1. Health & Herbs

മാമ്പഴവും വാഴപ്പഴവും,ഗുണങ്ങളുടെ കാര്യത്തിൽ ഒരു താരതമ്യം

മാമ്പഴവും വാഴപ്പഴവും എല്ലാവർക്കും ഇഷ്ടമാണ് .ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ രണ്ടു പഴങ്ങളും എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ ഇവയുടെ ഗുണങ്ങളുടെ അനുപാതത്തിൽ വ്യത്യാസമുണ്ട്. മാമ്പഴത്തിലാണോ പഴത്തിലാണോ ഗുണങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം .

K B Bainda
മാമ്പഴത്തിൽ കലോറി കുറവെങ്കിലും ഫൈബർ അടങ്ങിയിരിക്കുന്നു.
മാമ്പഴത്തിൽ കലോറി കുറവെങ്കിലും ഫൈബർ അടങ്ങിയിരിക്കുന്നു.

മാമ്പഴവും വാഴപ്പഴവും എല്ലാവർക്കും ഇഷ്ടമാണ് .ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ രണ്ടു പഴങ്ങളും എപ്പോൾ വേണമെങ്കിലും കഴിക്കാം.എന്നാൽ ഇവയുടെ ഗുണങ്ങളുടെ അനുപാതത്തിൽ വ്യത്യാസമുണ്ട്. മാമ്പഴത്തിലാണോ പഴത്തിലാണോ ഗുണങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം .

വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ ഗുണങ്ങൾ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെയും ആരോഗ്യകരമായ കൊളാജന്റെ യും രൂപവത്കരണത്തിന് മാമ്പഴം സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും നേത്രരോഗങ്ങൾ തടയാനും കഴിയുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിൻ മാമ്പഴത്തിലും അടങ്ങിയിട്ടുണ്ട്. 165 ഗ്രാം മാമ്പഴത്തിൽ 99 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത് 1.4 ഗ്രാം പ്രോട്ടീനും .

മാമ്പഴത്തിലെ ആന്റി ഓക്സിഡന്റും പോഷക ഗുണങ്ങളും ശരീരത്തെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. മാമ്പഴത്തിൽ കലോറി കുറവെങ്കിലും ഫൈബർ അടങ്ങിയിരിക്കുന്നു.

ഇത് മറ്റു ജംങ്ഗ് ഫുഡിനോട് താല്പര്യം കുറയ്ക്കുന്നു.മാമ്പഴം കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിനും ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണെന്നു ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നു.

പഴത്തിലാകട്ടെ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഫൈബർ, പൊട്ടാസ്യം , വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.വ്യായാമത്തിന് ശേഷം ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങളിൽ കാണുന്നു. 100 ഗ്രാം വാഴപ്പഴത്തിൽ 89 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത് .

വാഴപ്പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്.ഇത് മലബന്ധം തടയാൻ സഹായിക്കും. ദഹനവ്യവസ്ഥ ആരോഗ്യകരമാകുമ്പോൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വയർ ഇപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നുകയും ചെയ്യും.

ഭാരം കുറയാൻ നല്ലത് മാമ്പഴത്തെക്കാൾ നല്ലത് വാഴപ്പഴം തന്നെയാണ്. ഒരു ഗ്ളാസ് മധുരമില്ലാത്ത മാമ്പഴത്തിൽ 170 കലോറി അടങ്ങിയിട്ടുണ്ട്. ഒരു ഗ്ളാസ് മധുരമില്ലാത്ത മാമ്പഴത്തിൽ 150 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വ്യായാമത്തിനു ശേഷം ഒരു ഗ്ലാസ് ബനാന ഷേക്ക് കുടിക്കുന്നത് നല്ലതാണ്.

English Summary: A comparison of mangoes and bananas in terms of benefits

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds