ഹൃദയത്തിന്റെ ആരോഗ്യമാണോ ലക്ഷ്യം, ലിച്ചി പഴം കഴിക്കാം
ലിച്ചി പഴം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്, അതായത് ഫിനോളിക് സംയുക്തങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആൻജിയോടെൻസിൻ കൺവെർട്ടിംഗ് എൻസൈം (ACE) എന്ന എൻസൈമിന്റെ ഉത്പാദനം നിർത്തി രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു. ഇത് കൂടാതെ, അവയുടെ ആന്റിഓക്‌സിഡന്റുകൾക്ക് മോശം കൊളസ്‌ട്രോളായ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീന്റെ (LDL) അളവ് കുറയ്ക്കാനും, അതോടൊപ്പം ശരീരത്തിൽ നല്ല കൊളസ്‌ട്രോളിന്റെ, ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്:
ലിച്ചി പഴം, മറ്റ് പല പഴങ്ങളേക്കാളും ആന്റിഓക്‌സിഡന്റുകളുടെയും പോളിഫെനോളുകളുടെയും ഒരു സമ്പന്നമായ ഉറവിടമാണ്. അത് ഈ പഴത്തെ ശരീരത്തിന് ആവശ്യമായ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പഴമാക്കി മാറ്റുന്നു . ലിച്ചിയിൽ അടങ്ങിയിരിക്കുന്ന എപ്പികാടെച്ചിൻ എന്ന ഫ്ലേവനോയിഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, അതോടൊപ്പം പ്രമേഹം, ക്യാൻസർ തുടങ്ങിയ മാരകമായ രോഗങ്ങളുടെസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന റൂട്ടിൻ ആണ് ലിച്ചിയിൽ അടങ്ങിയിട്ടുള്ള മറ്റൊരു ഫ്ലേവനോയിഡ് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?
ലിച്ചികൾക്ക് ആരോഗ്യപരമായ ദോഷങ്ങളൊന്നും ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല, എന്നാൽ ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ സംസ്കരിച്ച രൂപത്തിലോ പാനീയങ്ങളിലോ കഴിക്കുന്നത് പരിമിതപ്പെടുത്തണം. പഴുക്കാത്ത ലിച്ചി പഴങ്ങൾ വെറും വയറ്റിൽ കഴിക്കരുത്, കാരണം ഇത് ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രമേഹമുള്ളവർ ലിച്ചി പഴം മിതമായ അളവിൽ കഴിക്കണം, കാരണം ഇതിന്റെ ഗ്ലൈസെമിക് സൂചിക 50 ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവർക്ക് ഈ പഴം ഇടയ്ക്കിടെ ആസ്വദിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
അതോടൊപ്പം ചില മരുന്നുകളായ വാർഫറിൻ, ആസ്പിരിൻ, ഹെപ്പാരിൻ, ക്ലോപ്പിഡോഗ്രൽ, ഇബുപ്രോഫെൻ, നാപ്രോക്‌സെൻ തുടങ്ങിയ മരുന്നുകൾക്കൊപ്പം ലിച്ചി പഴം കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, അതിനാൽ അങ്ങനെ കഴിക്കുന്നത് ഒഴിവാക്കണം. ചില വ്യക്തികൾക്ക് ലിച്ചി പഴം കഴിച്ചതിന് ശേഷം അലർജി ഉണ്ടാകാറുണ്ട്, ഇത് ചർമ്മത്തിൽ ചൊറിച്ചിലും ചുണങ്ങുമുണ്ടാകാം, ചില വ്യക്തികൾക്ക് ചുണ്ടുകളിലും തൊണ്ടയിലും വീക്കമുണ്ടാകാറുണ്ട്, ചിലവർക്ക് ഇത് വയറിളക്കമായി അനുഭവപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പച്ച മുട്ട കഴിക്കുന്നത് നല്ലതാണോ? അറിയാം...
Pic Courtesy: Pexels.com