ഏവർക്കും ഏറെ പ്രിയപ്പെട്ടതും പണ്ട് കാലത്ത് തൊടികളിലും അമ്പലപ്പറമ്പുകളിലും കാണപ്പെടുന്ന മരമാണ് ഞാവൽ. ഞാവുൾ, ഞാറ എന്നിങ്ങനേയും ഈ പഴത്തിനെ അറിയപ്പെടുന്നു. ഡൽഹി, ഉത്തർ പ്രദേശ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഈ പഴം കൂടുതലായി കാണപ്പെടുന്നത്. പഴങ്ങൾക്ക് അതിശയകരമായ രുചി മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. വിത്തിനും പഴത്തിനും പ്രമേഹവിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ പ്രമേഹ രോഗികൾക്ക് ഇത് നല്ലതാണ്. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്.
ഞാവൽ പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും:
1. പ്രമേഹരോഗികൾക്ക് :
ഞാവൽ പഴത്തിനും വിത്ത് പൊടിക്കും പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വിത്ത് പൊടി അത്യുത്തമമാണ്, അത് തെളിയിക്കുന്ന പല പഠനങ്ങളുമുണ്ട്.
2. അൾസർ വിരുദ്ധ ഗുണങ്ങൾ:
വിത്തുകൾക്ക് അൾസർ വിരുദ്ധ ഗുണങ്ങളുണ്ട്, വിത്തുകളുടെ സത്ത് അല്ലെങ്കിൽ വിത്ത് പൊടി അൾസർ ചികിത്സയ്ക്കായി എടുക്കാവുന്നതാണ്.
3. ആൻ്റി ആലർജി:
ഇലയുടെ സത്ത് അലർജിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു,
4. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ:
പഴങ്ങൾക്ക് അതിശയകരമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അത്കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗർഭിണികൾക്ക് പോലും ഇത് മിതമായി കഴിക്കാൻ പറ്റുന്ന പഴമാണ്.
5. രക്തസമ്മർദ്ദ വിരുദ്ധ ഗുണങ്ങൾ:
ഞാവൽപഴത്തിൻ്റെ ഇലകൾക്ക് ഉയർന്ന രക്തസമ്മർദ്ദ വിരുദ്ധ ഗുണങ്ങളുണ്ട്, കൂടാതെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് ലഭിക്കുന്ന വെള്ളം രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
6. വയറിളക്കത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു:
അതിസാരം തടയാൻ ഞാവലിന് അതിശയകരമായ ഗുണങ്ങളുണ്ട്. വയറിളക്കം ചികിത്സിക്കുന്നതിന് പഴം ജ്യൂസാക്കി കുടിക്കാവുന്നതാണ്. അല്ലെങ്കിൽ പഴമായും നിങ്ങൾക്ക് കഴിക്കാം.
7. കാൻസർ വിരുദ്ധ ഗുണങ്ങൾ:
കാൻസർ തെറാപ്പി സമയത്ത് ജാമുൻ സത്ത് കഴിക്കുന്നത് തെറാപ്പിയുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
8. ഓറൽ ഹെൽത്ത്:
ഇതിന് അതിശയകരമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, വായ് നാറ്റം മുതലായ ദന്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇലയിട്ട് തിളപ്പിച്ച വെള്ളം ഗാർഗിൾ ചെയ്യാവുന്നതാണ്.
9. അനീമിയയ്ക്ക്:
പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇരുമ്പ് ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവുള്ള സ്ത്രീകൾ ഞാവൽ പഴങ്ങൾ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണത്തിന് വളരെയധികം സഹായിക്കും.
10. ആന്റി പൈററ്റിക് പ്രോപ്പർട്ടികൾ:
വിത്തിൻ്റെ സത്തിൽ ആന്റി-പൈറിറ്റിക് (പനി കുറയ്ക്കുന്ന ഗുണങ്ങൾ) ഉണ്ട്, ഇതിന് ആൻറി വൈറൽ ഗുണങ്ങളും ഉള്ളതിനാൽ, വൈറൽ പനികളെ വളരെ ഫലപ്രദമായി ചികിത്സിക്കാൻ വിത്ത് പൊടി കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വയറ് കുറയ്ക്കാൻ ഇതും കൂടി പരീക്ഷിച്ച് നോക്കൂ!