ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണക്രമവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും രോഗങ്ങളെ തടയേണ്ടതും ഏറ്റവും പ്രധാനമാണ്. മികച്ച രോഗപ്രതിരോധ ശേഷിയുള്ള ആളുകൾക്ക് അണുബാധകളെ നന്നായി നേരിടാൻ കഴിയും. അതിനായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ചില പാനീയങ്ങൾ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്., അത് നിങ്ങളെ ആരോഗ്യമുള്ളവരാക്കുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഈ പോഷകാഹാര പാനീയങ്ങൾ നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാം.
മഞ്ഞൾ ചായ
പേരിൽ ഉള്ളത് പോലെ തന്നെയാണ്, മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു, ഇതിന്റെ പോഷക ഗുണങ്ങൾ ശരീരത്തിലെ വീക്കം, വേദന എന്നിവയ്ക്കും സഹായിക്കും. മഞ്ഞൾ 15-20 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക, നാരങ്ങയും തേനും കൂടി ചേർത്താൽ നല്ല രുചിക്ക് സഹായിക്കും.
നാരങ്ങാ തേൻ വെള്ളം
തൊണ്ടവേദനയ്ക്കും ചുമയ്ക്കും മാത്രമല്ല, ശ്വാസകോശത്തിലെ ജലാംശം നിലനിർത്തുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു, വളരെയെളുപ്പം യാതൊരു വിധ ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാൻ കഴിയുന്ന മറ്റൊരു എളുപ്പ പാനീയമാണിത്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, കൂടെ ഇഞ്ചി, ഒരു ഇഞ്ച് കറുവപ്പട്ട, ഒരു വെളുത്തുള്ളി, ഗ്രാമ്പൂ, ഒരു ടീസ്പൂൺ പുതിന ജ്യൂസ്, നാരങ്ങ നീര് എന്നിവ ചേർക്കുക. തേൻ കൂടി ചേർത്ത് ചൂടോട് കൂടി കുടിക്കുക.
മസാല ചായ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മസാല ടീയുടെ എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാണ്. ചായ ആന്റി-മൈക്രോബിയൽ, ആന്റി-ഇൻഫ്ലമേറ്ററി മാത്രമല്ല, അണുബാധകൾ തടയുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ്. തേനിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗത്തിനെതിരെ പോരാടുകയും ചെയ്യുന്നു. അര കപ്പ് വെള്ളത്തിൽ ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ഏലക്ക, തുളസി ഇല എന്നിവ 30 മിനിറ്റ് തിളപ്പിക്കുക. അല്പം തേൻ ചേർത്ത് കഴിക്കുക.
ഗ്രീൻ സ്മൂത്തി
ആരോഗ്യകരവും രുചികരവുമായ ഈ സ്മൂത്തി വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ അനുയോജ്യമായ ഒരു പാനീയമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളിക് ആസിഡ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് ശരീരത്തിലെ വീക്കം തടയുകയും അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. കുറച്ച് ചീര, മാങ്ങ അല്ലെങ്കിൽ പൈനാപ്പിൾ, നാരങ്ങ നീര്, ഇഞ്ചി, പാൽ അല്ലെങ്കിൽ തൈര് എന്നിവ എടുത്ത് അവയെല്ലാം മിക്സിയിൽ അരച്ചെടുക്കുക. ഇത് തണുപ്പിച്ച ശേഷം വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ
പോഷകാഹാരം ഉറപ്പാക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ 'പോഷകാഹാരത്തോട്ടം' പദ്ധതി