസ്യം അന്നജം നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ്

കോവക്ക

പ്രമേഹരോഗശമനത്തിന് കോവക്ക നല്ലതാണ്,
കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്.
പ്രമേഹരോഗികള്‍ നിത്യവും 100 gm കോവയ്ക്ക ഉപയോഗിച്ച് വരികയാണെങ്കില്‍ പാന്‍ക്രിയാസിസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുവാനും നശിച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും,
കോവയ്ക്ക ഉണക്കിപ്പൊടിച്ച് 10 gm വീതം രണ്ടു നേരം ചുടുവെളളത്തില്‍ ചേർത്തു കഴിച്ചാലും മതി,
Prasad Kollanur

കോവലുണ്ടങ്കിലെ ജീവന പഞ്ചമൂലമാകുകയുള്ളൂ. അപ്പ മത്, ധാതുപുഷ്ടിയും പ്രതിരോധ ശക്തിയുമുണ്ടാക്കും. എന്നാൽ കോവല് മാത്രം തിന്നിട്ട് എത്ര പേർക്കത് ഉണ്ടായി എന്ന് എനിക്കറിവില്ല.

കയ്പൻകോവൽ കാട്ട് കോവൽ എന്നറിയപ്പെടും. ഇതാണ് കൂടുതൽ ഔഷധവീര്യമുള്ളത്.

കോവക്ക പിത്തവും,.രക്ത വികാരങ്ങളും നീരും കുറയ്ക്കും അല്പ രീതിയിൽ വയറ് പെരുപ്പും മലബന്ധവുമുണ്ടാക്കും.
വാതം വർദ്ധിപ്പിക്കും. വിഷം, പാണ്ഡ്, കഫം എന്നിവ കുറയ്ക്കുകയും ചെയ്യു കോവൽ അനേക തരമുണ്ട്, ഇപ്പഴ് ഉള്ള കോവലിനങ്ങളിൽ പാവയ്ക്കയുടെ വലുപ്പ മുള്ളവയും കാണാം. ഇവ . കൊണ്ടാട്ടത്തിന് നല്ലത്
(ജോസ് ആക്കൽ)

നാട്ടു കോവൽ കാട്ടു കോവൽ കൊല്ലം കോവൽ എന്നിങ്ങനെ കോവൽ മൂന്നിനമുണ്ട് എന്നറിയാം.
(ഹരീഷ് വൈദ്യർ )

കാട്ടുകോവൽ ഇടിച്ചു പിഴിഞ്ഞ നീരും അൽപം മുരിങ്ങ തൊലിയുടെ നീരും കാട്ടുപന്നിയുടെ നെയ്യും തേനും ചേർത് യോജിപ്പിച്ച് ലേപനം ചെയ്താൻ സ്തനവും ലിംഗവും പുഷ്ടിപെടും ഇത് തോക്കിലും പുരട്ടാറുണ്ട് തേൻ ഒഴിവാക്കി എണ്ണ കാച്ചിയും ഉപയോഗിക്കാം:
(അനിൽ 'ആലഞ്ചേരി)

കൂടെ ഒരു സാധനവും കൂടി ചേർക്കാം . നൂറ് മില്ലി എണ്ണയ്ക്ക് 25 അട്ട, സുഗമമായ രക്തപ്രവാഹത്തിനു് നന്ന് , പുതിയ ആൾക്കാർ ആരും ചെയ്തു് പരീക്ഷിക്കരുത് . ഗാംഗ്റിൻ എന്ന വിഷരോഗത്തിനും ഇത് തന്നെ ഉപയോഗിക്കാം. വെറുതെയൊന്ന് ചിന്തിച്ച് നോക്കിയാൽ...........അട്ട ആകൃതിയിലും സ്വഭാവത്തിലും പ്രകൃതത്തിലും എന്തുപോലെയുണ്ട് ? പൊള്ളൽ ഉണ്ടാവാം സൂക്ഷിക്കണം , പരീക്ഷണം വേണ്ട എന്നാണ് എൻ്റെ അഭിപ്രായം 

കാട്ടുപന്നി നെയ്യ്, നാടൻ കോഴി നെയ്യ്, മയിലെണ്ണ മുതലായവ പൊള്ളൽ തടഞ്ഞേക്കാം.

മയിലെണ്ണചേരുന്നത് മയിലിൻ്റെ നടനം പോലെ ,ഒച്ചിൻ്റെ വേഗം പോലെ, സാവകാശം സമയമെടുത്ത്, 

കോവക്ക അധികം കഴിക്കുന്നത് നല്ലതല്ല . ഒരു ദിവസം കുറച്ചധികം കഴിച്ചെന്ന് കരുതി ഒരു പ്രശ്നവുമില്ല. കുറച്ച് വയറ് പെരപ്പ് ഉണ്ടായേക്കാം. ദിവസവും ആരും കഴിക്കാറില്ലല്ലോ. പ്രമേഹം അടങ്ങട്ടെ എന്ന് കരുതി ദിവസവും കോവയ്ക്ക കഴിച്ചാൽ പണി കിട്ടുകയും ചെയ്യും, അമൃത് പോലും അധികം കഴിക്കാൻ പാടില്ല , പിന്നല്ലെ കോവയ്ക്ക,
ഹോട്ടൽ ഭക്ഷണത്തിൽ തോരൻ കറിയയി ഇച്ചിരീശിയല്ലെ ഉള്ളു അത് ദോഷകരമാവില്ല.
(ജോസ് ആക്കൽ )

