വറുത്ത സാധനങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണവും എണ്ണയുടെ ഉപയോഗം തന്നെയാണ്.
എണ്ണകള്‍ ചൂടാക്കുമ്പോൾ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജെനിക് ഉല്‍പാദിപ്പിക്കപ്പെടുന്നു.
എണ്ണകൾ അപകടമെന്ന് കരുതി അത് തീരെ ഉപേക്ഷിയ്ക്കണമെന്നില്ല. ചില എണ്ണകൾ ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയുമാണ്. നമ്മുടെ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവയെല്ലാം ഇത്തരം എണ്ണകളില്‍ പെടുന്നവയാണ്. ഒലീവ് ഓയില്‍ അല്‍പം ദിവസവും കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നറിയൂ:
ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. പാചകത്തിനും ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഓയിലാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിക്കുമ്പോൾ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നത് പല ഗുണങ്ങളും ചെയ്യുന്നു.
ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്. സെക്‌സ് നല്ല രീതിയില്‍ നടക്കണമെങ്കില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കണം. ഇതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. രക്തപ്രവാഹം വര്‍ദ്ധിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണത്തിനും സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ക്കും അത്യാവശ്യമാണ്. ഇവിടെ ഒലീവ് ഓയില്‍ ഫലപ്രദമായി വര്‍ത്തിയ്ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്.
ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നല്ല സെക്‌സിനും ഉദ്ധാരണത്തിനുമെല്ലാം അത്യാവശ്യമാണ്. സ്ത്രീകളില്‍ സെക്‌സ് ധര്‍മങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഈസ്ട്രജനുമാണ്
ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്‍പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഈ രീതിയിലും ഒലീവ് ഓയില്‍ ലൈംഗികതയ്ക്കു സഹായകമാകുന്നുണ്ട്. അതുപോലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്.