സ്‌കാലിയൻ അല്ലെങ്കിൽ സ്പ്രിംഗ് ഒനിയൻ എന്നറിയപ്പെടുന്ന ഈ പച്ചക്കറി ആരോഗ്യത്തിനു വളരെ നല്ലതാണ്. വിറ്റാമിൻ എ, സി, ബി 2 അല്ലെങ്കിൽ തൈമിൻ, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യപോഷകങ്ങൾ ഇതിൽ ധാരാളമടങ്ങിയിരിക്കുന്നു. സ്പ്രിംഗ് ഒനിയൻ ചൈനീസ് പാചകത്തിന്റെ ഒരു പ്രധാന ഭാഗമാണ്, അത് വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിൽ വരുന്നു. ഈ പച്ചക്കറിയുടെ ഏറ്റവും നല്ല ഭാഗത്തിനു, കലോറി വളരെ കുറവാണ്, ഇത് വേവിക്കുകയോ അസംസ്കൃതമായി കഴിക്കുകയോ ചെയ്യാം.
സ്പ്രിംഗ് ഒനിയന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
1. ദഹനത്തെ സഹായിക്കുന്നു:
വ്യക്തികളിൽ മികച്ച മലവിസർജ്ജനത്തിന് സഹായിക്കുന്ന നല്ല നാരുകളുടെ മികച്ച ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ. ഇതിന്റെ ഗുണം ലഭിക്കാൻ ഇത് ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.
2. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു:
ഇതിലടങ്ങിയ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:
സ്പ്രിംഗ് ഒനിയനിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും, അതുവഴി പ്രമേഹം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
4. ജലദോഷത്തെ തടയുന്നു:
ജലദോഷം പോലുള്ള വൈറൽ അണുബാധകൾക്കെതിരെ പോരാടുകയും, അധിക മ്യൂക്കസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾക്ക് പേരു കേട്ടതാണ്
സ്പ്രിംഗ് ഒനിയൻ.
5. ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു:
ക്യാൻസറിനെ പ്രേരിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ക്യാൻസർ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ വളർച്ച തടയാനും സഹായിക്കുന്ന അല്ലൈൽ സൾഫൈഡ് എന്ന സൾഫർ അടങ്ങിയ സംയുക്തം ഇതിൽ ധാരാളമുണ്ട്.
6. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്:
കരോട്ടിനോയിഡുകളുടെയും വിറ്റാമിൻ എയുടെയും മികച്ച ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.
7. എല്ലുകളെ ബലപ്പെടുത്തുന്നു:
വിറ്റാമിൻ സിയുടെയും വിറ്റാമിൻ കെയുടെയും വളരെ നല്ല ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് വളരെ ഉത്തമമാണ്.
8. വയറ്റിലെ സങ്കീർണതകൾ ഇല്ലാതാക്കുന്നു:
ആൻറി-വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വയറിളക്കവും മറ്റ് വയറ്റിലെ സങ്കീർണതകളും തടയുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയായി സ്പ്രിംഗ് ഒനിയൻ പ്രവർത്തിക്കുന്നു.
9. ആന്റി ഏജിംഗ്:
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് ശരീര കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.
10. ഹൃദയത്തിന് നല്ലത്:
സ്പ്രിംഗ് ഒനിയനിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച ആരോഗ്യമാണോ ലക്ഷ്യം ചെറുപയർ കഴിക്കാം...
Pic Courtesy: Food wise, The spruce