Updated on: 17 August, 2023 3:23 PM IST
Health benefits of Nannari

നാട്ടുമ്പുറങ്ങളിൽ കാണപ്പെട്ടിരുന്ന ചെടികളിൽ ഒന്നാണ് നന്നാറി, ഇതിനെ നറുനീണ്ടി, നറുനണ്ടി എന്നിങ്ങനെ വിളിക്കാറുണ്ട്. ഇതിന് ധാരാളം വേരുകളും കിഴങ്ങും ഉണ്ട്. ആയുർവേദത്തിൽ മരുന്നുകളുടെ നിർമാണത്തിൽ ഇതിൻ്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്ന ഇതിൻ്റെ ഔഷധ ഗുണത്തിനെക്കുറിച്ച് പണ്ട് കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ കാലം മാറിയതിനൊപ്പം നന്നാറി എന്ന ചെടികളും ഇല്ലാതായിക്കൊണ്ടിരുന്നു. അതിനൊപ്പം തന്നെ അതിനെക്കുറിച്ചുള്ള അറിവുകളും.

നിരവധി ആരോഗ്യഗുണങ്ങൾ നന്നാറി ചെടിക്ക് ഉണ്ട്. ശരീര പുഷ്ടിക്കും, രക്ത ശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രം വിയർപ്പ് എന്നിവ കൂടുതലായി എടുത്ത് കളയുന്നതിനും നന്നാറി വളരെ നല്ലതാണ്. ഇന്ന് സർബത്ത് ഉണ്ടാക്കുന്നതിനും നന്നാറി ഉപയോഗിക്കാറുണ്ട്, ഇതിൻ്റെ പ്രചാരം ഇന്ന് ഏറി വരികയാണ്.

കറുത്ത നീണ്ടി, വെളുത്ത നറുനീണ്ടി എന്നിങ്ങനെ 2 തരത്തിൽ നറുനീണ്ടി കാണപ്പെടുന്നു.

നന്നാറിയുടെ ആരോഗ്യ ഗുണങ്ങൾ:

1. ബോഡി കൂളൻ്റ് :

നന്നാരി വേര് ഒരു സ്വാഭാവിക ശരീര ശീതീകരണമാണ്, വേനൽക്കാലത്ത് ഒരു സർബത്തായി കഴിച്ചാൽ, അത് നിർജ്ജലീകരണം സംഭവിക്കുന്നത് തടയുന്നു. വെയിലത്ത് ഒരു കപ്പ് നന്നാരി സർബത്ത് കുടിക്കുന്നത് വളരെ ഉന്മേഷദായകമാണ്. ഇത് ശരീരത്തിന് ഉൻമേഷവും ഊർജവും നൽകുന്നതിന് സഹായിക്കുന്നു.

2. രക്ത ശുദ്ധീകരണം:

നന്നാറി വേര് മികച്ച രക്തശുദ്ധീകരണവും ആരോഗ്യ ടോണിക്കുമാണ്. പ്രത്യേകിച്ചും, പരമ്പരാഗത ശർക്കര ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെങ്കിൽ, ലഭ്യമായ ഏറ്റവും മികച്ച പ്രകൃതിദത്ത ഹെൽത്ത് ടോണിക്കുകളിൽ ഒന്നാണിത്, ഇത് നമ്മുടെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

3. മൂത്രാശയ അണുബാധ:

ഈ നന്നാറി സർബത്ത് മൂത്രാശയ അണുബാധയ്ക്കുള്ള മികച്ച വീട്ടുവൈദ്യമാണെന്നാണ് പറയപ്പെടുന്നത്.

4. മലബന്ധം:

ഒരു ഗ്ലാസ് നന്നാറി സർബത്ത് കഴിക്കുന്നത് മലബന്ധത്തിനുള്ള നല്ലതും ഫലപ്രദവുമായ വീട്ടുവൈദ്യമാണ്, ഇത് ശരീര വേദനയും ഒഴിവാക്കുന്നു.

5. ദഹനത്തിന്:

കയ്പ്പുള്ള ഗുളികകൾ വിഴുങ്ങാതെ തന്നെ നമ്മുടെ ഉദരരോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് ഈ നന്നാറി സർബത്ത്. നിങ്ങൾക്ക് ചെറിയ രീതിയിലുള്ള ദഹനക്കേടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് വിശക്കുന്നില്ലെങ്കിലോ, ഈ നന്നാറി സർബത്ത് ഒരു കപ്പ് കഴിക്കുന്നത് ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

6. ചർമ്മ പ്രശ്നങ്ങൾക്ക്

നന്നാറിയുടെ വേര് ചതച്ച് വെള്ളവും പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

7. അസ്ഥിസ്രാവത്തിന്

ജീരകം, നന്നാറി, കൊത്തമല്ലി എന്നിവ സമം എടുത്ത് ശർക്കരയും ചേർത്ത് പതിവായി കഴിച്ചാൽ അസ്ഥിസ്രാവം ഇല്ലാതാകും.

8. വ്രണങ്ങൾക്ക്

നന്നാറിയുടെ കിഴങ്ങ് അരച്ച് വ്രണങ്ങളിൽ പുരട്ടുന്നത് ഇത് വേഗത്തിൽ സുഖപ്പെടുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിൻ്റെ നീരും വളരെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തലമുടി തഴച്ച് വളരാൻ ഇതൊന്ന് ഉപയോഗിച്ച് നോക്കൂ!!!

English Summary: Health benefits of Nannari
Published on: 17 August 2023, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now