1. Health & Herbs

മുക്കുറ്റി വെറും പാഴ്ച്ചെടിയല്ല

നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്ന്നു പടര്ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര് ആരുമുണ്ടാകില്ല. എന്നാല് ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു അറിയാന് വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.ചെറിയ മഞ്ഞപ്പൂക്കള് ഉള്ള ഈ സസ്യം സ്ത്രീകള്ക്കു പ്രധാനമാണെന്നു വേണം പറയാന്.

Shalini S Nair
Mukutti
Mukutti

നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്ന്നു പടര്ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര് ആരുമുണ്ടാകില്ല. എന്നാല് ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു അറിയാന് വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.ചെറിയ മഞ്ഞപ്പൂക്കള് ഉള്ള ഈ സസ്യം സ്ത്രീകള്ക്കു പ്രധാനമാണെന്നു വേണം പറയാന്. തിരുവാതിരയ്ക്കു ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കര്ക്കിടക മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീരു പിഴിഞ്ഞെഴുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുമുണ്ട്. പൂജകള്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകള് തലയില് ചൂടിയാല് ഭര്ത്താവിന് നല്ലത്, പുത്ര ലബ്ധി തുടങ്ങിയ പല ഗുണങ്ങളുമുണ്ട്.

ഇതെല്ലാം വെറും ചടങ്ങുകള് മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്ര വിശദീകരണങ്ങള് ഏറെയുളളവയാണ്.

മുക്കൂറ്റി സ്ത്രീകള് നെറ്റിയില് അരച്ചു തൊടുന്നതിനു പുറകില് പോലും ശാസ്ത്രീയ സത്യമുണ്ട്. പൊട്ടു തൊടുന്ന ആ ഭാഗം നാഡികള് സമ്മേളിയ്ക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി തൊടുമ്ബോള് ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങള് ലഭിയ്ക്കുകയാണ് ചെയ്യുന്നത്. കര്ക്കിടക മാസത്തില് പ്രത്യേകിച്ചും ശരീരത്തിന് രോഗങ്ങള് തടയാന് ഇതു സഹായിക്കുന്നു.

മുക്കുറ്റിയെ ഇത്തരം ചടങ്ങുകള്ക്കു മാത്രമുള്ള സസ്യമായി കാണരുത്. ആരോഗ്യത്തിനു പല തരത്തിലും ഉപകാരപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. സിദ്ധ വൈദ്യത്തില് ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഒന്നല്ല, പല രോഗങ്ങള്ക്കുമുള്ള മരുന്നാണിത്. ആയുര്വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള് അകറ്റാന് ഏറെ ഗുണകരം.ആയുര്വേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീത്തില് അസുഖങ്ങള്ക്ക് ഇട വരുത്തുന്നത്. ഇത് ബാലന്സ് ചെയ്യാന് ശരീരത്തിനു സാധിയ്ക്കുമ്ബോള് അസുഖങ്ങള് ഒഴിയും. ഇതു വഴിയും മുക്കുറ്റി ഏറെ ഗുണം നല്കുന്നുമുണ്ട്. ശരീരം തണുപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ശരീരത്തിന് ചൂടു കൂടുമ്പോൾ വയറിന് അസ്വസ്ഥത യുൾപ്പടെ  പല പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.

മുക്കുറ്റി രോഗശമനിയാകുന്നത്, ഏതെല്ലാം രോഗങ്ങള്ക്ക് ഏതെല്ലാം വിധത്തില് എന്നതിനെ കുറിച്ചെല്ലാം അറിയൂ. മുറ്റത്തെ ഈ കൊച്ചുചെടിയിലൂടെ ആരോഗ്യം സംരക്ഷിയ്ക്കാന് സാധിയ്ക്കും.Know all about how Mukutti cures and for what ailments. This small plant in the yard can help maintain good health.

Mukkutti
Mukkutti

ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണ് മുക്കൂറ്റി. ഓക്സാലിഡേസിയാ (Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ ആണ് സാധാരണ ഉയരം. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.Mukutti is one of the ten flowers in Ayurveda. The scientific name of this plant, which belongs to the Oxalidaceae family, is still in dispute. Mukutti can be found in shady areas along roadsides and fields in Kerala. Poets and writers consider Mukutti to be the epitome of Kerala 's rural life. The lifespan of Mukutti is one year. 8 to 15 cm. The normal height is up to. The seeds fall to the ground and germinate in the next rainy season

ഔഷധഗുണങ്ങൾ

സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

പ്രമേഹത്തിന്

പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിന്റെ ഇലകള് വെറുംവയറ്റില് കടിച്ചു ചവച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ഇത് ഇട്ടു തിളപ്പിച്ചെ വെള്ളം കുടിയ്ക്കുന്നതു നല്ലൊരു പരിഹാരമാണ്. ഇതു കടയോടെ പറിച്ചെടുത്തു കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം.