കർണാടകയിൽ സദ്യകളിൽ കോവക്ക നിർബന്ധമാണ്. പ്രത്യേകിച്ചും മരണാനന്തര കർമങ്ങളിൽ . അവർ ഇതിൽ കശുവണ്ടി പരിപ്പും ചേർക്കാറുണ്ട് .അങ്ങിനെ വക്കുന്നത് നല്ല രുചികരവുമാണ്

കോവക്ക പച്ചയ്ക്ക് അധികം കഴിച്ചാൽ നിശാന്ധത ( രാത്രിയിൽ കണ്ണൂ കാണാതാവും) എന്ന് ചെറുപ്പത്തിൽ കേട്ടതായി ഓർക്കുന്നു
( ചന്ദ്രമതി വൈദ്യ)

ആറുകഴഞ്ച് കോവൽ കിഴങ്ങു ചതച്ചു നാ ഴി പാലും നാഴി വെള്ളവും ചേർത്ത് കാച്ചി കുറുക്കി പാലളവാക്കി പഞ്ചസാര ചേർത്ത് ക ഴി ചാൽ പിത്ത കാമി ലക്ക് ശ മനം കിട്ടും. ഞാൻ കൊടുത്തി ട്ടില്ല. പച്ച കോവക്ക തിന്നാൽ കഞ്ചാവ് വലിച്യുള്ള അസുഖത്തിന് ശമനം കിട്ടും.
( രതീശൻ വൈദ്യർ )

കോവൽ വാതവും കഫവും ശമിപ്പിക്കും പിത്തം വർദ്ധിപ്പിക്കും. . ദഹനം വർദ്ധിപ്പിക്കുന്നതു കൊണ്ട് ആഹാരത്തിലെ സാരങ്ങൾ (പോഷകങ്ങൾ) കൂടുതലായി ആഗിരണം ചെയ്യപെടും

കോവലിൻ്റെ ഇല അരിഞ്ഞ് ചേർത് ഞവരയരി കഞ്ഞി വച്ച് സേവിച്ചാൽ എല്ലുകൾ ബലപെടും സന്ധിതേയുന്നത്ത് ശമിക്കും

കോവൽ വള്ളിയും ചിറ്റമൃതും ശതാവരി കിഴങ്ങും ചിററരത്തയും കൂടി കഷായം വച്ച് സേവിച്ചാൽ ആമവാതം ശമിക്കും. സന്ധികളിലെ നീരും വേദനയും മാറും
(വിജേഷ് വൈദ്യർ )

ശതാവരി കിഴങ്ങും നിലപന കിഴങ്ങും കോവലിൻ്റെ വേരും കൂടി കഷായം വച്ച് സേവിച്ചാൽ അസ്ഥി സ്രാവം ശമിക്കും.

'കോവലിൻ്റെ ഇല അരച്ച് വെണ്ണ ചേർത് പരുക്കളിലും കുരുക്കളിലും ലേപനം ' ചെയ്താൽ അവ വേഗത്തിൽ പഴുത്ത് പൊട്ടും.

അമുക്കുരവും കോവൽ വേരും കൂടി കഷായം വച്ച് സേവിച്ചാൽ അമിതമായ കിതപ്പ് ശമിക്കുന്നതാണ്. ഇത് രക്താതിമർദ്ദത്തിനും നല്ലതാണ് .പാൽ കഷായമായും കഴിക്കാം.

ഉദയത്തിനു മുൻപ് കോവക്കയും വള്ളി കുടവനും പറിച്ച് അരച്ച് കൽക നിട്ട് എണ്ണകാച്ചി തേച്ചാൽ തൊലിയിലെ അലർജിയും വട്ട ചൊറിയും ശമിക്കും.
(പവിത്രൻ വൈദ്യർ )

കോവക്ക പൊൻ കരണ്ടി ഇരുവേലി രാമച്ചം പർപടക പുല്ല് മുത്തങ്ങ ചന്ദനം എന്നിവ കഷായം വച്ച് സേവിച്ചാൽ പ്രമേഹം ഒന്നു രണ്ടാഴ്ച കൊണ്ട് ശമിക്കുന്നതാണ്.
( ഹർഷൻ കുറ്റിച്ചാൽ)

കൊവലിന്റ ഇല 7 കുരുമുളക് 7
രണ്ടും 3ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ 1ഗ്ലാസ്സാക്കി 2നേരം കുടിച്ചാൽ ഷുഗർ നോർമ്മലാകും

കോവക്കയുടെ പൂവ് മുലപ്പാലിൽ സൂര്യോദയത്തിന്ന് മുന്നേ നസ്യം ചെയ്യുക മഞ്ഞപ്പിത്തം സുഖപ്പെടും

 

English Summary: little gourd uses and how important it as medicine

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds