മൈഗ്രെയ്ന്‍ വരാനുള്ള ശരിയായ കാരണം കണ്ടുപിടിച്ചിട്ടില്ലെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെയില്‍ കൊള്ളുക, ടെന്‍ഷന്‍ ഉണ്ടാകുക, എന്നി കാരണങ്ങളാൽ മൈഗ്രെയ്ന്‍ തലവേദന ഉണ്ടാകുന്നുണ്ട്. സാധാരണ തലവേദനകളില്‍ നിന്നും വ്യത്യസ്തമായി ഈ തലവേദന ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കാറുണ്ട്. ഇത്തരം തലവേദന വന്നാല്‍ പെട്ടെന്ന് ഉറങ്ങുവാനോ അല്ലെങ്കില്‍ ഒന്നിലും ശ്രദ്ധിക്കുവാന്‍പോലും പറ്റാത്ത അവസ്ഥയായിരിക്കും. ലൈറ്റും ശബ്‌ദവുമെല്ലാം അസ്വസ്ഥമായി തോന്നാം. മരുന്ന് കഴിച്ച് ഒന്ന് ഉറങ്ങി എണീറ്റാല്‍ മാത്രമാണ് മിക്കവരിലും ശരിയാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്
മൈഗ്രെയ്‌ന്റെ ലക്ഷണങ്ങള്‍
പ്രായഭേദമെന്യേ എല്ലാവരിലും മൈഗ്രെയ്ന്‍ കണ്ടുവരുന്നുണ്ട്. സാധാരണഗതിയില്‍ മൈഗ്രെയ്‌ന് നാല് ഘട്ടങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയിലും കാണുന്ന ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ഇതിന്റെ നാല് ഘട്ടങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ആദ്യഘട്ടം: ഒരു വ്യക്തിയില്‍ മൈഗ്രെയ്ന്‍ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പേ ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. അതായത്, മലബന്ധം, മൂഡ് ചേയ്ഞ്ചസ്സ്, ഡിപ്രഷന്‍മാറി സന്തോഷം വരുന്നത്, അമിതമായി വിശപ്പ് അുഭവപ്പെടുക, കഴുത്തിനെല്ലാം ഒരു പിടുത്തം അനുഭവപ്പെടുന്നത്, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുവാന്‍ തോന്നല്‍, അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് കോട്ടുവായ ഇടുക എന്നിവയെല്ലാം തന്നെ മൈഗ്രെയ്ന്‍ ഉണ്ടാകുന്നതിന് മുന്‍പേ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: അയമോദകം വെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ അറിയാമോ?
രണ്ടാം ഘട്ടം: ഈ ഘട്ടത്തില്‍ ചിലര്‍ക്ക് കണ്ണുകള്‍ക്കുള്ളില്‍ വലയം( Aura) അനുഭവപ്പെടാറുണ്ട്. ഇത് മൈഗ്രെയ്‌ന് മുന്‍പോ അല്ലെങ്കില്‍ മൈഗ്രെയ്ന്‍ ഉള്ളപ്പോള്‍ തന്നെയോ ഇത്തരത്തില്‍ കണ്ണിനുള്ളില്‍ വലയങ്ങള്‍ ഉള്ളത് പോലെ അനുഭവപ്പെട്ടെന്നിരിക്കാം. അതുപോലെ കാഴ്ച മങ്ങുന്നതുപോലെ തോന്നുക, പലതരത്തിലുള്ള രൂപങ്ങള്‍ കാണുന്നത്, അതുപോലെ കുത്തിയാല്‍പോലും അമിതമായി വേദന അനുഭവപ്പെടുന്നത്, ചിലര്‍ക്ക് മുടന്ത്‌പോലെ തോന്നും, അതുപോലെതന്നെ സംസാരിക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടായെന്നു വരാം.
ബന്ധപ്പെട്ട വാർത്തകൾ: ഇവർ റാഗി കഴിക്കാൻ പാടില്ല! ആരോഗ്യത്തിനുണ്ടാകുന്ന ഈ അപകടങ്ങൾ മനസിലാക്കുക
മൂന്നാം ഘട്ടം: സാധാരണഗതിയില്‍ മൈഗ്രെയ്ന്‍ വന്നാല്‍ അത് നാല് മുതല്‍ 72 മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുവാന്‍ സാധ്യതയുണ്ട്. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നത്. ചിലക്ക് മാസത്തില്‍ തന്നെ പല പ്രാവശ്യം വന്നന്നും ഇരിക്കാം.
ഇത്തരം ഘട്ടത്തില്‍ പ്രധാനമായും തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന അനുഭവപ്പെടുന്നത്. ചിലര്‍ക്ക് മാത്രം രണ്ട് വശത്തും വേദന അനുഭവപ്പെട്ടെന്നും ഇരിക്കാം. അതുപോലെതന്നെ ഓരോ തുടിപ്പിലും നമ്മള്‍ ഈ വേദന അനുഭവിക്കും.
ഈ അവസരത്തില്‍ പ്രകാശം അതുപോലെതന്നെ, ചില മണങ്ങള്‍, ശബ്ദം എന്നിവയൊന്നും തന്നെ താങ്ങുവാന്‍ പറ്റാത്ത അവസ്ഥയും അുഭവപ്പെടും. കൂടാതെ, ഓക്കാനിക്കാനും ഛര്‍ദ്ദിയും ചിലര്‍ക്ക് വന്നെന്നിരക്കാം.
നാലാം ഘട്ടം: മൈഗ്രെയ്ന്‍ വന്നതിന് ശേഷം നിങ്ങള്‍ ആകപ്പാടെ വയ്യാണ്ടായതുപോലെയും ചിലര്‍ക്ക് ആവേശം കൂടുന്നതുപോലെയും ചിലരില്‍ പെട്ടെന്ന് തല വെട്ടിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് പോലേയും അനുഭവപ്പെടാം.
മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ അമിതമായി നിങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഇവ എടുത്ത് വയ്ക്കാതെ വേഗം ഒരു ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.