1. Health & Herbs

Heart health: ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ദിവസവും ഓടുന്നതിനേക്കാൾ നല്ലത് നടത്തമാണ്!!

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ദിവസേനേ ഓടുന്നതിനുപകരം നടത്തത്തിലേക്കു മാറുന്നത് നല്ലതാണ് എന്ന് മിക്ക കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു, ഓട്ടത്തിനെക്കാൾ നല്ലത് വേഗതയുള്ള നടത്തമാണെന്ന് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഓടുന്നതിനേക്കാൾ നടത്തം ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നു.

Raveena M Prakash
Heart health: to decrease heart attack rate, walking fast will helps more than running daily
Heart health: to decrease heart attack rate, walking fast will helps more than running daily

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ദിവസേനേ ഓടുന്നതിനുപകരം നടത്തത്തിലേക്കു മാറുന്നത് നല്ലതാണ് എന്ന് മിക്ക കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു, ഓട്ടത്തിനെക്കാൾ നല്ലത് വേഗതയുള്ള നടത്തമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നടത്തവും ഓട്ടവും രണ്ട് പ്രധാന തരം ഹൃദയ വ്യായാമങ്ങളാണ്. ഹൃദയ വ്യായാമങ്ങൾ അല്ലെങ്കിൽ കാർഡിയോ, ഇത് ചെയ്യുന്നത് വഴി ശരീരത്തിലെ ശ്വാസോച്ഛ്വാസം വർദ്ധിപ്പിക്കുകയും, ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നു.

ഇത് ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യുമ്പോൾ, ധമനികളെ തടയുന്ന എല്ലാ അവശിഷ്ടങ്ങളും ഫലകങ്ങളും നീക്കം ചെയ്യാൻ വേണ്ടി സഹായിക്കുന്നു, ഇങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തികളിൽ ഏതെങ്കിലും തരത്തിലുള്ള സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗ സാധ്യത ഉണ്ടായി വരുന്നത് കുറയ്ക്കുന്നു. ഇത് ശരീരത്തിൽ രക്തത്തിലെ പഞ്ചസാര മെച്ചപ്പെടുത്താനും, സന്തോഷകരമായ മാനസികാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. ഇതോടൊപ്പം മെച്ചപ്പെട്ട ഓർമ ശക്തി, ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കൽ, ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് എന്നിവ കാർഡിയോ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ പ്രയോജനങ്ങളിൽ ഉൾപ്പെടുന്നു.

മിക്ക ആളുകളും വ്യായാമം ചെയ്യാൻ ആരംഭിക്കുന്നുണ്ട്, പലപ്പോഴും ഇതിന്റെ അടിസ്ഥാന ലക്ഷ്യം ശരീരത്തിന്റെ ചലനമാണ്. ദിവസം മുഴുവൻ ശരീരം ചലിപ്പിക്കുന്നത് ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് അനുയോജ്യമാണ്. അതോടൊപ്പം ഓട്ടവും നടത്തവും ഇതിൽ ഉൾപ്പെടുന്നു, പലതവണ വേഗത്തിലുള്ള നടത്തം. ഈ രണ്ട് തരത്തിലുള്ള വ്യായാമങ്ങളും ഹൃദയത്തിന് മികച്ചതായതിനാൽ, മിക്ക കാർഡിയോളജിസ്റ്റുകളും നടത്തവും, വേഗതയുള്ള നടത്തവുമാണ് കൂടുതൽ ഉത്തമമായി കരുതുന്നു.

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഓടുന്നതിനേക്കാൾ നടത്തം ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നു,  ഓട്ടം ശരീരത്തിലെ ഹൃദയപേശികളിൽ കുറച്ച് സമ്മർദ്ദം ചെലുത്തുന്നു, പക്ഷേ അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി തോന്നുന്നില്ല, അതേസമയം വേഗതയുള്ള നടത്തം ഹൃദയത്തിന് സമ്മർദ്ദം കുറയ്ക്കുകയും അകാല മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, കാൽമുട്ട്, കണങ്കാൽ, പുറം പ്രശ്നങ്ങൾ ഉള്ളവർക്കും അമിതവണ്ണമുള്ളവർക്കും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച വ്യായാമമാണ് നടത്തം. ഐസോടോപ്പിക് വ്യായാമങ്ങൾ ഹൃദയാരോഗ്യമുള്ള വ്യായാമങ്ങളാണെന്ന് കാർഡിയോളജി വിദഗ്ദ്ധർ പറയുന്നു.

ഒരാളുടെ വ്യായാമ ദിനചര്യയിൽ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരിക്കണം:

ഒരു വാം-അപ്പ്, പിക്ക്, കൂൾ-ഡൗൺ. ഈ മൂന്ന് ഘട്ടങ്ങളിലും ഐസോടോണിക് വ്യായാമങ്ങൾ ചെയ്യണം. വ്യക്തി സുഖപ്രദമായ വസ്ത്രം ധരിക്കണം, അവർക്ക് സ്വതന്ത്രമായി വ്യായാമം ചെയ്യാൻ സാധിക്കണം, അതോടൊപ്പം ശരീരം പൂർണമായും ഹൈഡ്രേറ്റ് ആയിട്ട് നിലനിർത്തണം. മാനസിക പിരിമുറുക്കമുള്ള ദിവസമാണെങ്കിൽ ആ ദിവസം പൂർണമായും മനസ്സും ശരീരവും വിശ്രമിക്കാനായി ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: Skin aging: ചർമത്തിന്റെ വാർദ്ധക്യം മന്ദഗതിയിലാക്കാൻ ഈ ശീലങ്ങൾ പാലിക്കാം... 

English Summary: Heart health: to decrease heart attack rate, walking fast will helps more than running daily

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds