Updated on: 26 February, 2021 2:00 PM IST
കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ.

നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി. വീട്ടു വളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തി നു ഉപയോഗിക്കുക .

കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനി വിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം

കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ് . വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി.

ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്. സന്ധികളിലുണ്ടാവാതനീര് കുറയാൻ കരിനൊച്ചിയില അരച്ചിട്ടാൽ മതി. നിരവധി കഷായങ്ങളിൽ കരിനൊച്ചി ചേരുവയാണ്.ക്ഷയം ആദിയായ ശ്വാസകോശ രോഗങ്ങള്‍ ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി.

ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗി ക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനൊച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനൊച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ നടു വേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു.

English Summary: healthy Karinochi
Published on: 25 February 2021, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now