1. Health & Herbs

കോവിഡ് ആണോ? അതോ വെറും പനി മാത്രമാണോ? വ്യത്യാസം അറിയാം...

ഫ്ലൂ അല്ലെങ്കിൽ ഇൻഫ്ലുവൻസ വൈറസ്, കോവിഡ്-19 എന്നിവ വായുവിലൂടെ പകരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ്. എന്നാൽ ഇവ രണ്ടും വ്യത്യസ്ത വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്.

Raveena M Prakash
Covid or Normal Flu, how to know the difference
Covid or Normal Flu, how to know the difference

ഫ്ലൂ അല്ലെങ്കിൽ ഇൻഫ്ലുവൻസ വൈറസ്, കോവിഡ്-19 എന്നിവ വായുവിലൂടെ പകരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ്. എന്നാൽ ഇവ രണ്ടും വ്യത്യസ്ത വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസമായി, രാജ്യത്തു സീസണൽ ഫ്ലൂ അല്ലെങ്കിൽ ഇൻഫ്ലുവൻസ വൈറസിനൊപ്പം കോവിഡ് കേസുകൾ രാജ്യത്ത് വ്യാപകമായി വർധിക്കുന്നു.  പുതിയ Omicron വേരിയന്റ് XBB.1.16 ധാരാളം ആളുകൾക്ക് പിടി പെട്ട് കാണുന്നതിനാൽ, സാധാരണ പനിയും കോവിഡും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. 

കോവിഡ്-19 ന് ചില പ്രത്യേകതകളുണ്ട്, എന്തെന്നാൽ ഇത് ബന്ധിക്കപ്പെട്ട വ്യക്തികളിൽ രുചിയും മണവും താത്കാലികമായി നഷ്ടപ്പെടുന്നത് ഇതിന്റെ രോഗ ലക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതോടൊപ്പം മൂക്കിൽ തടസ്സം, ഉയർന്ന അളവിൽ പനി, അസഹനീയമായ ശരീരവേദന എന്നിവയും ഈ അണുബാധ വന്നവരിൽ കണ്ടു വരുന്നു.

കോവിഡും പനിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, കോവിഡ് 19 ഇൻഫ്ലുവൻസയുമായി താരതമ്യപ്പെടുത്തുമ്പോൾ, കോവിഡ് -19 ചില ആളുകളിൽ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നു. കോവിഡ്-19 ബാധിച്ച ആളുകൾക്ക് രോഗലക്ഷണങ്ങൾ കാണിക്കാൻ കൂടുതൽ സമയമെടുക്കുന്നു.

ഇത് കൂടുതൽ കാലം പകർച്ചവ്യാധിയായി തുടരുന്നു. കോവിഡിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് കൊണ്ട് തന്നെ, ഈ രോഗത്തിന്റെ സങ്കീർണതകൾ വരാനുള്ള സാധ്യത ഗണ്യമായി കുറയുന്നു, എന്നാൽ ഒരു വാക്സിനും പൂർണ്ണ സംരക്ഷണം നൽകുന്നില്ല എന്നത് ഓർത്തിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒന്നിലധികം ഡോസുകൾ ഉപയോഗിച്ചാലും, ഇത് ഒരു പ്രത്യേക തരം വൈറസിന്റെ സമ്പർക്കത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ,  അണുബാധകൾ എപ്പോഴും സാധ്യമാണ്. ഫ്ലൂ, കോവിഡ് -19 എന്നിവയുടെ ഓവർലാപ്പിംഗ് ലക്ഷണങ്ങളെ തള്ളിക്കളയാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.

കാരണം, ഇതിനെ കുറച്ചുകാണുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പനി, വിറയൽ, ചുമ, ക്ഷീണം, ബലഹീനത, ശരീരവേദന, തലവേദന, തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഈ ലക്ഷണങ്ങളുടെ കാഠിന്യവും ദൈർഘ്യവും കണക്കിലെടുത്ത് കോവിഡ് പരിശോധന നടത്തുന്നത് നല്ലതാണ്. ഇൻഫ്ലുവൻസ സാധാരണയായി ഒന്ന് മുതൽ നാല് ദിവസം വരെ നീണ്ടുനിൽക്കുമ്പോൾ, കോവിഡ് ലക്ഷണങ്ങൾ 2 മുതൽ 5 ദിവസം വരെയും അണുബാധയ്ക്ക് ശേഷം 14 ദിവസം വരെയും ഉണ്ടാകുന്നു. അണുബാധ വന്ന് കഴിഞ്ഞാൽ ചെയ്യെണ്ട ഏറ്റവും നല്ല കാര്യം സുരക്ഷിതമായിരിക്കുക എന്നതാണ്, അതോടൊപ്പം ശരീരത്തിൽ നന്നായി ജലാംശം നിർത്താനും, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും രോഗ പ്രതിരോധശേഷി നിലനിർത്താനും ശ്രദ്ധിക്കുക എന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: Bloating: വയർ വീർക്കുന്നത് തടയാൻ സഹായിക്കുന്ന ഔഷധസസ്യങ്ങളെക്കുറിച്ചറിയാം!

Pic Courtesy: Pexels.com

English Summary: Covid or Normal Flu, how to know the difference

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds