Updated on: 2 May, 2023 6:38 PM IST
Health benefits of Rambutan, Lets find out more

റംബുട്ടാൻ പഴങ്ങളുടെ ജന്മദേശം മലേഷ്യയാണ്, ഇവയുടെ തനതായ രൂപത്തിനും മധുരമുള്ള സ്വാദിനുമപ്പുറം, ചില ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. റംബുട്ടാനിൽ അടങ്ങിയ പ്രധാന വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്ക്ക് സുപ്രധാന പോഷക ഗുണങ്ങൾ നൽകാൻ കഴിയും. 

റംബുട്ടാന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ:

റംബുട്ടാനിൽ അടങ്ങിയ പ്രധാന വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന് സുപ്രധാന പോഷക ഗുണങ്ങൾ നൽകാൻ സാധിക്കും. ആരോഗ്യകരമായ കോശവിഭജനത്തിനും ഡിഎൻഎ ഡ്യൂപ്ലിക്കേഷനും ആവശ്യമായ ഒരു പ്രധാന വിറ്റാമിനാണ് ഫോളേറ്റ്. ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രതിദിനം കുറഞ്ഞത് 400 മൈക്രോഗ്രാം ഫോളേറ്റ് കഴിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു, കാരണം ഇത് ഗർഭസ്ഥാശിശുവിൽ ജനന വൈകല്യങ്ങൾ ഒഴിവാക്കുന്നതിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു.ശരീരത്തിന്റെ ഹൃദയമിടിപ്പ്, വൃക്കകളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയെ സഹായിക്കുന്ന ധാതുവായ പൊട്ടാസ്യവും റംബുട്ടാനിൽ നിറഞ്ഞിരിക്കുന്നു. റംബുട്ടാൻ കഴിക്കുന്നത് ശരീരത്തിന് മറ്റ് ആരോഗ്യ ഗുണങ്ങളും നൽകാൻ സാധിക്കും.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു:

ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് റംബുട്ടാൻ. ആൻറി ഓക്സിഡൻറുകൾ കഴിക്കുന്നത്, ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന, ശരീരത്തിലെ തന്നെ മാലിന്യ ഉൽപ്പന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ സെല്ലുലാർ കേടുപാടുകൾ കുറയ്ക്കുകയും, പല വ്യക്തികളിലും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു:

റംബുട്ടാൻ കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പല തരത്തിൽ പിന്തുണയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. റംബുട്ടാനിൽ അടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനവും, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിനാവശ്യമായ വിറ്റാമിൻ സി പതിവായി കഴിക്കുന്നത് ദീർഘകാല രോഗ പ്രതിരോധ സവിധാനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. റംബുട്ടാൻ പഴത്തിലടങ്ങിയ ചില സത്തുകൾ അണുബാധകളെ ചെറുക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഈ എക്‌സ്‌ട്രാക്‌റ്റുകൾ വൈറസുകൾ ആവർത്തിക്കുന്നത് തടയുന്നു. രോഗപ്രതിരോധ സംവിധാനത്തെ അണുക്കളുമായി കൂടുതൽ എളുപ്പത്തിൽ പോരാടാൻ ഇത് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് ആണോ? അതോ വെറും പനി മാത്രമാണോ? വ്യത്യാസം അറിയാം...

Pic Courtesy: Pexels.com

English Summary: Health benefits of Rambutan, Lets find out more
Published on: 02 May 2023, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now