വയറുവേദന

വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകള് അരച്ചു മോരില് കലക്കി കുടിയ്ക്കുന്നത് വയറിളക്കത്തില് നിന്നും രക്ഷ നല്കും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളുമെല്ലാം തടയാന് ഏറെ ഉത്തമമാണ് ഇത്. വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്.

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇതു വേരോടെ അരച്ചു തേനും ചേര്ത്തു കഴിയ്ക്കുന്നത് ചുമയില് നിന്നും ആശ്വാസം നല്കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്ഫെക്ഷന് മാറുന്നതിനും ഇതു ഗുണം നല്കും. ഇതിന്റെ അണുനാശിനി ഗുണമാണ് ഇത്തരം കാര്യങ്ങള്ക്കു സഹായിക്കുന്നത്.

Mukkutti
Mukkutti

പ്രസവശേഷം

പ്രസവശേഷം സ്ത്രീകള്ക്കു മുക്കുറ്റിയുടെ ഇല ശര്ക്കകരുയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഇതു കഴിച്ചാല് യൂട്രസ് ശുദ്ധമാകുമെന്നതാണു കാരണം. സ്ത്രീകളിലെ മാസമുറ പ്രശ്നങ്ങള് അകറ്റുവാനും ഇത് ഏറെ നല്ലതു തന്നെയാണ്. ഇത് ഹോര്മോണ് നിയന്ത്രണത്തിലൂടെയാണു സാധിയ്ക്കുന്നതും.

ശരീരത്തിലെ മുറിവുകള്

ശരീരത്തിലെ മുറിവുകള് ഉണക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് അരച്ചു മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നല്കുന്ന ഒന്നു കൂടിയാണ്. ഇത് മുറിവിലുണ്ടാകാനിടയുളള അണുബാധകള് തടയും. നീററലും ചൊറിച്ചിലുമെല്ലാം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകള് ചൂടാക്കി മുറിവുകള്ക്കു മേല് വച്ചു കെട്ടുന്നതു ഗുണം നല്കുന്ന ഒന്നാണ്.

ധാരാളം ആന്റിഓക്സിഡന്റുകള്

ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയ ഒന്നു കൂടിയാണ് മുക്കുററി. ഇതുകൊണ്ടു തന്നെ ശരീരത്തില് നിന്നും ടോക്സിനുകള് പുറന്തള്ളാന് ഏറെ നല്ലതുമാണ്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള് ക്യാന്സര് അടക്കമുള്ള പല രോഗങ്ങളേയും ചെറുക്കാനും ഏറെ നല്ലതാണ്.

അലര്ജി, ആസ്തമ

അലര്ജി, ആസ്തമ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി. ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. അലര്ജി, കോള്ഡ് പ്രശ്നങ്ങള്ക്കെല്ലാം ഉത്തമമാണ് ഇത്.

മൂത്രാശയ സംബന്ധമായ രോഗങ്ങള്

മൂത്രാശയ സംബന്ധമായ രോഗങ്ങള് അകറ്റാന് ഇതിന്റെ നീരു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി

രോഗശാന്തിയ്ക്ക് തൊടിയിലെ മുക്കുററിശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സഹായിക്കുന്ന ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ആന്തരിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ആന്റിഇന്ഫ്ളമേറ്ററി

ആന്റിഇന്ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒന്നു കൂടിയാണ് മുക്കുറ്റി. ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന നീരു പോലുള്ള പ്രശ്നങ്ങള്ക്കുള്ള പ്രതിവിധിയുമാണ്. വാതം പോലെയുള്ള രോഗങ്ങള് കൊണ്ടുണ്ടാകുന്ന നീരും വേദനയുമെല്ലാം കുറയ്ക്കാന് അത്യുത്തമവുമാണ്.

 

കടപ്പാട്: boldsky

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇത്രയും ഗുണങ്ങൾ ഉണ്ട് മൈലാഞ്ചി ഇലയ്ക്ക്

English Summary: Mukutti is not just a waste plant

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds