Updated on: 8 September, 2021 3:46 PM IST

ശരീരത്തിന്റെ ഏതൊരു അവയവത്തെ പോലെയും തലച്ചോര്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധി, ഓര്‍മ, ചലനം, മണം, ഗുണം, ശരീരത്തിന്റെ പ്രവര്‍ത്തനം എന്നിവയൊക്കെ നന്നായി നടക്കണമെങ്കില്‍ മസ്തിഷ്‌കം തന്നെ വിചാരിക്കണം. ഇതൊന്നും ഇല്ലെങ്കില്‍, നമുക്ക് പിന്നെ നിലനില്‍പ്പ് ഉണ്ടാവില്ല. അതുകൊണ്ട് തന്നെ തലച്ചോര്‍ അഥവാ മസ്തിഷ്‌കത്തെ നല്ലൊരു ഓര്‍ഗാനിക് മെഷീന്‍ എന്ന് തന്നെ വിളികാം.

ആയിരക്കണക്കിന് കര്‍മങ്ങള്‍ ഒരേ സമയം ആണ് തലച്ചോര്‍ നിയന്ത്രിക്കുന്നത്. ന്യൂറോണുകള്‍ കൊണ്ടാണ് തലച്ചോര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏകദേശം 100 ബില്യണ്‍ ന്യൂറോണുകള്‍ നമ്മുടെ തലച്ചോറില്‍ ഉണ്ട്. തലച്ചോറ് കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഇവയുടെ ആശയവിനിമയം കൃത്യമായി നടക്കണം. ഇ.ഇ.ജി. അഥവാ Electro enciphalogram എന്ന പരിശോധനയിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത നമുക്ക് മനസിലാക്കാന്‍ സാധിക്കും.

സെറിബല്ലം, സെറിബ്രം, ബ്രെയിന്‍ സ്റ്റെം, ഹൈപ്പോതലാമസ്, പിറ്റിയൂറ്ററിഗ്ലാന്റ് എന്നിവയാണ് തലച്ചോറിന്റെ ഭാഗങ്ങള്‍. ഇവയെ ആരോഗ്യത്തോടെ നിലത്തിര്‍ത്താന്‍ ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇലക്കറികള്‍ നന്നായി കഴിക്കുക, തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരങ്ങളിലൊന്നാണ് ഇലക്കറികള്‍. ചീര. മുരിങ്ങയില, ബ്രോക്കോളി, അടക്കമുള്ള ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍, ഫോളേറ്റ്, ബീറ്റ- കരോട്ടിന്‍, വിറ്റമിന്‍ സി എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളാണ്. പിന്നെ എണ്ണയുള്ള ഭക്ഷണം അഥവാ മത്തി (ചാള), കോര ( സാല്‍മണ്‍), അയല, തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അത്‌പോലെ തന്നെയാണ് ധാന്യങ്ങള്‍ കഴിക്കുന്നതും, അതും നമ്മുടെ തലച്ചോറിനു മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടി കഴിക്കുന്ന എല്ലാം നമ്മുടെ തലച്ചോറിനും നല്ലതാണ് അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശീലിക്കുക ആരോഗ്യത്തോടെയിരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ തിലാപ്പിയ

ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ നീല ചായ

മഞ്ഞൾ -കോവിഡ് പ്രതിരോധത്തിലെ മികച്ച ഇനം

English Summary: Healthy Brain Tips
Published on: 08 September 2021, 03:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now