1. News

പഞ്ചസാര വില കൂടും, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പുതിയ ഭീക്ഷണിയുമായി പഞ്ചസാര വില കുതിക്കുന്നു

ചോക്ലേറ്റ് മുതൽ ശീതികരിച്ച പാനീയങ്ങൾ, എന്നിവയിൽ ഉപയോഗിക്കുന്ന പഞ്ചസാര, കൂടുതൽ ചെലവേറിയതായി തീരും. ഇത് വ്യവസായത്തിൽ ചെലവ് വർദ്ധിപ്പിക്കുകയും ആഗോള ഭക്ഷ്യ വിലക്കയറ്റത്തിൽ സമ്മർദ്ദം നിലനിർത്താൻ കാരണമാവുകയും ചെയ്യുന്നു.

Raveena M Prakash
Sugar price will be increased, causing a threat to inflation
Sugar price will be increased, causing a threat to inflation

രാജ്യത്തു ചോക്ലേറ്റ് മുതൽ ശീതികരിച്ച പാനീയങ്ങൾ, എന്നിവയിൽ ഉപയോഗിക്കുന്ന പഞ്ചസാര, ഇനി മുതൽ കൂടുതൽ ചെലവേറിയതായി തീരും. ഇത് വ്യവസായത്തിൽ ചെലവ് വർദ്ധിപ്പിക്കുകയും, ആഗോള ഭക്ഷ്യ വിലക്കയറ്റത്തിൽ സമ്മർദ്ദം നിലനിർത്താൻ കാരണമാവുകയും ചെയ്യും. ശുദ്ധീകരിച്ച പഞ്ചസാരയുടെ വില ഈ ആഴ്‌ച ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു, അതേസമയം അസംസ്‌കൃത ഇനം പഞ്ചസാരയുടെ വില ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ആഗോളതലത്തിൽ പഞ്ചസാരയുടെ വിതരണം മുറുകി കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ പ്രധാനമായും പഞ്ചസാര കയറ്റുമതി ചെയ്യുന്നവരിൽ പ്രശസ്തമായ രാജ്യമാണ് ഇന്ത്യ. 

എന്നാൽ, മഴ മൂലം കരിമ്പ് വിളയെ മോശമായി ബാധിച്ചതിനെത്തുടർന്ന് കയറ്റുമതി വെട്ടിക്കുറച്ചതും, കൂടുതൽ മധുരം ജൈവ ഇന്ധനത്തിലേക്ക് വഴിതിരിച്ചുവിടുന്നതുമാണ് വില കൂടാൻ കാരണമാവുന്നത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഒരു വർഷം മുമ്പ് 11 ദശലക്ഷം ടണ്ണിൽ നിന്ന് സെപ്തംബറിൽ അവസാനിക്കുന്ന വർഷത്തിൽ നേർ പകുതിയായി, ഏകദേശം 6 ദശലക്ഷം ടണ്ണായി കുറയുമെന്നും, അടുത്ത സീസണിൽ ഇത് 4 ദശലക്ഷം ടണ്ണായി കുറയുമെന്ന് വ്യാപാരികളുടെയും വിശകലന വിദഗ്ധരുടെയും ബ്ലൂംബെർഗ് സർവേ റിപ്പോർട്ട് പറയുന്നു. കൺസൾട്ടൻസികളായ ഗ്രീൻ പൂളും കോവ്രിഗ് അനലിറ്റിക്‌സും അടുത്ത വർഷം പഞ്ചസാര ക്ഷാമം കാണിക്കുമെന്ന് ഇതിനകം സൂചന നൽകിയിട്ടുണ്ട്, ഇത് വിപണിയിലെ വിതരണം കുറയ്ക്കുന്നതിനു കാരണമാവുന്നു. 

അടുത്ത സീസണിൽ രാജ്യം പ്രതീക്ഷിച്ചതിലും കുറവ് പഞ്ചസാര കയറ്റുമതി ചെയ്യുകയാണെങ്കിൽ, ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് പഞ്ചസാര വേർതിരിച്ചെടുക്കുന്നതിനു വില ഉയർത്തേണ്ടി വരും, ട്രോപ്പിക്കൽ റിസർച്ച് സർവീസസിലെ ഷുഗർ, എത്തനോൾ മേധാവി ഹെൻറിക് അകാമൈൻ പറഞ്ഞു. പഞ്ചസാര വിലയിലെ കുതിച്ചുചാട്ടം, യുകെയിലെ പണപ്പെരുപ്പത്തിനു കനത്ത ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. മധുരപലഹാരങ്ങൾ, ശീതികരിച്ച പാനീയങ്ങൾ എന്നിവയ്ക്ക് ഷോപ്പർമാർ കൂടുതൽ പണം നൽകി എന്നും വിദഗ്ദ്ധർ പറഞ്ഞു. മുൻനിര കയറ്റുമതി രാജ്യമായ ബ്രസീൽ കരിമ്പിന്റെ ബമ്പർ ഉൽപ്പാദനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മഴ കാരണം വിളവെടുപ്പ് വൈകി, രാജ്യത്തിന്റെ തുറമുഖ ശേഷി ആഗോള വിപണിയിലേക്കുള്ള വിതരണത്തെ തടസ്സപ്പെടുത്തിയേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

രാജ്യം, ഈ വർഷം റെക്കോർഡ് സോയാബീൻ വിള ശേഖരിക്കാൻ ഒരുങ്ങുന്നു, ഇത് മറ്റൊരു മുൻനിര കയറ്റുമതിക്കാരായ തായ്‌ലൻഡിലെ ഉൽപ്പാദനത്തിനു ശേഷം, ഈ വർഷം പഞ്ചസാര വിളവെടുപ്പിൽ ഉത്പാദനം കുറയാൻ സാധ്യതയുണ്ട് എന്ന് വെളിപ്പെടുത്തി. അതേസമയം, കൂടുതൽ കരിമ്പ് എഥനോൾ ഉണ്ടാക്കുന്നതിനായി വഴിതിരിച്ചുവിടുന്നത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ജൈവ ഇന്ധന പരിപാടി ആരംഭിക്കാൻ ആലോചിക്കുന്നതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും, എണ്ണ ഇറക്കുമതി ബില്ലുകൾ വെട്ടിക്കുറയ്ക്കുകയും അതിന്റെ അധിക പ്രാദേശിക ഉൽപ്പാദനം ഉപയോഗിക്കുകയും, കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്നതാണ് നേട്ടങ്ങളെന്ന് സർക്കാർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റാബി സീസണിൽ 3 ലക്ഷം ടൺ ഉള്ളി സർക്കാർ വാങ്ങുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

English Summary: Sugar price will be increased, causing a threat to inflation

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds