വളരെ കട്ടിയുള്ളതും ഉപ്പിട്ടതുമായ ഭക്ഷണം, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കൽ എന്നിവ ദഹനത്തെ വലിയ രീതിയിൽ സ്വാധീനിക്കുകയും, പിന്നീട് ശരീരത്തിൽ അസ്വസ്ഥതയും വീർപ്പുമുട്ടലും അനുഭവപ്പെടുകയും ചെയ്യുന്നു. വയർ വീർക്കുന്നത് (Bloating) ഇന്ന് മിക്ക ആളുകളും മിക്കവാറും എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
വയറു വീർക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും സാധാരണമായി അറിയപ്പെടുന്നത് കനത്ത ഭക്ഷണം കഴിക്കുന്നതാണ്. അതോടൊപ്പം അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നു, ഉപ്പിട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു എന്നിവയാണ്. വയറു വീർക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വയറു വേദന കുറയ്ക്കുന്നതിനും വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനു സഹായകമായ ഫലപ്രദമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത് ഏതൊക്കെയെന്ന് പരിചയപ്പെടാം.
നല്ല ഭക്ഷണം കഴിക്കുക എന്നത് ഒരു മികച്ച രോഗശാന്തി മാർഗമാണ്, എന്നാൽ ഭക്ഷണം കഴിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ അത് മറ്റു രോഗങ്ങൾ വരാനുള്ള ഒരു കാരണമാവുന്നു. വളരെ ലളിതവും ചെറുതുമായ ഭക്ഷണക്രമം ഉൾപ്പെടുത്തുന്നതിന്റെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്, ഇതാണ് ഭക്ഷണം കഴിക്കാനുള്ള ശരിയായ രീതി.
വയർ വീർക്കുന്നത് തടയാനുള്ള മികച്ച സുഗന്ധവ്യഞ്ജനങ്ങൾ
1. പെരും ജീരകം:
ഇന്ത്യൻ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ പെരും ജീരകത്തിൽ അനെത്തോൾ, ഫെൻകോൺ, എസ്ട്രാഗോൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പേശികളെ വിശ്രമിക്കുന്നതിൽ ഒരു ആന്റിസ്പാസ്മോഡിക് ആയി പ്രവർത്തിക്കുന്നു. ഇതിനു ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് കുടൽ പേശികളെ ചുരുങ്ങുന്നതിന് സഹായിക്കുന്നു.
2. ജീരകം:
ജീരകത്തിലെ അസ്ഥിര എണ്ണകളായ ക്യൂമിനാൽഡിഹൈഡ്, സൈമീൻ, ടെർപെനോയിഡ് സംയുക്തങ്ങൾ എന്നിവ ഗ്യാസ്, വയറുവേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്ന ആന്റി-ബ്ലോട്ടിംഗ് സവിശേഷതകളാൽ പ്രശസ്‌തമാണ്.
3. അജ്‌വെയ്ൻ:
പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ അജ്‌വയ്‌നിന്റെ അസ്ഥിര സംയുക്തങ്ങളുടെ സമ്പന്നമായ ഈ ഔഷധം വയറുവേദനയെ ചികിത്സിക്കുന്നതിൽ വളരെ ഫലപ്രദമാണ്.
4. ഇഞ്ചി:
ഇഞ്ചി വയർ വീർക്കുന്നത് തടയാൻ മികച്ച രീതിയിൽ സഹായിക്കുന്നു. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് നെഞ്ചെരിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വയറ് ശൂന്യമാക്കുന്നത് വേഗത്തിലാക്കുന്നു, ഇത് വയറുവേദനയും ഗ്യാസ് ഉണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
5. പുതിന:
ഔഷധഗുണങ്ങൾക്ക് പേരുകേട്ട പുതിന വയർ വീർക്കുന്നതിൽ നിന്ന് വളരെയധികം ആശ്വാസം നൽകുന്നു, ഇത് വയറുവേദന, ദഹനക്കേട്, മറ്റ് കുടൽ പ്രശ്നങ്ങൾ എന്നിവ ലഘൂകരിക്കാൻ സഹായിക്കുന്ന ഒരു ഔഷധസസ്യമാണ്. ഇതിൽ വേദനസംഹാരിയായ, സ്പാസ്മോലിറ്റിക്, ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണശേഷം ഒരു മാമ്പഴം കഴിക്കൂ, ശരീരത്തിന് നല്ലതാണ്!!
Pic Courtesy: Pexels.com